വിനോദ് നാരായണൻ രചന – സംവിധാനം നിർവ്വഹിക്കുന്ന ‘ജീവൻ’ എന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ മോഹൻലാൽ റിലീസ് ചെയ്തു. മദ്യപാനം ഒരു വ്യക്തിയെയും കുടുംബത്തെയും ഏതൊക്കെ രീതിയിൽ ബാധിക്കുന്നുവെന്ന് വരച്ചു കാട്ടുന്ന ചിത്രത്തിൽ സിനു സിദ്ധാർത്ഥ് ആണ് നായകനായി എത്തുന്നത്. ജീവൻ എന്ന കഥാപാത്രമായാണ് സിനു സിദ്ധാർഥ് എത്തുന്നത്. നിരവധി പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ സുനിൽ പണിക്കർ, റൂബി ബാലൻ വിജയൻ , പ്രീതി ക്രിസ്റ്റീന പോൾ, വിവിയ ശാന്ത്, സുഭാഷ് പന്തളം എന്നിവർ ആണ് മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗോപികാ ഫിലിംസിന്റെ ബാനറിൽ സുനിൽ പണിക്കരും വിഷ്ണു വിജയനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം മദ്യപാനത്തിന്റെ വിവിധ ദുരന്ത തലങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നു. തീർത്തും ഒരു കുടുംബചിത്രമായി എത്തുന്ന ‘ജീവൻ’ സിനിമയുടെ സംഗീതം നിർവ്വഹിക്കുന്നത് ഗോപി സുന്ദർ ആണ്. ഷിബു ചക്രവർത്തിയാണ് ഗാനരചന.
ഡി.ഒ.പി – സിനു സിദ്ധാർത്ഥ്, ബാക്ക് ഗ്രൗണ്ട് സ്കോർ – ഗോപി സുന്ദർ, എഡിറ്റിംഗ് – ബാബു രത്നം, ആർട്ട് ഡയറക്ടർ – രജീഷ്, പ്രൊഡക്ഷൻ കൺട്രോളർ – ഷാജി ഒലവക്കോട്, കൊറിയോഗ്രാഫി – ഡെന്നി പോൾ, മേക്കപ്പ് – അനിൽ നേമം, കോസ്റ്റ്യൂംസ് – വീണ അജി, കളറിസ്റ്റ് – രമേഷ് അയ്യർ, സ്റ്റണ്ട് കൊറിയോഗ്രാഫി – ജെറോഷ്, സ്റ്റിൽസ് – ഹരി തിരുമല, ഡിസൈൻസ് , ബാൺ ഔൾ മീഡിയ, പി.ആർ.ഒ – മഞ്ജു ഗോപിനാഥ്. ഡിജിറ്റൽ മാർക്കറ്റിങ് – ഒബ്സ്ക്യൂറ എന്റെർറ്റൈൻമെന്റ്സ്.
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…