തന്റെ പേരിനു പോലും കളിയാക്കലുകൾ ലഭിച്ചിട്ടുണ്ട്! അന്ന്  തന്റെ കൈയിൽ നിന്നും മൈക്ക് വാങ്ങിച്ചതിന് വിശദീകരണം നടത്തി; ജാസി ഗിഫ്റ്റ് 

Follow Us :

മലയാളികളുടെ എക്കാലത്തെയും ഇഷ്‌ട ഗാനങ്ങൾ ആലപിക്കാറുള്ള ഗായകനാണ് ജാസി ഗിഫ്റ്റ്, ഈ അടുത്തിടെ  ഒരു കോളേജിൽ വെച്ച് പങ്കെടുത്ത സംഗീത പരിപാടിക്കിടെ കോളേജിലെ പ്രധാന അധ്യാപികയിൽ നിന്നും തനിക്കുണ്ടായ മോശ അനുഭവം വലിയ രീതിയിൽ വിവാ​​ദവും ചർച്ചയുമായി മാറിയിരുന്നു. ഇപ്പോഴിതാ ഇതുവരെയുള്ള തന്റെ സം​ഗീത ജീവിതത്തിലുണ്ടായ അനുഭവങ്ങൾ തുറന്നു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. കോളേജ് ഡേ പരിപാടിയിൽ പാടുന്നതിനിടെ ജാസി ഗിഫ്റ്റിന്‍റെ മൈക്ക് പ്രിൻസിപ്പാൾ പിടിച്ചു വാങ്ങുകയായിരുന്നു.

ജാസി ഗിഫ്റ്റിനൊപ്പം കോറസ് പാടാൻ പുറമെ നിന്ന് മറ്റൊരു പാട്ടുകാരനെ എത്തിച്ചിരുന്നു.  എന്നാൽ പക്ഷെ പാടാൻ വേണ്ടി വേദിയിൽ നിന്ന ജാസി ഗിഫ്റ്റിന്റെ കയ്യിൽ നിന്നും പ്രിൻസിപ്പൽ മൈക്ക് പിടിച്ച് വാങ്ങി,ഇതോടു ഗായകൻ സ്റ്റേജിൽ നിന്നും ഇറങ്ങിപോകുകയും ചെയ്യ്തു.അന്ന് കോളേജിൽ ആ സംഭവം നടന്നപ്പോൾ സോളോ സിങിങ് അല്ലേയെന്നൊരു ചോദ്യമാണ്  അവിടെ വന്നത്. ടീച്ചർ ടീച്ചറുടെ കടമ ചെയ്തു . പക്ഷെ ആ ആക്ട് പാട്ട് നിർത്തി വെപ്പിച്ചിട്ട് ചെയ്യാമായിരുന്നു. ഇനി പാടേണ്ടെന്ന് വിചാരിച്ചിട്ടാകും ടീച്ചർ മൈക്ക് പിടിച്ച് വാങ്ങിയത്

കൂടാതെ  പേരിന്റെ പേരിലും താൻ കളിയാക്കലുകൾ നേരിട്ടിട്ടുണ്ട്, ഒന്നും പക്ഷെ മനസിലേക്ക് എടുക്കാതെ ഒഴിഞ്ഞ് മാറും. തന്റെ പേര് നല്ലതാണെന്ന് ഒരുപാട് മ്യുസിഷൻസ് പറഞ്ഞിട്ടുണ്ട്.  വളരെ വ്യത്യസ്തമായ പേരായതു കൊണ്ട് മാറി നിൽക്കുമല്ലോ എന്നും. അതുപിന്നെ ലജ്ജാവതി എന്ന പാട്ടിലൂടെ കീരവാണി സാർ അടക്കമുള്ള വലിയ വലിയ ആളുകളുടെ അടുത്തേക്ക് തനിക്ക് എത്താൻ പറ്റി ഗായകൻ പറയുന്നു