മകന്‍ കാളിദാസിന് വെല്ലുവിളിയായി ജയറാം..!!

താരങ്ങളുടെ മേക്കോവര്‍ ഫോട്ടോകള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ ഒരു ചര്‍ച്ചയായി മാറാറുണ്ട്. ഇപ്പോഴിതാ പ്രായം വെറും അക്കങ്ങളില്‍ മാത്രമാണെന്ന് വീണ്ടും തെളിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് ജയറാം. കഴിഞ്ഞ ദിവസമാണ്  താരത്തിന് കോവിഡ് പോസിറ്റീവ് ആയത് .  താരം പങ്കുവെച്ച പുതിയ ഫോട്ടോ അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ആശ്വാസമാവുകയാണ്. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ കാളിദായ് ആണെന്നേ പറയൂ എന്നാണ് ആരാധകര്‍ പറയുന്നത്.

താരത്തിന്റെ ഫോട്ടോകള്‍ ഇതിനു മുന്‍പും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് താരം സോഷ്യല്‍ മീഡിയ അക്കൗണ്ടായ ഇന്‍സ്റ്റഗ്രാമില്‍ ഓഫീഷ്യല്‍ ആയി വന്ന് ചേര്‍ന്നത്. അന്ന് മുതല്‍ നിരവധി ആരാധകരാണ് ജയറാമിന് ഫോളോവേഴ്‌സ് ആയി ഉള്ളത്. മാത്രമല്ല, നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം മകള്‍ എന്ന സിനിമയിലൂടെ അദ്ദേഹം മലയാള സിനിമയിലേക്ക് തിരിച്ചു വരികയാണ്.

സത്യന്‍ അന്തിക്കാട് ജയറാം കൂട്ടുകെട്ടില്‍ പിറന്ന ഈ കുടുംബ ചിത്രത്തിനായി ആരാധകര്‍ വളരെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. മീരാ ജാസ്മിന്‍ ആണ് ചിത്രത്തില്‍ നായിക ആയി എത്തുന്നത് എന്നതും ചിത്രത്തിന്റെ വലിയ ഒരു പ്രത്യേകതയാണ്. ഇപ്പോഴിതാ നടന്‍ ജയറാം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോ വൈറല്‍ ആയി മാറിയിരിക്കുകയാണ്. ഒറ്റനോട്ടത്തില്‍ ഫോട്ടോ കണ്ടാല്‍, ജയറാമിന്റെ മകന്‍ കാളിദാസാണെന്ന് തോന്നും.

ജയറാമേട്ട….കാളിദാസ് ഒന്ന് ജീവിച്ചു പോട്ടെ എന്നാണ് ജയറാമിന്റെ ഫോട്ടോ കണ്ട ആരാധകരും കമന്റ് ചെയ്തിരിക്കുന്നത്. എന്തായാലും താരത്തിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇത് അദ്ദേഹത്തിന്റെ ഏറെക്കാലത്തിന് ശേഷമുള്ള ഒരു ശക്തമായ തിരിച്ചു വരവ് തന്നെയായിരിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷയും.

 

Rahul

Recent Posts

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

7 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

10 mins ago

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

13 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

14 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

14 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

18 hours ago