താൻ 54 ദിവസവും സെറ്റിൽ ഉണ്ട്! എന്നാൽ മമ്മൂട്ടിയെ കണ്ടിട്ടില്ല; സിനിമയിൽ മമ്മൂട്ടിയുണ്ടോ എന്നറിയില്ല; ജയറാം

ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘എബ്രഹാം ഓസ്‌ലർ.   ജയറാമിന്റെ നല്ലൊരു  തിരിച്ചുവരവാകും എന്ന പ്രതീക്ഷയിലാണ്  മലയാള സിനിമ പ്രേമികള്‍ കാത്തിരിക്കുന്നത്.   ജനുവരി 11 നാണ് എബ്രഹാം ഓസ്‌ലർ തിയറ്ററുകളിലെത്തുക. മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഓസ്‌ലറില്‍ നിര്‍ണായക വേഷത്തില്‍ എത്തുന്നുണ്ടെന്നത് ആരാധകരുടെ പ്രതീക്ഷ ഇരട്ടിയാക്കിയിട്ടുണ്ട്. എന്നാല്‍ ഓസ്‌ലറിലെ മമ്മൂട്ടിയുടെ ലുക്കോ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങളോ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ  മമ്മൂട്ടി  ഈ ചിത്രത്തില്‍ ഉണ്ടോ എന്ന് പോലും തനിക്ക് അറിയില്ലെന്നാണ് നായകനായ  ജയറാം  പറയുന്നത്. ഒരു മാധ്യമത്തിന്  നല്‍കിയ അഭിമുഖത്തിലാണ് ഓസ്‌ലറില്‍ മമ്മൂട്ടിയുണ്ടോ എന്ന് തനിക്കറിയില്ലെന്ന് ജയറാം പറഞ്ഞത്.

‘ താൻ  54 ദിവസം സെറ്റില്‍ ഉണ്ടായിരുന്നു. അത്രയും ദിവസം മമ്മൂടിയെ  താൻ  സെറ്റില്‍ കണ്ടിട്ടില്ല . എന്നാൽ  മറ്റു സിനിമകളുടെ പ്രൊമോഷനിടക്ക് ജയറാമിനോട് ഇക്കാര്യം ചോദിച്ചപ്പോൾ എല്ലാം സർപ്രൈസാണ് എന്ന തരത്തിലാണ് ജയറാം അന്ന്  സംസാരിച്ചത്.  അതേസമയം ഓസ്‌ലര്‍ ട്രെയ്‌ലറില്‍ മമ്മൂട്ടി ശബ്ദം കൊണ്ട് സാന്നിധ്യം അറിയിച്ചിരുന്നു. നിര്‍ണായക വേഷത്തില്‍ തന്നെയായിരിക്കും മമ്മൂട്ടി ചിത്രത്തില്‍ എത്തുകയെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാണ്. ട്രെയ്ലറിന്റെ അവസാന ഭാഗത്താണ് മമ്മൂട്ടിയുടെ ശബ്ദം കേള്‍ക്കുന്നത്. ട്രെയ്ലറിന്റെ അവസാനം ‘ഡെവിള്‍സ് ആള്‍ട്ടര്‍നേറ്റീവ്’ എന്ന ഡയലോഗ് പറയുന്നത് മമ്മൂട്ടിയാണ്. ശ്രദ്ധിച്ചു കേട്ടാല്‍ മാത്രമേ ഇത് മനസിലാകൂ. ട്രെയ്ലര്‍ ഇറങ്ങി ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ മമ്മൂട്ടിയുടെ ശബ്ദം ആരാധകര്‍ തിരിച്ചറിഞ്ഞു.  അത് മാത്രമല്ല മമ്മൂട്ടിയുടെ ലൊക്കേഷൻ ചിത്രങ്ങളും പുറത്തായിരുന്നു. കഴിഞ്ഞ ദിവസമാണ് ഓസ്‍ലറി’ന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നത്. മെഡിക്കൽ- ത്രില്ലർ ഴോണറിലാണ് ചിത്രമെത്തുന്നത്. എബ്രഹാം ഓസ്‌ലറിന്റെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

മെഡിക്കല്‍ ത്രില്ലറായ ചിത്രത്തിന്റെ ട്രെയ്‌ലറില്‍ ഒട്ടേറെ സസ്‌പെന്‍സുകള്‍ ഒളിഞ്ഞു കിടപ്പുണ്ട്. അതിലൊന്നാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സാന്നിധ്യം. . അതേസമയം ശബ്ദം കൊണ്ട് മാത്രമല്ല മമ്മൂട്ടി ട്രെയ്‌ലറില്‍ ഉള്ളതെന്നും  ആരാധകര്‍ കണ്ടെത്തിയിരുന്നു. മമ്മൂട്ടിയുടെ ശാരീരിക സാന്നിധ്യവും ട്രെയ്‌ലറില്‍ ഉണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ട്രെയ്‌ലറിനു ഇടയില്‍ മെഡിക്കല്‍ വസ്ത്രങ്ങള്‍ ധരിച്ച ഒരാളുടെ പുറകുവശം കാണിക്കുന്നുണ്ട്. ഇത് മമ്മൂട്ടിയാണെന്നാണ് ആരാധകര്‍ പറയുന്നത്. ട്രെയ്‌ലറില്‍ തന്നെ ഒരാള്‍ സ്‌ട്രെക്ചറില്‍ പിടിച്ചു നില്‍ക്കുന്ന രംഗങ്ങളും കാണാം. ആ സമയത്തും അയാളുടെ മുഖം കാണിക്കുന്നില്ല. ഈ കഥാപാത്രം  മമ്മൂട്ടി തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്. നായകനായ ജയറാമിനെ സഹായിക്കാന്‍ എത്തുന്ന ഒരു ഡെവിളിഷ് ക്യാരക്ടറെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നാണ് വിവരം.  അരമണിക്കൂറില്‍ ഏറെ ദൈര്‍ഘ്യമുള്ള അതിഥി വേഷമാണ് മമ്മൂട്ടിയുടേതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ട്രെയ്‍ലര്‍ എത്തിയതോടെ ജയറാം- മമ്മൂട്ടി കോമ്പിനേഷന്‍ സ്ക്രീനില്‍ കാണാനുള്ള കാത്തിരിപ്പും പ്രേക്ഷകര്‍ക്കിടയില്‍ വര്‍ധിക്കുമെന്ന് ഉറപ്പാണ്.  ഒരിടവേളയ്ക്ക് ശേഷം മലയാളത്തിൽ  ജയറാം നായകനായെത്തുമ്പോൾ, അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ പ്രധാന സിനിമയായി അബ്രഹാം ഓസ്‍ലര്‍ മാറുമെന്നും പ്രേക്ഷകർ കണക്കുകൂട്ടുന്നുണ്ട്. മാനസികമായി തകര്‍ന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ജയറാം അഭിനയിക്കുന്നത്.  കുടുംബ സദസ്സുകളുടെ പ്രിയപ്പെട്ട നടനായിരുന്ന ജയറാം രൂപത്തിലും ഭാവത്തിലുമെല്ലാം വലിയ മാറ്റങ്ങളോടെയാണ് ഈ കഥാപാത്രമായി എത്തുന്നത്. ഇത്തരമൊരു ക്രൈം ത്രില്ലർ ചിത്രത്തിൽ അദ്ദേഹം അഭിനയിക്കുന്നതും ഇതാദ്യമാണ്. ഏറെ ദുരൂഹതകൾ നിറഞ്ഞ ഒരു മരണത്തിൻ്റെ അന്വേഷണമാണ് ഡിസിപി അബ്രഹാം ഓസ്‍ലര്‍ നിർവ്വഹിക്കുന്നത്. ഏറെ നിർണ്ണായകമായ ചില വഴിത്തിരിവുകളും അപ്രതീക്ഷിതമായ ചില കഥാപാത്രങ്ങളുടെ കടന്നുവരവും പ്രേക്ഷകർക്ക് വലിയ കൗതുകം നൽകുന്നവയായിരിക്കും.അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് എബ്രഹാം ഓസ്‍ലര്‍. ത്രില്ലറുകള്‍ ഒരുക്കുന്നതിലുള്ള തന്‍റെ പ്രാവീണ്യം മിഥുന്‍ മാനുവല്‍ തോമസ് വീണ്ടും അടിവരയിടുന്ന ചിത്രമായിരിക്കും ഓസ്‍ലര്‍ എന്നാണ് ട്രെയിലറിൽ  പറയുന്നത്.  അർജുൻ അശോകൻ, സൈജു കുറുപ്പ് , ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശന നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസിം ജമാൽ, ആര്യ സലിം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഡോ. രൺധീർ കൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ് സംഗീതം, ഛായാഗ്രഹണം തേനി ഈശ്വര്‍, എഡിറ്റിങ് ഷമീര്‍ മുഹമ്മദ്. നേരമ്പോക്ക് ബാനറില്‍ മിഥുന്‍ മാനുവലും ഇര്‍ഷാദ് എം ഹസനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജനുവരി 11 നാണ് ഓസ്‌ലര്‍ റിലീസ് ചെയ്യുന്നത്.

Sreekumar

Recent Posts

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

6 mins ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

14 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

26 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

41 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

49 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

52 mins ago