ജീത്തു ജോസഫിന്റെ മകളും സംവിധാനത്തിലേക്ക്!!! ‘ഫോര്‍ ആലീസ്’ റിലീസ് ഇന്ന്

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ത്രില്ലറുകളുടെ സംവിധായകനാണ് ജീത്തു ജോസഫ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്ന് മറ്റൊരാള്‍ കൂടെ സംവിധാനത്തിലേക്ക് ചുവടുവയ്ക്കുകയാണ്. ജീത്തു ജോസഫിന്റെ മൂത്ത മകള്‍ കാത്തിയാണ് സംവിധായികയായി അരങ്ങേറ്റം കുറിയ്ക്കുന്നത്. കാത്തിയുടെ ആദ്യ ചിത്രം ഫോര്‍ ആലീസ് ഇന്ന് ആരാധകരിലേക്ക് എത്തുകയാണ്. കുട്ടി സ്റ്റോറീസ് എന്ന യുട്യൂബ് ചാനലിലൂടെ വൈകിട്ട് 6.30നാണ് റിലീസ് ചെയ്യുന്നത്. ജീത്തു ജോസഫ് തന്നെയാണ് മകളുടെ സിനിമയുടെ വിശേഷം പങ്കുവച്ചത്.

എസ്തര്‍ അനിലും അഞ്ജലി നായരും അര്‍ഷദ് ബിന്‍ അല്‍ത്താഫുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്. ബെഡ്‌ടൈം സ്റ്റോറീസിന്റെ ബാനറില്‍ ജീത്തു ജോസഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നതും. കാത്തി തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നവീന്‍ ചെമ്പൊടിയാണ്.

സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസനാണ്. മേക്കപ്പ് രതീഷ് വി, വസ്ത്രാലങ്കാരം ലിന്‍ഡ ജീത്തു, കലാസംവിധാനം രാജേഷ് പി വേലായുധന്‍, എഡിറ്റിംഗ് ഉണ്ണികൃഷ്ണന്‍ ഗോപിനാഥന്‍, സംഗീതം വിഷ്ണു ദാസ്, അസോസിയേറ്റ് ഡയറക്ടര്‍ സുമേഷ് സന്ദകുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രണവ് മോഹന്‍, കളറിസ്റ്റ് അര്‍ജുന്‍ മേനോന്‍, ആക്ഷന്‍ അഷ്‌റഫ് ഗുരുക്കള്‍, വിഎഫ്എക്‌സ് ടോണി മാഗ്മിത്ത്, ഡിസൈന്‍ ബാന്യന്‍ ഡിസൈന്‍സ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കാറ്റിന ജീത്തു എന്നിവരാണ് മറ്റ് അണിയറയിലുള്ളത്.

അതേസമയം മോഹന്‍ലാലിനെ നായകനാക്കി ജീത്തു ഒരുക്കിയ പുതിയ ചിത്രം നേര് തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ്. ഡിസംബര്‍ 21-ന് തിയേറ്ററുകളിലെത്തിയ ചിത്രം ബോക്‌സോഫീസില്‍ മികച്ച കലക്ഷനും നേടിക്കഴിഞ്ഞു.

Anu

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

12 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

13 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

14 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

14 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

14 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

15 hours ago