ജയറാമിന്റെ ക്രൈം ത്രില്ലര്‍ ‘അബ്രഹാം ഓസ്ലര്‍’ ന്യൂ ഇയറിന്!!!

സൂപ്പര്‍ഹിറ്റ് ചിത്രം അഞ്ചാംപാതിരയ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അബ്രഹാം ഓസ്ലര്‍’. ഇടവേളയ്ക്ക് ശേഷം ജയറാം മലയാളത്തില്‍ മടങ്ങിയെത്തുന്ന ചിത്രവുമാണ് ഓസ്ലര്‍. ക്രൈം ത്രില്ലര്‍ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകലോകം കാത്തിരിക്കുന്നത്.

കാത്തിരിപ്പിനൊടുവില്‍ ചിത്രം എപ്പോള്‍ തിയേറ്ററുകളിലേക്ക് എത്തുമെന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരമായിരിക്കുകയാണ്. ചിത്രം ക്രിസ്മസ് റിലീസ് ആയി സിനിമ എത്തുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രം ക്രിസ്മസിന് ഉണ്ടാവില്ല, മറിച്ച് ജനുവരിയിലാണ് എത്തുകയെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ‘അബ്രഹാം ഓസ്ലര്‍’ 2024 ജനുവരി 11 ന് തിയേറ്ററുകളില്‍ എത്തുമെന്നാണ് പുതിയ അറിയിപ്പ്.

കുടുംബപ്രേക്ഷകര്‍ക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ജയറാമിന്റെ മികച്ച കഥാപാത്രമായിരിക്കും ‘അബ്രഹാം ഓസ്ലര്‍ എന്നാണ് ആരാധകരുടെ പ്രതീക്ഷ. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകളെല്ലാം ശ്രദ്ധേയമായിരുന്നു. ജയറാമിന്റെ വേറിട്ട ഗെറ്റപ്പും കൈയ്യടി നേടിയിരുന്നു. ജയറാം പൊലീസ് വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്നാണ് സൂചന.



Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago