Categories: Film News

മിഥുൻ മാനുവൽ തോമസിന്റെ മെഡിക്കൽ ത്രില്ലറിൽ ജയറാം നായകൻ; സിനിമയുടെ ചിത്രീകരണം ആരംഭിച്ചു!

യുവ സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ പുതിയ ചിത്രത്തിൽ ജയറാം നായകൻ. അഞ്ചാം പാതിരാ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം മിഥുൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ‘ഏബ്രഹാം ഓസ്‌ലർ’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം മെയ് 20ന് ആരംഭിക്കുമെന്നാണ് സംവിധായകൻ പറയുന്നത്.ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമാണ് സിനിമ പ്രഖ്യാപിച്ചത്


തൃശൂർ, കോയമ്പത്തൂർ, വയനാട് എന്നിവിടങ്ങളിലാണ് ഏബ്രഹാം ഓസ്‌ലർ സിനിമയുടെ ചിത്രീകരണം. പുറത്തെത്തിയ പോസ്റ്ററിൽ സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് ജയറാം.അബ്രഹാം ഓസ്‌ലറും ത്രില്ലർ വിഭാഗത്തിൽ എത്തുന്ന സിനിമയാണ്.ബിഗ് ബജറ്റുള്ള മെഡിക്കൽ ത്രില്ലർ ഗണത്തിൽപെടുന്ന ചിത്രമാണിത്. ഇർഷാദ് എം. ഹസ്സനൊപ്പം മിഥുൻ മാനുവൽ തോമസും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.

ഡോ. രൺധീർ കൃഷ്ണൻ ആണ് സിനിമയുടെ രചന നിർവഹിക്കുന്നുത്. ഛായാഗ്രഹണം തേനി ഈശ്വർ, സംഗീതം മിഥുൻ മുകുന്ദൻ, എഡിറ്റിംഗ് സൈജു ശ്രീധരൻ, കലാസംവിധാനം ഗോകുൽ ദാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോൺ മന്ത്രിക്കൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, ക്രിയേറ്റീവ് ഡയറക്ടർ പ്രിൻസ് ജോയ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, മേക്കപ്പ് റോണക്‌സ് സേവ്യർ, സ്റ്റിൽസ് എസ്.ബി.കെ ഷുഹൈർ, ഡിസൈൻസ് യെല്ലോടൂത്ത്‌സ് എന്നിങ്ങനെയാണ് സിനിമയുടെ അണിയറ പ്രവർത്തകർ.


Ajay

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

5 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

5 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

7 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

8 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago