‘ബിഗ് ബോസിൽ വെച്ച് നടി ഗർഭിണിയായ സംഭവം’ ; സത്യാവസ്ഥ വെളിപ്പെടുത്തി, ജിഗ്ന വോറ

ഓരോ തവണയും ബിഗ് ബോസ് ഷോ കഴിയുമ്പോഴും പുതിയ തലത്തിലേക്കാണ് ഷോ മുന്നേറുന്നത്. സല്‍മാന്‍ ഖാന്‍ അവതാരകനായിട്ടെത്തുന്ന ഹിന്ദി ബിഗ് ബോസിന്റെ 17 സീസണാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. ഇത്തവണ ഷോ യില്‍ ദമ്പതിമാരും പങ്കെടുക്കുന്നുണ്ട്. മാത്രമല്ല ബിഗ് ബോസിനകത്ത് വെച്ച് നടി അങ്കിത ലോഘണ്ഡെ ഗര്‍ഭിണിയായെന്ന തരത്തിലുള്ള പ്രചരണങ്ങളും ഉണ്ടായിരുന്നു. വീടിനകത്ത് നിന്നും നടിയ്ക്ക് ഗര്‍ഭ പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇക്കാര്യം അങ്കിത തന്നെയാണ് ക്യാമറയുടെ മുന്നില്‍ സംസാരിച്ചതും. ഇതോടെ നടിയുടെ ഗര്‍ഭധാരണം പരിപാടിക്ക് പുറത്ത് പ്രേക്ഷകർക്കിടയിലും വലിയൊരു ചര്‍ച്ചാ വിഷയമായി. അടുത്തിടെ പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥി ജിഗ്ന വോറ ഈ വിഷയത്തില്‍ വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്. അങ്കിത ഗര്‍ഭിണിയാണെന്ന തരത്തിലുള്ള സംഭാഷണവും എല്ലാവരുടെയും കണ്ണു വെട്ടിക്കാനുള്ള തന്ത്രമാണെന്ന സൂചനയാണ് താരം നല്‍കിയിരിക്കുന്നത്. ബിഗ് ബോസിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് എല്ലാ മത്സരാര്‍ത്ഥികള്‍ക്കും നിരവധി രക്ത പരിശോധനകള്‍ക്ക് വിധേയരാക്കാറുണ്ട്.

അങ്കിതയുടെ ഗര്‍ഭധാരണത്തെക്കുറിച്ചുള്ള സംശയങ്ങള്‍ താനും ഗൗരവമായി  തന്നെ എടുത്തുവെന്നാണ് ജിഗ്ന പറയുന്നത്. ‘ഞാനും റിങ്കു ജിയും അങ്കിത ഗര്‍ഭിണിയാണെന്ന് പറഞ്ഞത് ഗൗരവമായിട്ടാണ് എടുത്തത്. എന്നാല്‍ ഒരു അമ്മയായതിനാല്‍, ഗര്‍ഭകാലത്ത് ഒരു സ്ത്രീയ്ക്ക് ‘പുളി’ കഴിക്കാനുള്ള ആഗ്രഹം ഉണ്ടാകേണ്ട ആവശ്യമില്ലെന്ന് എനിക്കറിയാം. ഇത് ഹിന്ദി സിനിമകളില്‍ മാത്രമാണ് സംഭവിക്കുന്നത്. പക്ഷേ, ബിഗ് ബോസില്‍ നിന്നിറങ്ങിയതിന് ശേഷമാണ് അതവരുടെ തന്ത്രം ആവുമോ എന്നോര്‍ത്ത് ഞാന്‍ ഞെട്ടിപ്പോയത്. ഇത് ഒരു തന്ത്രമാണെന്നാണ് ഞാന്‍ കരുതുന്നതെന്നാണ് മദ്യമങ്ങൾക്ക് നല്‍കിയ പ്രതികരണത്തില്‍ ബിഗ് ബോസ് താരം പറയുന്നത്. ‘ഞങ്ങളെ ഒരുപാട് രക്തപരിശോധനകള്‍ നടത്തിയതിന് ശേഷമാണ് ബിഗ് ബോസ് വീട്ടില്‍ പ്രവേശിപ്പിച്ചത്. താനടക്കമുള്ളവര്‍ക്ക് ഗര്‍ഭ പരിശോധന പോലും നടത്തിയിരുന്നു. അതുകൊണ്ടാണ് അങ്കിതയുടെ ഈ ആരോപണം തന്നെ ശരിക്കും ഞെട്ടിക്കുന്നതെന്നാണ്’, ജിഗ്ന പറയുന്നത്. ബിഗ് ബോസ് വീട്ടിലേക്ക് വന്നത് മുതല്‍ അങ്കിതയും ഭര്‍ത്താവ് വിക്കിയും തമ്മിലുള്ള ബന്ധം അത്ര സുഖകരമായിട്ടായിരുന്നില്ല പോവുന്നതെന്നും ജിഗ്ന പറയുന്നു.

ബിഗ് ബോസിനകത്തെ അവരുടെ വഴക്കുകള്‍ അവരുടെ കുടുംബങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ ഇരുവരുടെയും അമ്മമാര്‍ താരങ്ങളെ സന്ദര്‍ശിച്ചിരുന്നു. താരദമ്പതിമാരുടെ ഐക്യമില്ലായ്മയെ കുറിച്ചും ജിഗ്ന സംസാരിച്ചിരുന്നു. ‘അങ്കിതയും വിക്കിയും ഒരുപോലെ ആധിപത്യം പുലര്‍ത്തുന്നവരാണ്. എന്നാല്‍ വിക്കി തനിക്ക് സമയം നല്‍കുന്നില്ലെന്ന പരാതി അങ്കിതയ്ക്കുണ്ട്, അവള്‍ക്കായി സമയം നീക്കിവെക്കാന്‍ ഞാന്‍ വിക്കിയോട് പറയാന്‍ ശ്രമിച്ചു. പക്ഷേ, അവന്‍ കളിച്ച് നടക്കുകയായിരുന്നു. ബാക്കിയുള്ളവരുമായി സംസാരിക്കുകയും അവരുടെ കാര്യങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന വിക്കി അങ്കിതയെ തീരെ ശ്രദ്ധിക്കുന്നില്ല. അതുകൊണ്ട് തന്നെ ഭര്‍ത്താവിനെ കുറിച്ചുള്ള അരക്ഷിതാവസ്ഥയിലാണ് അങ്കിതയെന്നും ജിഗ്ന വോറ പറയുന്നു. വിക്കിയുടെയും അങ്കിതയുടെയും വഴക്കുകള്‍ കണ്ടതോടെ ഒറ്റയ്ക്ക് ഷോയില്‍ പ്രവേശിച്ചതില്‍ സന്തോഷമുണ്ടെന്നാണ് ജിഗ്ന വോറ പറയുന്നത്. ‘തുടക്കത്തില്‍, അവര്‍ ദമ്പതികളായത് കൊണ്ട് അവര്‍ക്ക് വൈകാരിക പിന്തുണയുടെ ആവശ്യമില്ലെന്ന് എനിക്ക് തോന്നി. പിന്നീട് അവരുടെ മുന്നോട്ടുള്ള ജീവിതം കണ്ടപ്പോഴാണ് ബിഗ് ബോസിലേക്ക് ഒറ്റയ്ക്ക് കയറിയതില്‍ സന്തോഷം തോന്നിയത്. വിക്കിയുടെയും അങ്കിതയുടെയും ഇടയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ദമ്പതികള്‍ എന്ന നിലയില്‍, അവിടെ ആയിരിക്കുക എന്നത് എളുപ്പല്ലെന്നും താരം പറയുന്നു. ആഴ്ചകള്‍ക്ക് മുന്‍പാണ് താന്‍ മാനസികമായി തകര്‍ന്ന അവസ്ഥയിലൂടെയാണ് കടന്ന് പോവുന്നതെന്ന് അങ്കിത വെളിപ്പെടുത്തുന്നത്. തനിക്ക് പിരീഡ്‌സ് ആവാത്തതിനെ കുറിച്ചുള്ള ആശങ്കകളും നടി പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം അങ്കിതയുടെ ഭര്‍ത്താവും ബിഗ് ബോസിലെ സഹതാരവുമായ വിക്കിയോടാണ് പറയുന്നത്. ‘എനിക്ക് സുഖമില്ല, മാനസികമായിട്ടും തളര്‍ന്നു എന്നും ആര്‍ത്തവം വരുന്നില്ല. വീട്ടിലേക്ക് പോകണമെന്നുമൊക്കെ അങ്കിത പറഞ്ഞപ്പോൾ  ഗര്‍ഭിണിയാണോന്ന് സ്ഥിരീകരിക്കാന്‍ അതിനായുള്ള പരിശോധനകൾ നടത്തി എന്നും അങ്കിത പറഞ്ഞു. നടിയുടെ ഈ വെളിപ്പെടുത്തലാണ് ഈ പുറത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്.

Sreekumar

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

16 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

17 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

19 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

20 hours ago