ബോളിവുഡിലെ ഏറെ ആരാധകരുള്ള താരപുത്രിയാണ് നടി ജാന്‍വി കപൂര്‍. യുവനായികമാരില്‍ ശ്രദ്ധേയയായി കഴിഞ്ഞു താരം. ബോളിവുഡിന് പിന്നാലെ തെലുങ്കിലേക്കും ചുവടുവച്ചിട്ടുണ്ട് താരം. തന്റെ പുതിയ ചിത്രം മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹിയുടെ പ്രൊമോഷന് തിരക്കിലാണ് ജാന്‍വി.
അതിനിടെ താരം പങ്കുവച്ച പുതിയ ചിത്രങ്ങള്‍ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. അമ്മയുടെ പ്രിയപ്പെട്ട ഇടത്ത് സന്ദര്‍ശനം നടത്തിയിരിക്കുകയാണ് താരം. ചെന്നൈയിലെ മുപ്പത്തമ്മന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരിക്കുകയാണ് താരം. ആദ്യമായിട്ടാണ് ജാന്‍വി ഇവിടേക്ക് എത്തുന്നത്.
ചെന്നൈയില്‍ അമ്മയുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഇതാണെന്നും പറഞ്ഞാണ് ജാന്‍വി ചിത്രം പങ്കുവച്ചത്. പഴയകാല നടി മഹേശ്വരിയും ജാന്വിയ്ക്കൊപ്പമുണ്ടായിരുന്നു. ഫ്ലോറല്‍ ലഹങ്കയണിഞ്ഞാണ് ജാന്‍വി ക്ഷേത്രത്തിലെത്തിയത്. ട്രെഡീഷണല്‍ ഔട്ട്ഫിറ്റില്‍ അമ്മ ശ്രീദേവിയെ പോലെ തന്നെയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. നിരവധി സിനിമകള്‍ ജാന്‍വിയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഉല്‍ജ, സണ്ണി സംസ്കാരി കി തുളസി കുമാരി,ജൂനിയര്‍ എന്‍ടിആറിനൊപ്പം ദേവര: പാര്‍ട്ട് 1 എന്നിവ പുരോഗമിയ്ക്കുകയാണ്.
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…
'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…