ജയറാമിന്റെ വൈറൽ മറുപടി ; മമ്മൂട്ടി , മോഹൻലാൽ , സുരേഷ് ഗോപി, ദിലീപ് ഇവരെപ്പറ്റി പറയാനുള്ളത്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. എന്നാൽ ഇടക്കാലത്ത് ജയറാം ചെയ്‌ത മലയാള ചിത്രങ്ങൾ എല്ലാം തന്നെ വലിയ  പരാജയമായിരുന്നു. പിന്നീട് മലയാളത്തിൽ ജയറാം സിനിമകൾ ചെയ്യാതെ ആയി. ഈ കാലയളവിൽ അന്യ ഭാഷ ചിത്രങ്ങളിൽ ജയറാം സജീവമാവുകയും ആ ചിത്രങ്ങൾ ഒക്കെ തന്നെ വൻ വിജയം നേടുകയും ചെയ്‌തിരുന്നു. എന്നാലിപ്പോൾ  ഒരിടവേളയ്ക്കു ശേഷം ‘അബ്രഹാം ഓസ്ലർ’ എന്ന മിഥുൻ മാനുവൽ തോമസ് ചിത്രത്തിലൂടെ ജയറാം വീണ്ടും മലയാളത്തിലേക്ക് എത്തിയേക്കുവാണ് ,   മിക്ക നടന്മാരും സാഹിത്യം കലർന്നും ആരെയും വേദനിപ്പിക്കാതെയും തൊട്ടും തൊടാതെയുമുള്ള മറുപടികളാണ് അവർ പറയുക. എന്നാൽ നടൻ ജയറാം അത്തരത്തിൽ ഒരാളല്ല.  അതുകൊണ്ട് തന്നെ ജയറാമിന്റെ അഭിമുഖങ്ങൾ എത്ര മണിക്കൂറുകൾ നീണ്ടാലും മുഴിപ്പില്ലാതെ കണ്ടുതീർക്കാൻ കഴിയും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജയറാമിന്റെ അഭിമുഖങ്ങളാണ് യുട്യൂബിൽ ട്രെന്റിങ്. ഇപ്പോൾ  ഫാൻസ് മീറ്റിൽ ജയറാം പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്.

മലയാളത്തിലെ ചില താരങ്ങളുടെ പേരുകൾ അവതാരക പറഞ്ഞു. അവരിൽ നിന്നും എന്തെങ്കിലും ഒരു കാര്യം എടുക്കാൻ അവസരം കിട്ടിയാൽ എന്ത് എടുക്കുമെന്നാണ് ജയറാമിനോട് അവതാരക ചോദിച്ചത്. അതിന് വളരെ സത്യസന്ധമായിട്ടാണ് മറുപടി താരം നൽകിയത്ആദ്യം അവതാരക പറഞ്ഞ പേര് മമ്മൂട്ടിയുടേതായിരുന്നു. മമ്മൂക്കയുടെ മനുഷ്യത്വം താൻ എടുക്കുമെന്നായിരുന്നു ജയറാമിന്റെ മറുപടി. നടൻ എന്നരീതിയിൽ മോഹൻലാലിനെ പോലെയാകണമെന്നാണ് ഭൂരിഭാ​ഗം മലയാള താരങ്ങളും പറയാറ്. എന്നാൽ മനുഷ്യനെന്ന രീതിയിൽ തങ്ങളുടെ റോൾ മോഡലായി പലരും മമ്മൂട്ടിയുടെ പേരാണ് പറയാറ്. സഹജീവി സ്നേഹത്തിന്റെയും പരി​ഗണന നൽകുന്നതിന്റെയും കാര്യത്തിൽ മമ്മൂട്ടിയെ മറികടക്കാൻ മറ്റൊരാളില്ല നടൻ പറഞ്ഞു,   രണ്ടാമതായി അവതാരക പറഞ്ഞത് മോഹൻലാലിന്റെ പേരായിരുന്നു. അതിന് ജയറാം നൽകിയ മറുപടി ലാൽ സാറിന്റെ തോളിന്റെ ചെരിവ് എടുക്കുമെന്നാണ്. അദ്ദേഹം ചെറിയ നാണത്തോടെ തോളും ചെരിച്ച് ആൾക്കൂട്ടത്തിന് ഇടയിലൂടെ നടന്ന് വരുമ്പോൾ നോക്കി നിന്നു പോയിട്ടുണ്ടെന്നാണ് ജയറാം പറയുന്നത്. പിന്നീട് സുരേഷ്​ ​ഗോപിയുടെയും ദിലീപിന്റെയും പേരാണ് അവതാരക പറഞ്ഞത്. അതിന് ജയറാം നൽ‌കിയ മറുപടിയും രസകരമായിരുന്നു. മനുഷ്യത്വത്തിന് അപ്പുറത്ത് എന്തെങ്കിലും വാക്കുണ്ടെങ്കിൽ അത് സുരേഷ് ​ഗോപിയുടെ പേരിൽ പറയാം. എനിക്ക് പിറക്കാതെ പോയ ജേഷ്ഠനാണ് സുരേഷ് ​ഗോപി. എന്റെ എന്ത് കാര്യവും എന്റെ ജേഷ്ഠനോട് ചോദിച്ചിട്ടെ ഞാൻ ചെയ്യാറുള്ളു. ആഴ്ചയിൽ രണ്ട് മൂന്ന് പ്രാവശ്യം വിളിക്കും. സുരേഷ് ​ഗോപി ആ പാവം പൈസയുണ്ടാക്കുന്നത് മുഴുവന്‍ ആളുകളെ സഹായിക്കാൻ വേണ്ടി ചെലവഴിക്കുകയാണ്.

വരുന്ന പതിനേഴാം തീയതി ഗുരുവായൂരില്‍ വെച്ച് സ്വന്തം മകളുടെ കല്യാണമാണ്. ഓരോ കാര്യത്തിന് വേണ്ടിയും രാധിക കഷ്ടപ്പെടുന്നത് എനിക്കറിയാം. പൈസ മുഴുവന്‍ ചാരിറ്റിക്ക് വേണ്ടി കൊണ്ടു കൊടുക്കും. സ്വന്തം മോള്‍ക്ക് സ്വര്‍ണമെടുക്കാന്‍ പൈസയുണ്ടോയെന്ന് നോക്കില്ല. കല്യാണത്തിന് ഓഡിറ്റോറിയത്തിന് പൈസയുണ്ടോന്ന് നോക്കില്ല. അതിനായി എടുത്തു വച്ചിരിക്കുന്ന പൈസ വേറെയാര്‍ക്കെങ്കിലും കഷ്ടമാണെന്ന് പറഞ്ഞാല്‍ അവര്‍ക്ക് കൊണ്ടു പോയി കൊടുക്കും. അതാണ് സുരേഷ് ഗോപി. ദിലീപിന്റെ കാര്യം പറയുകയാണെങ്കിൽ അവന്റെ ഹാർഡ് വർക്കാണ് ഞാൻ എടുക്കുക. എറണാകുളത്ത് വെച്ചാണ് ദിലീപുമായുള്ള സൗഹൃദം ആരംഭിക്കുന്നത്. ഇന്നും അവനുമായി ആ സഹോദര ബന്ധവും സ്നേഹവുമുണ്ട്. അവൻ എന്റെ അനിയനെപ്പോലെയാണ്. സിനിമയ്ക്ക് വേണ്ടി അഹോരാത്രം കഷ്ടപ്പെടുന്നവനാണ് അവൻ’, എന്നാണ് ജയറാം ദിലീപിനെപ്പറ്റി പറഞ്ഞത്. മലയാളത്തിലെ പ്രമുഖ എഴുത്തുകാരനും കാർട്ടുണിസ്റ്റുമൊക്കെ ആയ മലയാറ്റൂർ രാമകൃഷ്ണന്റെ സഹോദര പുത്രനായ  ജയറാം വലിയൊരു ആനപ്രേമിയും ചെണ്ടമേളക്കാരനുമാണ്. മലയാളത്തിനു പുറമേ തമിഴ് സിനിമകളിലും കഴിവ് തെളിയിച്ച ജയറാമിന് സംസ്ഥാന അവാർഡുകളും ഫിലിം ഫെയർ അവാർഡുകളും നിരവധി തവണ ലഭിച്ചിട്ടുണ്ട് ഒപ്പം 2011ൽ പദ്മശ്രീ അവാർഡ് നൽകി രാജ്യം ആദരിക്കുകയും ചെയ്തു.

Sreekumar

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

9 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

12 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

13 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

15 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

17 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

18 hours ago