മഞ്ജു എന്ന് പറയുമ്പോൾ എനിക്ക് ചിരിയാണ് വരിക, ഞാൻ ആ കുട്ടിയെ കുറിച്ച് സംസാരിച്ചതിന് ശേഷം എന്നോട് പലരും ചോദിച്ചു; ജീജ സുരേന്ദ്രൻ പറയുന്നു 

Follow Us :

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യർ, ഇപ്പോൾ നടിയെ കുറിച്ച് നടി ജീജ സുരേന്ദ്രൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. മഞ്ജു എന്ന് പറയുമ്പോൾ എനിക്ക് ആദ്യം ചിരിയാണ് വരുന്നത്. അന്ന് താൻ മഞ്ജുവാര്യരെ കുറിച്ചു പറഞ്ഞതിനെ ശേഷം എവിടെ പോയാലും പറയും ചേച്ചി മഞ്ജുവിനെ കുറിച്ച് പറഞ്ഞത് കേട്ടു, ഞങ്ങൾക്ക് അത് ഇഷ്ടമായി എന്നാണ് എല്ലാവരും പറയുന്നത്

എനിക്ക് മഞ്ജുവിന് പോലൊരു മകളെ വേണം അതാണ് എന്റെ ആഗ്രഹവും അത്രക്ക് മഞ്ജുവിനെ ഇഷ്ടമാണ്, അടുത്ത ജന്മം എനിക്ക് മഞ്ജുവിനെ പോലൊരു മകളെ വേണം, അവൾ ദൈവം അനുഗ്രഹിച്ച കുട്ടിയാണ് അതുകൊണ്ടാണല്ലോ അവൾ ഒരു ലേഡി സൂപ്പർസ്റ്റാർ ആയത്  ഞാൻ ലൊക്കേഷനിൽ ചെന്നാൽ മഞ്ജു ചേച്ചി എന്ന് വിളിക്കുന്ന വിളി അത് കേൾക്കാൻ തന്നെ രസമാണ്

സത്യത്തിൽ മഞ്ജുവിന്റെ അമ്മയോട് എനിക്ക് നല്ല ബഹുമാനമാണ്, കാരണം ഇങ്ങനൊരു മകൾക്ക് ജന്മം കൊടുത്തില്ലേ , മഞ്ജുവിനെ പോലൊരു മകളെ ലഭിച്ചാൽ അതൊരു പുണ്യമാണ്, ആ കുട്ടിയുടെ സ്വഭാവം അനുഭവസ്ഥർക്കേ പറയാൻ പറ്റൂ. സിനിമാ രം​ഗത്ത് ആരും മഞ്ജുവിന്റെ കറുത്ത മുഖം കണ്ടിട്ടില്ല. ലൊക്കേഷനിൽ എത്തിയാൽ സ്മാർട്ട് ആയി ചിരിച്ച് കൊണ്ടിരിക്കും. എല്ലാവരോടും ഹായ് പറഞ്ഞ് കൊണ്ടാണ് വരിക. രാത്രി പോകുന്നത് വരെ അത്രയും സ്മാർട്ട്നെസ് മഞ്ജുവിനുണ്ടാകു൦ ജീജ പറയുന്നു