മലയാള സിനിമയ്ക്ക് ഒരുപാട് ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ജീത്തു ജോസഫ്. സംവിധായകന് എന്നതിന് പുറമെ ചലച്ചിത്ര നിര്‍മ്മാതാവ് കൂടിയാണ് ജീത്തു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ വിശേഷങ്ങളാണ് പുറത്ത് വരുന്നത്. വിപിന്‍ ദാസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘അന്താക്ഷരി’ എന്ന ചിത്രമാണ് ജീത്തു ജോസഫ് പുറത്തിറക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതോടെ തന്നെ സിനിമ പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിക്കുകയാണ്.
ഡയറക്റ്റ് ഒടിടി റിലീസ് ആയി സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക എന്നാണിപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. എന്നാന് റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. സുല്‍ത്താന്‍ ബ്രദേഴ്സ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ അല്‍ ജസ്സം അബ്ദുള്‍ ജബ്ബാര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഛായാഗ്രഹണം ബബ്ലു അജുവാണ് ചെയ്യുന്നത് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അല്‍ സജം അബ്ദുള്‍ ജബ്ബാര്‍, പ്രോജക്ട് ഡിസൈനര്‍ അല്‍ ജസീം
അബ്ദുള്‍ ജബ്ബാര്‍, സംഗീതം അംകിത് മേനോന്, എഡിറ്റിംഗ് ജോണ്‍ കുട്ടി, പ്രൊഡക്ഷന്‍ കണ്ട്രോളര് ശ്യാം ലാല്‍, കലാസംവിധാനം സാബു മോഹന്‍ എന്നിവരാണ്. മലയാള സിനിമയിലെ നടന്മാരുടെ ഒരു ചെറു നിര തന്നെ ചിത്രത്തിലുണ്ട്. സൈജു കുറുപ്പ്, സുധി കോപ്പ, വിജയ് ബാബു, ശബരീഷ് വര്‍മ്മ, ബിനു പപ്പു എന്നിവരാണ് സിനിമയിലെ കഥാപാത്രങ്ങള അവതരിപ്പിക്കുന്നത്.
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…