ജെനീലിയയും റിതേഷും ഫാഷൻ ലോഞ്ചിൽ എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് ശ്രദ്ധ നേടിയിരിക്കുന്നത്

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങി നിന്ന നടിയാണ് ജനീല. താരത്തിന് കേരളത്തിലും നിരവധി ആരാധകരുണ്ട്. ഹാപ്പി യെന്ന ഒരുഒറ്റ സിനിമ കൊണ്ട് തന്നെയാണ് താരത്തിന് ഇത്രയും ആരാധകർ കേരളത്തിൽ ഉണ്ടായത്. ഹാപ്പി എന്ന അല്ലുഅർജുൻ ചിത്രം ആന്ധ്രയിൽ പരാചയം ആയിരുന്നെങ്കിലും കേരളത്തിൽ നല്ല വിജയം കാഴ്ച്ച വെച്ച്. ഉറുമി എന്ന പൃഥ്വിരാജ് ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. ആ ചിത്രത്തിൽ പ്രഭു ദേവയും അഭിനയിച്ചു. ഈ ചിത്രത്തിന്റെ സംവിധയകാൻ സന്തോഷ് ശിവ് ആ യിരുന്നു ,ഉറുമി എന്ന സിനിമ വലിയ വിജയം കൈവരിച്ചില്ലെങ്കിലും നല്ലൊരു പീരിയഡ് ഡ്രാമ ചിത്രങ്ങളിൽ ഒന്നായിരുന്നു.

2012 ൽ ആയിരുന്നു താരത്തിന്റെ വിവാഹം. ബോളിവുഡ് നായകൻ റിതേഷ് ദേശ്മുഖ് ആയിരുന്നു വരൻ. ബോളിവുഡ് താരങ്ങളിൽ ഏറ്റവും പ്രമുഖ നടൻ കൂടിയാണ് റിതേഷ്. അധികം സിനിമകളിൽ അദ്ദേഹം വിവാഹ ശേഷം അഭിനയിച്ചിട്ടില്ല. ജെനീലയുടെ അവസാന തെന്നിന്ത്യൻ സിനിമ നാ ഇഷ്ട്ട ആണ് .  സിനിമയിൽ വിവാഹതിന് ശേഷം താരം അധികം സജീവമായിട്ടില്ല എങ്കിലും പൊതുപരുപാടികളിലും മറ്റും സജീവമാണ് താരം. പലപ്പോഴും ഭർത്താവിനൊപ്പം പൊതുപരിപാടികളിൽ പങ്കെടുക്കുന്ന ജെനീലിയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ ഭർത്താവിനൊപ്പമുള്ള ജെനിലിയയുടെ വീഡിയോ ആണ് ശ്രദ്ധ നേടിയിരിക്കുന്നത്.

ഒരു ഫാഷൻ ലോഞ്ചിന് ഭർത്താവിനൊപ്പം എത്തിയിരിക്കുകയാണ് ജെനീലിയ. എന്നാൽ താരം മൂന്നാമതും ഗർഭിണി ആണെന്ന് ഉള്ള സംസാരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടന്നു കൊണ്ടിരിക്കുന്നത്. ജെനീലിയ ഒരു നീല ഗൗൺ ധരിച്ച് സിമ്പിൾ ആയിട്ടാണ് എത്തിയിരിക്കുന്നത്. എന്നാൽ ജെനീലിയ എപ്പോഴും തന്റെ കൈ കൊണ്ട് വയർ മറച്ച് പിടിച്ചിരിക്കുന്നു എന്നും വയർ കുറച്ച് മുൻപിലേക്ക് തെള്ളി ഇരിക്കുന്നു എന്നുമൊക്കെയാണ് സോഷ്യൽ മീഡിയ കണ്ടുപിടിച്ചിരിക്കുന്നത്. മാത്രമല്ല, ഭർത്താവ് റിതേഷ് താരത്തിനെ പ്രത്യേകം കെയർ ചെയ്യുന്നു എന്നും താരം മൂന്നാമത് ഗർഭിണി ആണോ എന്നുമൊക്കെയാണ് ഈ വീഡിയോയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. എന്നാൽ ഇരുവരും ഈ വാർത്തകളോട് ഇത് വരെ പ്രതികരിച്ചിട്ടില്ല.

Devika Rahul