വിവാഹ ശേഷം സിനിമാ രംഗത്ത് നിന്ന് വിട്ടു നില്ക്കുകയാണെങ്കില് കൂടി നടി പാര്‍വ്വതി ജയറാമിനെ കുറിച്ചുള്ള വാര്‍ത്തകളും വിശേഷങ്ങളും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് പാര്‍വ്വതി. കേരള ഗെയിംസിനോട് അനുബന്ധിച്ച് വിവേഴ്സ് വില്ലേജിന്റെ നേതൃത്വത്തില്‍ നടത്തിയ കൈത്തറി വസ്ത്രങ്ങളുടെ ഫാഷന്‍ ഷോയിലാണ് പാര്‍വ്വതിയും മകള്‍ മാളവിക ജയറാമും തിളങ്ങിയത്. കൈത്തറിയില്‍ നെയ്തെടുത്ത കസവ് സാരി ധരിച്ചായിരുന്നു പാര്‍വ്വതി റാംപില്‍ തിളങ്ങിയത്.
നിറഞ്ഞ സദസ്സില്‍ വലിയ കൈയ്യടിയോടെയാണ് പാര്‍വ്വതിയെ കാണികള്‍ വരവേറ്റത്. ഇപ്പോഴിതാ ജയറാമും ഈ അഭിമാന നിമിഷത്തെ കുറിച്ച് തന്റെ ആരാധകരുമായി വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ്. വിവേഴ്സ് വില്ലേജ് സംഘടിപ്പിച്ച ഈ പരിപാടിയില്‍ ട്രാന്‍സ് ആക്റ്റിവിസ്റ്റുകള്‍, വീട്ടമ്മമാര്‍, കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി.. മറ്റ് മോഡലുകളും പങ്കെടുത്തിരുന്നു. 250ല്‍ അധികം പേര് പങ്കെടുത്ത പരിപാടിയ്ക്ക് പാര്‍വ്വതി ജയറാമും മാളവിക ജയറാമും മാറ്റ് കൂട്ടി.
പാര്‍വ്വതിയുടെ റാംപില്‍ നിന്നുള്ള ചിത്രം ജയറാം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കുവവെച്ചിട്ടുണ്ട്. എന്റെ ജീവിതത്തിലെ രണ്ട് സ്ത്രീകള്‍ ഇങ്ങനെ തിളങ്ങുന്നത് കാണുമ്പോള്‍ എനിക്ക് അഭിമാനം ഉണ്ടെന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
പാര്‍വ്വതിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു. അതുപോലെ മാളവിക ജയറാമും റാംപില്‍ തിളങ്ങിയ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്. ജയറാം പങ്കുവെച്ച പോസ്റ്റിന് അടിയിലും നിരവധിപ്പേര്‍ കമന്റുകളുമായി എത്തുന്നുണ്ട്.
നടന് ധര്മ്മജന് ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്മ്മജന് സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…
പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…
സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…
മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…
മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…