‘അന്ന് എല്ലാവരും എന്നെ കുറ്റപ്പെടുത്തി, പാവം അമ്പിളി’, പ്രതികരണവുമായി ജീജ!

കഴിഞ്ഞ രണ്ടു ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിൽ അമ്പിളി ദേവിയുടെയും ആദിത്യന്റെയും വിവാഹബന്ധത്തെ കുറിച്ചുള്ള വാർത്തകൾ ആണ് ചൂടേറി നടക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആദിത്യൻ മറ്റൊരു സ്ത്രീയുമായി റിലേഷനിൽ ആണെന്നും ഇപ്പോൾ ആ സ്ത്രീ ഗർഭിണി ആണെന്നും ഇവരുടെ ഇപ്പോഴത്തെ ആവിശ്യം വിവാഹമോചനം താൻ കൊടുക്കണം എന്നൊക്കെ ആണെന്നും അമ്പിളി ദേവി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. താൻ ഗർഭിണി ആകുന്നത് വരെ ഞങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും എന്നാൽ ഗർഭിണി ആയി കഴിഞ്ഞതിന് ശേഷം അദ്ദേഹം തൃശ്ശൂരിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിൽ ആകുകയായിരുന്നുവെന്നും ഇപ്പോൾ എനിക്ക് ഭീക്ഷണി ഉണ്ടെന്നും ഒക്കെയാണ് അമ്പിളി ദേവി കഴിഞ്ഞ ദിവസം പറഞ്ഞത്.

Ambili devi and Adithyan

എന്നാൽ അമ്പിളി ദേവിയുടെ ആരോപണങ്ങൾ തീർത്തും തെറ്റാണെന്നും അമ്പിളിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ആരോപിച്ച് കഴിഞ്ഞ ദിവസം ആദിത്യനും എത്തിയിരുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് ആദിത്യൻ തെളിവ് സഹിതം ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞത്. വിദേശത്തുള്ള ഒരാളുമായി അമ്പിളി ദേവിക്ക് ബന്ധമുണ്ടെന്നും പലപ്പോഴും അയാൾ വിളിക്കുമ്പോൾ അമ്മയും അമ്പിളിയുമൊക്കെ ഓരോ കള്ളങ്ങൾ പറഞ്ഞു തന്നിൽ നിന്ന് ഒഴിയാറുണ്ടായിരുന്നുവെന്നൊക്കെ ആണ് കഴിഞ്ഞ ദിവസം ആദിത്യൻ പറഞ്ഞത്. എന്നാൽ അമ്പിളിയുടേയും ആദിത്യന്റെയും വിവാഹം നടന്നപ്പോൾ സീരിയൽ താരം ജീജ സുരേന്ദ്രൻ പറഞ്ഞ വാക്കുകൾ വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

‘സ്നേഹത്തൂവല്‍ എന്ന സീരിയലില്‍ നിങ്ങള്‍ രണ്ടുപേരുടേയും അമ്മ ഞാനായിരുന്നു. നിങ്ങള്‍ രണ്ടാളുടേയും മാനസികമായ ഐക്യം ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു. സിനിമ സീരിയല്‍ ലോകത്ത് ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് മൂന്നാമതൊരു വിവാഹം നിങ്ങള്‍ ചെയ്യരുത്. ജീവിതത്തില്‍ അഡ്ജസ്റ്റ്മെന്റ് എന്നുള്ളത് അത്യാവശ്യമാണ്‌’ എന്നാണ് ജീജ അന്ന് പറഞ്ഞത്. ഇതിനെതിരെ താരത്തിന് രൂക്ഷ വിമർശനവും നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും ബന്ധത്തിൽ വിള്ളൽ വീണപ്പോൾ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജീജ വീണ്ടും. ജീജയുടെ ഒരു ചിത്രത്തിന് താഴെ ചേച്ചി അന്ന് പറഞ്ഞതൊക്കെ ശരിയായിരുന്നു അല്ലെ എന്ന് ഒരാൾ കമെന്റ് ചെയ്തു. ഇതിനാണ് ജീജ മറുപടി നൽകിയിരിക്കുന്നത്. ‘അന്ന് എല്ലാവരും എന്നെ ക്രൂശിച്ചു, പാവം അമ്പിളി എന്നാണ്’ ജീജ പ്രതികരിച്ചിരിക്കുന്നത്.

Sreekumar

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

4 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

54 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

57 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

1 hour ago