മലയാളത്തിലെ ഏറെ ആരാധകരുള്ള താരമാണ് നടന് ജയസൂര്യ. താരത്തിന്റെ പുതിയ ചിത്രം കത്തനാറിനായി ആരാധകലോകം വന്‍ കാത്തിരിപ്പിലാണ്. ചിത്രത്തിന്റെ അപ്ഡേറ്റുകള്‍ക്കെല്ലാം വന്‍ വരവേല്പ് നല്‍കാറുണ്ട്. ജയസൂര്യയുടെ കരിയറിലെ തന്നെ മികച്ച ചിത്രമായിരിക്കും കത്തനാര്. റോജിന്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ട് ഭാഗമായിട്ടാണ് ചിത്രം എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇപ്പോഴിതാ താരത്തിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ഷിമേഷ് മുത്തുവാണ് താരത്തിന്റെ സ്റ്റൈലിഷ് ചിത്രങ്ങള്‍ പകര്‍ത്തിയത്. നീണ്ട മുടി പുറകിലേക്ക് കെട്ടിവച്ചാണ് താരം എത്തിയിരിക്കുന്നത്. ജയസൂര്യയുടെ ലുക്ക് ആരാധകലോകം ഏറ്റെടുത്തു കഴിഞ്ഞു. എന്തിനോ ഉള്ള പുറപ്പാടാണല്ലോ ജയേട്ടാ, കിടു ലുക്ക് എന്നൊക്കെയാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്.
മലയാളത്തിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രമാണ് കത്തനാര്. അനുഷ്ക ഷെട്ടി നായികയായി എത്തുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ആര് രാമാനന്ദ് ആണ്. പ്രഭുദേവയും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. ഉറുമിയ്ക്ക് ശേഷം പ്രഭുദേവ മലയാളത്തിലെത്തുന്ന ചിത്രമാണ്. അനുഷ്കയുടെ മലയാള സിനിമാ അരങ്ങേറ്റവുമാണ്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയന്‍, ഇറ്റാലിയന്‍, റഷ്യന്‍, ഇന്‍ഡോനേഷ്യന്‍, ജാപ്പനീസ്, ജര്‍മന്‍ തുടങ്ങിയ ഭാഷകളില്‍ ചിത്രം തിയ്യേറ്ററിലെത്തും. ഈ വര്‍ഷം തന്നെ ചിത്രം റിലീസ് ചെയ്യും. ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…