മലയാള സിനിമ കണ്ട ഏറ്റവും നല്ല മികച്ച ചിത്രങ്ങള്‍ പിറന്ന കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ട്. ഇപ്പോഴിതാ ട്വല്‍ത്ത് മാന്‍ എന്ന ചിത്രത്തിന് ശേഷം റാം എന്ന സിനിമയ്ക്ക് വേണ്ടിയാണ് ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിച്ചിരിക്കുന്നത്. തുടര്‍ച്ചയായി മോഹന്‍ലാലിന് ഒപ്പം സിനിമ ചെയ്യുന്നതിനെ കുറിച്ചും മോഹന്‍ലാല്‍ സിനിമ തിരഞ്ഞെടുക്കുന്ന രീതിയെ കുറിച്ചും ജീത്തു ജോസഫ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.
കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തില്‍ വെച്ചാണ് ജീത്തു ജോസഫ് ഇതേ കുറിച്ചെല്ലാം മനസ്സ് തുറന്നത്. ചെയ്ത സിനിമകള്‍ ഹിറ്റാകുന്നത് കൊണ്ടല്ല മോഹന്‍ലാലിനൊപ്പം സിനിമകള്‍ ചെയ്യുന്നതെന്നാണ് ജീത്തു ജോസഫ് പറയുന്നത്. പരാജയ സിനിമകളുടെ സംവിധായകര്‍ക്കും മോഹന്‍ലാല്‍ ഡേറ്റ് കൊടുക്കാറുണ്ടെന്നും കഥയ്ക്കാണ് അദ്ദേഹം പ്രധാന്യം നല്‍കുന്നതെന്നും ജീത്തു ജോസഫ് അഭിമുഖത്തില്‍ വെച്ച് പറഞ്ഞു. ബോക്സ് ഓഫീസില്‍ വലിയ രീതിയില്‍ കളക്ട് ചെയ്തില്ലെങ്കിലും സിനിമ നല്ലതെന്ന് തോന്നിയാല്‍ മോഹന്‍ലാല്‍ അത് ചെയ്യുമെന്നാണ് ജീത്തു ജോസഫ് പറയുന്നത്.
മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തെത്തിയ ദൃശ്യം സിനിമ മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു. ഈ സിനിമയുടെ ഒന്നും രണ്ടും ഭാഗങ്ങള്‍ ഹിറ്റായി മാറിയിരുന്നു. അതിന് ശേഷം ട്വല്‍ത്ത് മാന്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചത്. ഡയറക്ട് ഒടിടി റിലീസ് ആയിരുന്നു ഈ ചിത്രം. ഇപ്പോഴിതാ ട്വല്‍ത്ത് മാന്‍ എന്ന സിനിമയ്ക്ക് ശേഷം റാം എന്ന ചിത്രത്തിലാണ് ഇവര്‍ വീണ്ടും ഒന്നിച്ചിരിക്കുന്നത്.
വിദേശ രാജ്യങ്ങളിലായും സിനിമയ്ക്ക് ഷൂട്ട് ഉണ്ടണ്. റിയലിസ്റ്റിക് ആക്ഷന്‍ പ്രധാന്യം നല്‍കിക്കൊണ്ടുള്ള സിനിമയാണ് റാം എന്നാണ് വിവരങ്ങള്‍. അതേസമയം ദൃശ്യം 3 യുടെ പ്രഖ്യാപനത്തിന് വേണ്ടിയും ആരാധകര്‍ കാത്തിരിക്കുകയാണ്. എന്നാല്‍ അത് ഇപ്പോള്‍ നടക്കുമോ എന്ന് പറയാന്‍ സാധിക്കില്ലെന്നാണ് ജീത്തു ജോസഫ് പറഞ്ഞിട്ടുള്ളത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…