‘SN സ്വാമി ഞെട്ടിച്ചതിനും മേലെ ഒരു കിടിലൻ സസ്പെൻസ് ഒളിപ്പിച്ച് വെച്ച ക്ലൈമാക്സ്’

Follow Us :

മികച്ച പ്രതികരണം നേടി ബോക്സോഫീസിൽ കുതിച്ച് തലവൻ. ബിജു മേനോൻ- ആസിഫ് അലി കോംബോ വീണ്ടും ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ.‌ തിയേറ്ററിലെത്തിയ ആദ്യദിനം തന്നെ പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്ന് വലിയ സ്വീകാര്യതയാണ് ചിത്രത്തിനുണ്ടായത്. ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷൻ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. മൂന്ന് ദിവസം കൊണ്ട് അഞ്ച് കോടിയോളമാണ് ചിത്രം നേടിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ‘SN സ്വാമി ഞെട്ടിച്ചതിനും മേലെ ഒരു കിടിലൻ സസ്പെൻസ് ഒളിപ്പിച്ച് വെച്ച ക്ലൈമാക്സ്’ എന്നാണ് ജെനീഷ് മൂവീ ​ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

കുറിപ്പ് വായിക്കാം

സാധാരണ ഞാൻ ഒരു സിനിമ റിലീസ് ആയാൽ അതിൻറെ റിവ്യൂ അറിഞ്ഞിട്ട് ഹിറ്റാണെങ്കിൽ മാത്രമേ തിയറ്ററിൽ കാണാൻ പോകാറുളളത് എന്നാൽ സിനിമ റിലീസാകും മുമ്പേ തന്നെ തിയറ്ററിൽ വരുമ്പോൾ ഉറപ്പായിട്ടും കുടുംബം ഒന്നിച്ച് പോയി കാണണം എന്ന് മനസ്സിൽ തീരുമാനിച്ചുറപ്പിച്ചിരുന്ന സിനിമയായിരുന്നു *തലവൻ* . കാരണം ഇതിൻറെ കഥ എഴുതിയേക്കുന്നത് സ്റ്റേഷനിൽ ഒപ്പം ജോലി ചെയ്യുന്ന പ്രിയ കൂട്ടുകാരൻ ശരത് പെരുമ്പാവൂരാണ് .
ഇന്നലെ second show കാണാൻ Ticket book ചെയ്ത് രാത്രി വീട്ടിലെത്തി സിനിമയുടെ കാര്യം പറഞ്ഞപ്പോൾ ടർബോയും , ഗുരുവായൂർ അമ്പലനടയും പ്രതീക്ഷിച്ചിരുന്നവർക്ക് തലവൻ എന്ന് കേട്ടപ്പോൾ പെട്ടെന്ന് ഒന്ന് മുഖം ചുളിച്ചു . പിന്നെ എൻറെ കൂട്ടുകാരൻറെ സിനിമ ആണെന്ന് പറഞ്ഞപ്പോൾ ആ മുഖങ്ങൾ വിടർന്നു .
പറവൂർ കൈരളി തിയറ്ററിൽ second show ക്ക് എത്തി തിയറ്ററിന് അകത്ത് കയറിയപ്പോൾ almost full ആയ ഇരിപ്പിടങ്ങൾ കണ്ടപ്പോൾ ഒരു സന്തോഷം തോന്നി . പിന്നെ പടം തുടങ്ങി കഥ *ശരത് പെരുമ്പാവൂർ* എന്നെഴുതി കാണിച്ചപ്പോൾ അഭിമാനത്തോടെ ദേ എൻറെ കൂട്ടുകാരൻറെ പേര് എന്ന് പറഞ്ഞ് വീട്ടുകാരെ ചൂണ്ടി കാണിച്ചു . എങ്കിലും ഉളളിൽ ചെറിയൊരു ടെൻഷനുണ്ടായിരുന്നു പടം എങ്ങിനെ ഉണ്ടാകും എന്ന് . ഒരു ഇൻവെസ്റ്റിഗേഷൻ story ആണെന്ന് മാത്രമേ അവൻ പറഞ്ഞിട്ടുണ്ടായിരുന്നുളളു . എന്നാൽ പടം തുടങ്ങി ഓരോ നിമിഷം കഴിയുന്തോറും മനസ്സ് പറഞ്ഞ് തുടങ്ങി *വേലായുധേട്ടാ ഒരു സൂപ്പർഹിറ്റ് വരുന്നുണ്ടല്ലോ* ന്ന്….. ട്വിസ്റ്റോട് ട്വിസ്റ്റ് തന്നെ…. ഇൻറർവെൽ ടൈം എത്തിയത് തന്നെ അറിഞ്ഞില്ല…. പഴയ കാലത്ത് CBI യുടെ ആദ്യ സീരീസുകളിൽ SN സ്വാമി ഞെട്ടിച്ചതിനും മേലെ ഒരു കിടിലൻ സസ്പെൻസ് ഒളിപ്പിച്ച് വെച്ച Climax കഴിഞ്ഞ് 2nd പാർട്ടിന് ഒരു scope ഇട്ട് പടം അവസാനിച്ചപ്പോൾ തിയറ്ററിൽ നല്ല കൈയ്യടി……????????
ശരിക്കും അത് കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നീ പോയി…..ആ പാതിരാത്രി 1-15 മണിക്ക് ഉടനെ തന്നെ ഫോണെടുത്ത് ശരതിനെ ഞാൻ വിളിച്ചു…ആ തിയറ്ററിലെ കാതടിപ്പിക്കുന്ന ശബ്ദങ്ങൾക്കിടയിൽ ഡാ…. ചെക്കാ…..പടം പൊളിച്ചൂട്ടാ…. കിടു സ്റ്റോറിയാടാ….എല്ലാവർക്കും ഇഷ്ടപ്പെട്ടു…congrats മുത്തേ….????
Thank you സാറേ……thank u….. ഒത്തിരി സന്തോഷം വരുന്നൂ സാറേ….????
കാണാടാ…..നാളേന്ന് പറഞ്ഞ് ഫോണും പോക്കറ്റിലും ഇട്ട് പുറത്തേക്ക് നടക്കുമ്പോൾ മക്കളോട് ചോദിച്ചു വാപ്പീടെ കൂട്ടുകാരൻറെ പടം എങ്ങിനെയുണ്ടായിരുന്നെടാ…രണ്ടു പേരും ഒന്നിച്ച് *സൂപ്പർ പടം*???? അത് കേട്ടപ്പോൾ സന്തോഷം top level ൽ ആയി….????
തമിഴിൽ രാക്ഷസൻ പോലുളള സൈക്കോ ത്രില്ലറുകൾ കണ്ട് അന്തം വിട്ടപ്പോൾ മലയാളത്തിലും ഇതൊക്കെ നടക്കുമോ എന്ന് അന്ന് ചിന്തിച്ചിരുന്നു . സാധിക്കും എന്നതിൻറെ ഉത്തരമാണ് കിടിലൻ സൈക്കോ ത്രില്ലർ ആയ *തലവൻ*…..????????
SCPO ആയിട്ടും GD കയറാൻ മടിയുളളത് കൊണ്ട് സിനിമയുടെ കാര്യം പറഞ്ഞ് മറ്റ് ഡ്യൂട്ടികൾ ചെയ്ത് നടക്കുമ്പോൾ ശരതിനെ ഞങ്ങൾ തമാശക്ക് കളിയാക്കുമായിരുന്നു . പക്ഷേ ഒപ്പം ഡ്യൂട്ടി ചെയ്ത് ഒന്നിച്ച് ഭക്ഷണം കഴിച്ച് റെസ്റ്റ് റൂമിൽ തമാശകൾ പറഞ്ഞ് നടന്ന ശരതിനെ കാണുമ്പോൾ ഇപ്പോൾ ഒന്നേ പറയാൻ തോന്നുന്നുളളു….
*വ്യത്യസ്തനാമീ ശരത് പെരുമ്പാവൂരിനെ സത്യത്തിൽ നമ്മൾ തിരിച്ചറിഞ്ഞില്ല* ????????
Jeneesh Cheraampilly