ഇഷ്ടത്തോടെ അവിടെ എത്തിച്ചേർന്നവർ അല്ല അവിടെ ഉള്ളത്, സാഹചര്യമാണ് അവരെ അവിടെ എത്തിച്ചത്

മുംബൈയിലെ ചുവന്ന തെരുവുകളെ കുറിച്ച് തുറന്നെഴുതിയിരിക്കുകയാണ് സാമൂഹിക പ്രവർത്തക ജീന അൽഫോൻസാ, പെൺകുട്ടികൾ തങ്ങളുടെ ഇഷ്ടപ്രകാരം അവിടെ എത്തിയതല്ല, അവരുടെ സാഹചര്യമാണ് അവരെ അവിടെ എത്തിച്ചത് എന്ന് ജീന പറയുന്നു
ജീനയുടെ പോസ്റ്റ് ഇപ്രകാരം
പ്രായപൂർത്തിയായ സ്ത്രീയ്ക്ക് അവളുടെ താല്പര്യാർത്ഥം ലൈംഗീകവൃത്തിയെ തൊഴിലായി സ്വീകരിയ്ക്കാനുള്ള അവകാശമുണ്ട്; അതിനെ ആർക്കും അവളിൽ നിന്ന് നിക്ഷേധിയ്ക്കാനാവില്ല. ബോംബെ ഹൈകോടതിയിൽ ഇന്നലെ മുഴങ്ങിയ ഏറെ പ്രസക്തമായ ഒരു വിധിവാജകമാണിത്. എന്നാൽ എവിടെയും അത്‌ വേണ്ടവിധത്തിൽ ചർച്ചചെയ്യപ്പെട്ടുകണ്ടില്ല. ഈ വിധിയിലൂടെ തെളിഞ്ഞുകാണുന്ന ചില വസ്തുതകൾ ഉണ്ട്.
1. മറ്റേത് തൊഴിലുപോലെയും വേശ്യവൃത്തിയും ഒരു മാന്യമായ തൊഴിലാണ്. എങ്കിൽ പിന്നെ മാന്യമായ തൊഴിലിന് മിനിമം വേധനവും, നിശ്ചിത സമയക്രമങ്ങളും, വേണ്ട പരിധികളും സുരക്ഷായുമൊക്കെ കോടതിതന്നെ പ്രസ്ഥാവിച്ഛ് “മാന്യത” വ്യക്തമായും പരസ്യമായും കൊടുക്കണം. (50യും 100യും രൂപയ്ക്ക് ഈ തൊഴിലിൽ ഏർപ്പെടേണ്ടിവരുന്ന, ക്രൂരമായ ചൂഷണത്തിന് വിധേയമാകുന്നവരെ നേരിൽ കണ്ടതിന്റെ ആഗാധത്തിൽ തന്നെ പറയുന്നതാണ്).
2. സ്വന്തം ഇഷ്ടപ്രകാരം വേശ്യാവൃത്തി തൊഴിലായി തിരഞ്ഞെടുക്കാം… ഒരിക്കലെങ്കിലും ബ്രോതേൽ എന്നത് കണ്ടിട്ടുണ്ടായിരുന്നേൽ നമ്മുടെ നീതിന്യായ പീഡങ്ങളിൽ ഇത്തരമൊരു പരാമർശം ഉയരുമായിരുന്നില്ല. ലൈംഗീകതയുടെ ആഘോഷത്തിനുമപ്പുറം ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും ഇടങ്ങൾകൂടിയാണ് ഓരോ ബ്രോതലും. സ്വന്തം ഇഷ്ടപ്രകാരം ലൈംഗീകബന്ധത്തിൽ ഏർപ്പെടുന്നവരും ഒരു പ്രൊഫഷണൽ ലൈംഗീകതൊഴിലാളിയും തമ്മിൽ രാപ്പകൽ വ്യത്യാസമുണ്ട്.
ആ തൊഴിലിനെ ഇഷ്ടപ്പെടുന്നവർക്ക് പോലും ഒരിയ്ക്കൽ സ്വന്തം ഭർത്താവിനാലും, കാമുകനാലും മാതാപിതാക്കളാലുമൊക്കെ വഞ്ചിയ്ക്കപ്പെട്ടതിന്റെ ധാരാളം കഥകൾ പറയാനുണ്ടാകും. അപ്പോൾ പിന്നെ അതെങ്ങിനെ പൂർണ ഇഷ്ടത്തോടെയുള്ള തീരുമാനമായി മാറും? തൂവാനത്തുമ്പികളിലെ ക്ലാരപോലും ലൈംഗീകവൃത്തി സ്വയം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കുന്നതല്ല. ജീവിത സാഹചര്യങ്ങളുടെ ഒരുപാട് സമ്മർദ്ദം അതിന് പിന്നിലുണ്ട്.
3. ഈ വിധിയിലൂടെ പരസ്സ്യമായി, പരോക്ഷമായെങ്കിലും മനുഷ്യക്കടത്തിനെ അനുകൂലിയ്ക്കുകയാണ്. കാരണം, നമ്മുടെ ചുവന്നതെരുവുകളിലും കാമത്തിപുരകളിലും നിരന്നു നിൽക്കുന്ന “പെൺകുട്ടികൾ” ഒരിയ്ക്കലും സ്വന്തം ഇഷ്ടപ്രകാരം അവിടേക്ക് വന്നവരല്ല. പലയിടങ്ങളിൽനിന്നും കാണാതായവർ തന്നെയാണ്. ഒരിയ്ക്കൽ എത്തിപ്പെട്ടാൽ പിന്നീട് തിരിച്ചു കയറാൻ കഴിയാത്ത ചുഴികളാണ് ഓരോ ലൈംഗീകസ്ഥാപനങ്ങളും! ഇനി, സമൂഹത്തിലെ ലൈംഗീക ദാരിദ്ര്യം കുറയ്ക്കാൻ വേശ്യവൃത്തിയെ നിയമംമൂലം സ്ഥാപിയ്ക്കുന്നതിലൂടെ കഴിയും, അതിലൂടെ സ്ത്രീപീഡനങ്ങൾ കുറയും എന്ന് വാദിയ്ക്കുന്ന സ്ത്രീകളടക്കമുള്ള സമൂഹത്തോടാണ്..
എന്റെയൊ- എന്നെപ്പോലെയൊ ഉള്ള സ്ത്രീകളുടെ സുരക്ഷയ്ക്കുവേണ്ടി, ഞങ്ങളെപ്പോലെത്തന്നെയുള്ള സ്ത്രീകൾ, നിസ്സഹായതയും ദാരിദ്ര്യവും ചൂഷണവുമൊക്ക മൂലം അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും തകർത്തെറിയപ്പെട്ട് ജീവിതത്തിന്റെ ഇരുണ്ടമൂലകളിലേയ്ക്ക് എറിയപ്പെടുന്നത് കാണാൻ എനിക്ക് താല്പര്യമില്ല. അങ്ങിനെ ചിന്തിയ്ക്കുന്നവരൊക്കെ എത്ര സ്വാർഥന്മാരാണ്.!!! ഇനി മുകളിൽ പറയപ്പെടുന്നപോലെ ലൈംഗീകസ്ഥാപനങ്ങൾക്ക് സമൂഹത്തിലെ പീഡനം കുറയ്ക്കാൻ കഴിയും എങ്കിൽ വിദേശ രാജ്യങ്ങളിൽ നടപ്പാക്കുന്നപോലെ സെക്സ് പാർലറുകൾ വരട്ടെ..
ടോയ്‌കളുടെ സഹായത്തോടെയും ഇത്തരം ചൂഷണങ്ങൾ കുറയ്ക്കാമല്ലോ.. അല്ലാതെ, പാവപ്പെട്ട സ്ത്രീകൾക്ക് അവരുടെ അവകാശങ്ങളും, സ്വപ്നങ്ങളും നഷ്ട്ടപ്പെട്ട്, ഇത്തരത്തിൽ ചൂഷണത്തിലേയ്ക്ക് വലിച്ചറിയപ്പെട്ടല്ല സമൂഹത്തിൽ സമാധാനം സ്ഥാപിയ്ക്കേണ്ടത്.. കൂടുതൽ ദാരിദ്ര്യനിർമാർജന പദ്ധതികളും, ശക്തമായ ആന്റി ഹ്യൂമൻ ട്രാഫിക്കിങ് നിയമങ്ങളുമാണ് രാജ്യത്തിൽ വരേണ്ടത്…
നമ്മുടെ നീതിന്യായപീഡങ്ങളിൽ ഉയർന്നുകേൾക്കേണ്ടത് സ്ത്രീ സുരക്ഷയും, അവളുടെ അന്തസ്സും അഭിമാനവും ഉയർത്തുന്ന വിധിവാചകങ്ങളുമാണ്… (മുംബയിലെ ചുവന്നത്തെരുവുകളിൽ സോഷ്യൽവർക്കിന്റെ ഭാഗമായി ഇടപെട്ടതിന്റെ വെളിച്ചത്തിൽ എഴുതിയതാണ്. മുൻപെഴുതിയ അനുഭവങ്ങൾക്കൂടെ കണക്കെടുത്ത് വായിക്കുക)
 

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

3 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

3 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

3 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

3 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

3 hours ago