അമ്മയുടെ പ്രിയപ്പെട്ട സ്ഥലത്തെത്തി ജാന്‍വി കപൂര്‍, ശ്രീദേവിയെ പോലെയെന്ന് ആരാധകര്‍

Follow Us :

ബോളിവുഡിലെ ഏറെ ആരാധകരുള്ള താരപുത്രിയാണ് നടി ജാന്‍വി കപൂര്‍. യുവനായികമാരില്‍ ശ്രദ്ധേയയായി കഴിഞ്ഞു താരം. ബോളിവുഡിന് പിന്നാലെ തെലുങ്കിലേക്കും ചുവടുവച്ചിട്ടുണ്ട് താരം. തന്റെ പുതിയ ചിത്രം മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹിയുടെ പ്രൊമോഷന്‍ തിരക്കിലാണ് ജാന്‍വി.

അതിനിടെ താരം പങ്കുവച്ച പുതിയ ചിത്രങ്ങള്‍ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. അമ്മയുടെ പ്രിയപ്പെട്ട ഇടത്ത് സന്ദര്‍ശനം നടത്തിയിരിക്കുകയാണ് താരം. ചെന്നൈയിലെ മുപ്പത്തമ്മന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരിക്കുകയാണ് താരം. ആദ്യമായിട്ടാണ് ജാന്‍വി ഇവിടേക്ക് എത്തുന്നത്.

ചെന്നൈയില്‍ അമ്മയുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഇതാണെന്നും പറഞ്ഞാണ് ജാന്‍വി ചിത്രം പങ്കുവച്ചത്. പഴയകാല നടി മഹേശ്വരിയും ജാന്‍വിയ്‌ക്കൊപ്പമുണ്ടായിരുന്നു. ഫ്‌ലോറല്‍ ലഹങ്കയണിഞ്ഞാണ് ജാന്‍വി ക്ഷേത്രത്തിലെത്തിയത്. ട്രെഡീഷണല്‍ ഔട്ട്ഫിറ്റില്‍ അമ്മ ശ്രീദേവിയെ പോലെ തന്നെയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. നിരവധി സിനിമകള്‍ ജാന്‍വിയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഉല്‍ജ, സണ്ണി സംസ്‌കാരി കി തുളസി കുമാരി,ജൂനിയര്‍ എന്‍ടിആറിനൊപ്പം ദേവര: പാര്‍ട്ട് 1 എന്നിവ പുരോഗമിയ്ക്കുകയാണ്.