fbpx

നടി ജിയ ഖാന്റെ ആത്മഹത്യ!!! സൂരജ് പഞ്ചോളിയെ കുറ്റവിമുക്തനാക്കി


ബോളിവുഡ് നടി ജിയ ഖാന്റെ ആത്മഹത്യാ കേസില്‍ കാമുകന്‍ സൂരജ് പഞ്ചോളി കുറ്റവിമുക്തനാക്കി. ജിയയെ ആത്മഹത്യ ചെയ്യാന്‍ കാമുകനായിരുന്ന സൂരജ് പ്രേരിപ്പിച്ചു എന്നതായിരുന്നു കുറ്റം. കേസില്‍ 22 സാക്ഷികളെയാണ് വിസ്തരിച്ചിരുന്നത്. എന്നാല്‍ ജിയയുടെ മരണത്തില്‍ സംശയാതീതമായി സൂരജിന്റെ പങ്ക് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതോടെയാണ് കുറ്റവിമുക്തനാക്കിയത്.

ജിയയുടെ ആത്മഹത്യയില്‍ പത്ത് വര്‍ഷത്തിന് ശേഷമാണ് വിധി പറഞ്ഞത്.
മുംബൈ സ്പെഷ്യല്‍ സിബിഐ കോടതിയുടേതാണ് വിധി. ജൂഹുവിലെ വസതിയില്‍ ജീവനൊടുക്കും മുന്‍പ് സൂരജ് പഞ്ചോളിക്കെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ ആറ് പേജുള്ള ആത്മഹത്യാ കുറിപ്പ് ജിയ എഴുതിയിരുന്നു. ഈ കുറിപ്പ് പ്രകാരമാണ് കേസ്.

സൂരജുമൊത്തുള്ള അടുപ്പത്തെ കുറിച്ചും നടനില്‍ നിന്ന് നേരിട്ട ശാരീരിക-മാനസീക പീഡനങ്ങളെ കുറിച്ചും ജിയ ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഈ പീഡനങ്ങളാണ് തന്നെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ജിയ പറയുന്നു. സ്പെഷ്യല്‍ സിബിഐ ജഡ്ജി എഎസ് സയ്യാദാണ് കേസില്‍ വിധി പറഞ്ഞത്.

2013 ജൂണ്‍ 13നാണ് ജിയാ ഖാനെ മുംബൈയിലെ ജൂഹുവിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സിബിഐ നടത്തിയ അന്വേഷണത്തില്‍ ജിയാ ഖാന്‍ ജീവനൊടുക്കിയതാണെന്നും, കാരണം സൂരജ് പഞ്ചോളിയുമായുള്ള ബന്ധത്തിലെ പ്രശ്‌നങ്ങളാണ് കാരണമെന്നും കണ്ടെത്തി.

ജിയാ ഖാന്റെ മരണം കൊലപാതകമല്ല ആത്മഹത്യയാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് സൂരജ് പഞ്ചോളിക്കെതിരെ സിബിഐ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയിരുന്നത്.

×