മമ്മൂട്ടിയും ജയറാമും ഒരുമിച്ചെത്തിയ ചിത്രമായിരുന്നു ഓസ്ലര്. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രം മെഡിക്കല്‍ ത്രില്ലര്‍ ജോണറിലാണ് ഒരുങ്ങിയത്. ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ജനുവരി 11ന് ആണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. മാര്‍ച്ച് 20 ന് ഓസ്ലര് ഒടിടിയിലെത്തും. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം യുവതാരങ്ങളും അണിനിരന്ന ചിത്രം 40 കോടിയോളം ബോക്സ്ഓഫീസില്‍ നേടിയിരുന്നു. അനശ്വര രാജന്, അര്ജ്ജുന് അശോകന്, സൈജു കുറുപ്പ്, സെന്തില്‍ കൃഷ്ണ എന്നിവരും ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു.
ചിത്രത്തിന്റെ തിരക്കഥ രചിച്ചത് ഡോ. രണ്‍ധീര്‍ കൃഷ്ണയാണ്. മിഥുന് മാനുവല്‍ തോമസും ഇര്‍ഷാദ് എം ഹസനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. കേരളത്തില്‍ നിന്ന് മാത്രം 22 കോടിയോളം ചിത്രം കളക്ഷന്‍ നേടിയിരുന്നു. 42 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍.
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…
നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…
പി ആർ വർക്കേഴ്സിനെ ഉപയോഗിച്ച് സ്വന്തം പേരിനൊപ്പം സൂപ്പർ സ്റ്റാർ എന്നു ചേർക്കുന്നവർ മലയാള സിനിമയിലുണ്ടെന്ന് പറയുകയാണ് നടി മംമ്ത…