സ്വര്‍ണ്ണ നൂലില്‍ നെയ്‌തെടുത്ത 60 കഥാപാത്രങ്ങള്‍!!! നെപ്പോളിയന്റെ പിറന്നാളിന് പ്രിയതമയുടുത്ത സ്വര്‍ണ്ണസാരി

സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ദേവാസുരത്തിലെയും രാവണപ്രഭുവിലെയും മുണ്ടയ്ക്കല്‍ ശേഖരനായി ആരാധകരെ സ്വന്തമാക്കിയ താരമാണ് നെപ്പോളിയന്‍. താരത്തിന്റെ 60ാം പിറന്നാളിന്റെ വിശേഷമാണ് സോഷ്യലിടത്ത് നിറയുന്നത്. പ്രിയതമന്റെ പിറന്നാള്‍ ദിനത്തില്‍ ഭാര്യ ജയസുധ ധരിച്ച സാരിയാണ് വൈറലാകുന്നത്. നെപ്പോളിയന്‍ വെള്ളിത്തിരയില്‍ അനശ്വരമാക്കിയ അറുപത് കഥാപാത്രങ്ങളെയും പേരുകളും നെയ്‌തെടുത്ത സ്വര്‍ണ സാരിയാണ് ജയസുധ ധരിച്ചത്.

ഗോള്‍ഡ് ജെറി വര്‍ക്കില്‍ ചെയ്ത സാരി ഡിസൈന്‍ ചെയ്തത് ഇയ്ല സില്‍ക്ക് ആണ്. നെപ്പോളിയനും ഭാര്യയ്ക്കും നന്ദിപറഞ്ഞ് ഇയ്ല സില്‍ക്ക് പുറത്തുവിട്ട സാരിയുടെ വീഡിയോ ശ്രദ്ധേയമായിരിക്കുകയാണ്. അറുപതു കഥാപാത്രങ്ങളുടെ മുഖവും സ്വര്‍ണ്ണനൂലില്‍ തുന്നിച്ചേര്‍ത്തിട്ടുണ്ട് സാരിയില്‍. കഥാപാത്രങ്ങളോടൊപ്പം അവരുടെ പേരുകളും സിനിമയുടെ പേരും ഉള്‍പ്പെടെയാണ് ആലേഖനം ചെയ്തിട്ടുള്ളത്. പ്യുവര്‍ ഗോള്‍ഡ് ജെറി വര്‍ക്കില്‍ ആണ് സാരി ഒരുക്കിയിരിക്കുന്നത്.

നെപ്പോളിയന്റെ പിറന്നാളിന് അദ്ദേഹത്തിന്റെ വെള്ളിത്തിരയിലെ ഹിറ്റ് കഥാപാത്രങ്ങള്‍ കൂടി ആഘോഷിക്കണമെന്ന ഭാര്യയുടെ ആഗ്രഹ പ്രകാരമാണ് പ്രത്യേകമായി ഈ സാരി നെയ്തതെന്ന് ഇയ്ല ഡിസൈന്‍സ് പറയുന്നു. അതിനുള്ള അവസരം തങ്ങള്‍ക്ക് ലഭിച്ചതിനുള്ള നന്ദിയും അവര്‍ പങ്കുവച്ചു.

നെപ്പോളിയനും കുടുംബവും ഇപ്പോള്‍ അമേരിക്കയിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. പതിനാല് വര്‍ഷം മുന്‍പാണ് മൂത്ത മകന്‍ ധനുഷിന്റെ ചികിത്സയ്ക്ക് വേണ്ടി നെപ്പോളിയനും കുടുംബവും അമേരിക്കയിലെത്തിയത്. മകന്‍ മസ്‌കുലര്‍ ഡിസ്‌ട്രോഫി രോഗബാധിതനാണ്. മുന്‍ കേന്ദ്രമന്ത്രി കൂടിയാണ് നെപ്പോളിയന്‍. വാണിജ്യ അടിസ്ഥാനത്തില്‍ പച്ചക്കറിക്കൃഷി നടത്തിയാണ് താരം ജീവിക്കുന്നത്. 300 ഏക്കര്‍ വരുന്ന കൃഷിസ്ഥലത്ത് പച്ചക്കറിക്കൃഷിയും പശു ഫാമും വൈന്‍ ഉല്‍പാദനവുമുണ്ട്.

Anu

Recent Posts

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

40 mins ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

1 hour ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

2 hours ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

2 hours ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

3 hours ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

3 hours ago