ഭാര്യയെ നീയിങ്ങനെ അഴിച്ച് വിട്ടേക്കുവാണോ, നീയൊക്കെ ഒരു ഭർത്താവാണോ

മിനിസ്ക്രീൻ പ്രേക്ഷകർക്കും സോഷ്യൽ മീഡിയ യൂസേഴ്സിനും ഏറെ സുപരിചിതനായ താര ദമ്പതികൾ ആണ് അപർണ്ണയും ജീവയും. ജോഡികൾ ആണ് ജീവയും ഭാര്യ അപർണ്ണയും, സരിഗമപയെന്ന ഷോയിലൂടെയായിരുന്നു ജീവ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയത്. സൂര്യ മ്യൂസിക്കിൽ കോ ആങ്കർ ആയി എത്തിയപ്പോഴായിരുന്നു ജീവയും അപർണ്ണയും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതും. എയര്‍ഹോസ്റ്റസായ അപര്‍ണ്ണ ഇടയ്ക്ക് സരിഗമപയിലേക്ക് അതിഥിയായെത്തിയിരുന്നു. താന്‍ പോലും ഇതേക്കുറിച്ച്‌ അറിഞ്ഞിരുന്നില്ലെന്നും ശരിക്കും സര്‍പ്രൈസായി പോയെന്നുമായിരുന്നു ജീവ പറഞ്ഞത്.

അപ്പുവെന്നും ശിട്ടുവെന്നുമൊക്കെയാണ് താന്‍ അപര്‍ണ്ണയെ വിളിക്കാറുള്ളതെന്നും ജീവ പറഞ്ഞിരുന്നു.സോഷ്യല്‍ മീഡിയയില്‍ സജീവമായ അപര്‍ണ്ണ തോമസ് പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. മോഡേണ്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്. വസ്ത്രധാരണത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളും അപര്‍ണ്ണയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അപ്പോഴെല്ലാം അപര്ണയ്ക്ക് പൂർണ്ണ പിന്തുണ നൽകികൊണ്ട് ജീവനിന്നിരുന്നു. ഇതിന്റെ പേരിൽ ജീവയ്ക്കും വിമർശനങ്ങൾ ലഭിച്ചിരുന്നു. ഇപ്പോഴിത ഒരു അഭിമുഖത്തിൽ ഇത്തരത്തിൽ  തങ്ങൾക്ക് എതിരെ വരുന്ന വിമർശനങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് അപർണ്ണയും ജീവയും.

 പലപ്പോഴും പല കടുത്ത വിമർശനങ്ങളും അപ്പുവിന് സോഷ്യൽ മീഡിയയിൽ ലഭിക്കാറുണ്ട്. ചിലർ എന്നെയും വെറുതെ വിടാറില്ല. ഭാര്യയെ നീയിങ്ങനെ അഴിച്ച് വിട്ടേക്കുവാണോ, നീയൊക്കെ ഒരു ഭർത്താവാണോ എന്ന് തന്നോട് ചില സ്ത്രീകൾ മെസ്സേജ് അയച്ച് ചോദിക്കാറുണ്ട് എന്നും എന്നാൽ ഇതിനൊന്നും മറുപടി കൊടുക്കാൻ താൽപ്പര്യം ഇല്ലെന്നും കൊടുത്താൽ അതിനേ സമയം കാണു എന്നും ജീവപറയുന്നു . താൻ ബിക്കിനി ഇട്ട ഫോട്ടോസ് പങ്കുവെക്കുമ്പോൾ ചിലർ ചോദിക്കും ബിക്കിനി ഇട്ടെങ്കിൽ ഭർത്താവിനെ മാത്രം കാണിച്ചാൽ പോരായോ എന്ന്. അങ്ങനെ ഉള്ള ആണുങ്ങളെ എനിക്ക് ഇഷ്ട്ടമല്ല. ജീവ അങ്ങനെ ഒരാൾ ആയിരുന്നു എങ്കിൽ ഒരിക്കലും ഞാൻ ജീവയെ വിവാഹം കഴിക്കില്ലായിരുന്നു എന്നുമാണ് അപർണ്ണ പറയുന്നത്.

Devika

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

12 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

17 hours ago