ദൃശ്യവും മെമ്മറീസും അടക്കം ത്രില്ലർ ചിത്രങ്ങളിലൂടെ ഞെട്ടിച്ച സംവിധായകൻ ജീത്തു ജോസഫിന്റെ മകൾ കാത്തി സംവിധാനം ചെയ്ത ‘ഫോർ ആലീസ്’ എന്ന ഹ്രസ്വചിത്രം ശ്രദ്ധിക്കപ്പെടുന്നു. എസ്തർ അനിലും അഞ്ജലി നായരുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. കുട്ടി സ്റ്റോറീസ് എന്ന യുട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. അച്ഛന്റെ വഴിയെ തന്നെയാണ് മകളുടെയും യാത്രയെന്നാണ് കാത്തിയുടെ ‘ഫോർ ആലീസ്’ കണ്ട പ്രേക്ഷകർ കുറിക്കുന്നത്.
ആലീസ് എന്ന പെൺകുട്ടിയും അവളുടെ കാമുകനും അമ്മയുമാണ് ഹ്രസ്വചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഒരു ദിവസം വീട്ടിൽ തനിച്ചാകുന്ന ആലീസ് നേരിടുന്ന വിചിത്രമായ അനുഭവങ്ങളാണ് ചിത്രം പറയുന്നത്. ഭീതി ജനിപ്പിക്കുന്ന പശ്ചാത്തലത്തിൽ ഇരുളിൽ നിന്ന് ആരെങ്കിലും ചാടി വീഴും എന്ന് ഓരോ നിമിഷവും തോന്നിക്കുന്ന ചിത്രം കാണുന്ന പ്രേക്ഷകരിൽ ഭയം ഉണ്ടാക്കും. ചിത്രത്തിന്റെ ത്രില്ലർ മൂഡ് നിലനിർത്തുന്നതിൽ സംവിധായിക വിജയിച്ചിട്ടുണ്ട്. സംഗീതം വിഷ്ണു ദാസ് ആണ് ഒരുക്കിയിരിക്കുന്നത്. അഞ്ജലി നായർക്കും എസ്തർ അനിലിനും പുറമെ അർഷാദ് ബിൻ അൽതാഫും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…
മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…
ഫ്ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…
ഹൃദ്രോഗം ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് മുന്നറിയിപ്പ്. ജീവിതശൈലിയിലെ മാറ്റങ്ങൾ, രക്താതിമർദ്ദം, പ്രമേഹം, പൊണ്ണത്തടി, പുകവലി തുടങ്ങിയ കാരണങ്ങൾ ഹൃദ്രോഗ…
തിരുവനന്തപുരം: നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി. അഭിഭാഷകരാണ് അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടെത്തിയത്. എംഎസിടി ജഡ്ജ്…
ദർശന രാജേന്ദ്രനും റോഷൻ മാത്യുവും പ്രധാന വേഷത്തിലെത്തുന്ന ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്തനാഗെ സംവിധാനം ചെയ്യുന്ന പാരഡൈസ്ൻറെ ട്രെയ്ലർ പുറത്തെത്തി.…