‘ഓസ്ലർ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടൻ ജയറാം. മിഥുൻ മാനുവലിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിൽ മമ്മൂട്ടിയുടെ കാമിയോ കൂടെ ഉണ്ടായതോടെ തീയറ്ററിൽ ആളെക്കൂട്ടാൻ ചിത്രത്തിനായി.
ഓസ്ലറിൽ മമ്മൂട്ടിയുടെ അതിഥി വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടിക്ക് മുൻപ് ഈ വേഷം ചെയ്യാൻ പരിഗണിച്ചത് ആരെയൊക്കെ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജയറാം.
“അലക്സാണ്ടർ എന്ന മമ്മൂക്ക കഥാപാത്രം ആര് ചെയ്യുമെന്ന ചോദ്യം വന്നപ്പോൾ സത്യരാജ്, ശരത് കുമാർ, പ്രകാശ് രാജ് ഉൾപ്പടെ ഉള്ളവരുടെ പേരുകൾ ഉയർന്ന് വന്നു. കന്നഡ, തെലുങ്ക് തുടങ്ങിയ ഇൻഡസ്ട്രിയിലുള്ളവരുടെ പേരുകളും വന്നു. സത്യരാജിനോട് ഓസ്ലറിന്റെ കഥ പറഞ്ഞതാണ്. അദ്ദേഹത്തിന് അത് വളരെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. അങ്ങനെ ഇരിക്കെയാണ് വളരെ യാദൃശ്ചികമായിട്ട് മമ്മൂക്കയെ കാണാൻ വേണ്ടി മിഥുൻ പോകുന്നത്.
ജയറാമിനെ വച്ച് ചെയ്യുന്ന സിനിമയുടെ കഥ എന്താണ് എന്ന് മമ്മൂക്ക ചോദിച്ചു. അദ്ദേഹം എല്ലാം ചോദിക്കുമല്ലോ. ഇവിടെ എന്നല്ല ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും അദ്ദേഹം ചോദിച്ച് മനസിലാക്കും. കഥ പറഞ്ഞപ്പോൾ പുള്ളിക്ക് ഇൻട്രസ്റ്റിംഗ് ആയി തോന്നി. ആ കഥാപാത്രം ഞാൻ ചെയ്യട്ടെ എന്ന് ചോദിച്ചു. മിഥുൻ പറഞ്ഞു അയ്യോ വേണ്ട വേണ്ട നിങ്ങളത് ചെയ്താൽ വലിയ ഭാരമാവും വേണ്ടെന്ന് പറഞ്ഞു. ഞാൻ ചോദിച്ചതേ ഉള്ളൂ. ഞാൻ ചെയ്യണേൽ ചെയ്യാം കേട്ടോ എന്നും മമ്മൂക്ക പറഞ്ഞു. ഞാൻ ടൈറ്റിൽ വേഷത്തിൽ അഭിനയിക്കുന്നു, അതിൽ മമ്മൂക്ക വന്ന് അഭിനയിക്കാം എന്ന് അദ്ദേഹം പറയുന്നില്ലേ. ഒരുപക്ഷേ എനിക്ക് വേണ്ടി മാത്രമാകും അദ്ദേഹം പറഞ്ഞത്. ഒന്നുകൂടി പോയി ചോദിക്കുമോന്ന് മിഥുനോട് ചോദിച്ചു. അങ്ങനെ മിഥുൻ രണ്ടാമത് പോയി ചോദിക്കുകയും ഞാൻ വന്ന് ചെയ്യാം എന്ന് മമ്മൂക്ക പറയുകയും ആയിരുന്നു. അങ്ങനെയാണ് അത് സംഭവിച്ചത്” – ജയറാം പറഞ്ഞു. സുരേഷ് ഗോപിയെ വരെ ആ വേഷത്തിലേക്ക് ആലോചിച്ചിരുന്നുവെന്നും താരം തുറന്ന് പറഞ്ഞു.
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…
നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…