കേരളത്തിലെ തിയ്യേറ്ററുകളെ നിറച്ച് ജിഗര്‍തണ്ട!! രണ്ടാം വാരത്തില്‍ സ്‌ക്രീന്‍ കൗണ്ട് 150തായി

ഭാഷാഭേദമില്ലാതെ മികച്ച ഉള്ളടക്കമുള്ള എല്ലാ ചിത്രങ്ങളെയും ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളികള്‍. അടുത്തിടെയായി മലയാള സിനിമകളേക്കാള്‍ കൂടുതല്‍ അന്യഭാഷാ ചിത്രങ്ങള്‍ മലയാളികള്‍ സൂപ്പര്‍ഹിറ്റാക്കുന്നുണ്ട്. ജയിലറിനും മാര്‍ക്ക് ആന്റണിക്കും ലിയോയ്ക്കുമൊക്കെ ശേഷം മറ്റൊരു തമിഴ് ചിത്രമാണിപ്പോള്‍ ബോക്‌സോഫീസില്‍ കൈയ്യടി നേടുന്നത്.

രാഘവ ലോറന്‍സ്, എസ്‌ജെ സൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാര്‍ത്തിക് സുബ്ബരാജ് ഒരുക്കിയ ചിത്രം ജിഗര്‍തണ്ടയാണ് ബോക്‌സോഫീസ് നിറയ്ക്കുന്നത്. 2014 ല്‍ പുറത്തെത്തിയ ജിഗര്‍തണ്ടയുടെ സീക്വല്‍ ആണ്. പിരീഡ് ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. ദീപാവലി റിലീസ് ആയി നവംബര്‍ 10 നാണ് ചിത്രം തിയ്യേറ്ററിലെത്തിയത്. കാര്‍ത്തിക് സുബ്ബരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമെന്നാണ് ജിഗര്‍തണ്ടയെന്നാണ് പ്രേക്ഷകാഭിപ്രായം.

ആദ്യ ഷോകള്‍ക്കിപ്പുറം പോസിറ്റീവ് അഭിപ്രായം വന്നതോടെ വാരാന്ത്യത്തില്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തമിഴ്‌നാടിനൊപ്പം കേരളത്തിലും ഇതുതന്നെയായിരുന്നു സ്ഥിതി. ഇപ്പോഴിതാ രണ്ടാം വാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കേരളത്തില്‍ സ്‌ക്രീന്‍ എണ്ണം കൂട്ടിയിരിക്കുകയാണ് ചിത്രം.

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ജിഗര്‍തണ്ട കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്. നവംബര്‍ 10 ന് തിയറ്ററുകളിലെത്തിയ ചിത്രം രണ്ടാം വാരത്തിലേക്ക് എത്തിയപ്പോള്‍ 150 തിയറ്ററുകളിലേക്ക് ചിത്രം എത്തിയിട്ടുണ്ട്.

രാഘവ ലോറന്‍സും എസ്‌ജെ സൂര്യയും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട് ചിത്രത്തില്‍. മലയാളത്തില്‍ നിന്നും ഷൈന്‍ ടോം ചാക്കോയും നിമിഷ സജയനും പ്രാധാന്യമുള്ള വേഷങ്ങളില്‍ എത്തുന്നുണ്ട്.

Anu

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

4 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

6 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

6 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

7 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

8 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

11 hours ago