‘പിണറായി അണ്ണന് ഒരു നല്ല ചികിത്സ നല്‍കാന്‍ പോലും അങ്ങേയ്ക്കു ആവുന്നില്ല’ കുറിപ്പ്

ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിനെ പരിഹസിച്ചു മാധ്യമപ്രവര്‍ത്തക ജിജി നിക്സന്റെ കുറിപ്പ്. മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ ചികിത്സയ്ക്കായി അമേരിക്കയില്‍ പോകുന്നതിനെ കുറിച്ചാണ് കുറിപ്പില്‍ പറയുന്നത്. ‘വീണാ അമ്മാമ്മേ താങ്കള്‍ ആരോഗ്യമന്ത്രിയായി ഇനിയും തുടരണമോ എന്നു് താങ്കള്‍ തന്നെ തീരുമാനിക്കുക. അങ്ങു് ആരോഗ്യമന്ത്രി ആയിരിക്കുന്ന കേരളാ രാജ്യത്തു്, മുഖ്യമന്ത്രി ആയിരിക്കുന്ന പിണറായി അണ്ണനു് ഒരു് നല്ല ചികിത്സ നല്‍കാന്‍ പോലും അങ്ങേയ്ക്കു് ആവുന്നില്ല. അതുകൊണ്ടു് അതിവേദന സഹിക്കാന്‍ ആവാതെ അണ്ണന്‍ ഇടയ്ക്കിടെ അങ്ങു് ദൂരെ അമേരിക്കയിലേക്കു് ഓടുകയാണു്. പാവം വിജയ് അണ്ണന്‍….. ഇതു് ശരിയാണോ അമ്മാമ്മേ’ ജിജി കുറിപ്പില്‍ ചോദിക്കുന്നു.

കുറിപ്പ് വായിക്കാം

വീണാ അമ്മാമ്മേ നമ്മളുടെ മുഖ്യമന്ത്രിയോടു് ഇങ്ങനെ ചെയ്യരുതേ …..പ്ളീസ്…
വീണാ അമ്മാമ്മേ താങ്കള് ആരോഗ്യമന്ത്രിയായി ഇനിയും തുടരണമോ എന്നു് താങ്കള് തന്നെ തീരുമാനിക്കുക. അങ്ങു് ആരോഗ്യമന്ത്രി ആയിരിക്കുന്ന കേരളാ രാജ്യത്തു്, മുഖ്യമന്ത്രി ആയിരിക്കുന്ന പിണറായി അണ്ണനു് ഒരു് നല്ല ചികിത്സ നല്കാന് പോലും അങ്ങേയ്ക്കു് ആവുന്നില്ല. അതുകൊണ്ടു് അതിവേദന സഹിക്കാന് ആവാതെ അണ്ണന് ഇടയ്ക്കിടെ അങ്ങു് ദൂരെ അമേരിക്കയിലേക്കു് ഓടുകയാണു്. പാവം വിജയ് അണ്ണന്….. ഇതു് ശരിയാണോ അമ്മാമ്മേ . ഒന്നു് അല്ലേല്ലും വിജയ അണ്ണനു് അങ്ങയുടെ പിതാവിന്റെ പ്രായമില്ലേ … മാതാപിതാക്കളെ ബഹുമാനിക്കാനും,സ്നേഹിക്കാനും പത്തു് കല്പന എഴുതി കൈയ്യില് തന്ന ക്രിസ്തുവിനെ, അവഗണിക്കുന്നതും, അവിടുത്തെ കല്പന ലംഘിക്കുന്നതും, ഒരു് സത്യക്രിസ്ത്യാനി ആയ അമ്മാമ്മയ്ക്കു് എങ്ങിനെ സാധിക്കുന്നു ? അമ്മാമ്മ ഈ ചെയ്യുന്നതു് മഹാപാപം അല്ലേ ? സ്വന്തം വീട്ടിലെ പിതാവിനു് പോലും നല്ല ചികിത്സ നല്കാന് ആവാത്ത അമ്മാമ്മ, ദയവായി രാജിവച്ചു് ,ആ പഴയ വാര്ത്താവായന പുനരാരംഭിക്കണം എന്നു് അമ്മാമ്മയോടു് അതീവ താഴ്മയായി അപേക്ഷിക്കുന്നു്. റിപ്പോര്ട്ടര് ടീവിലെ നികേഷ് മാമ്മന് കഴിഞ്ഞ 65 ദിവസങ്ങള് ആയി ‘ദിലീപ് വധം ‘ എന്ന അഡല്ട്ടു് ഒള്ളി സിനിമ ഓടിച്ചച്ചോടിച്ച ആകെ ഭ്രാന്തു് പിടിച്ചിരിക്കുകയാണു്. കൊട്ടാരക്കര ബൈജവും ,രാഹുല് ഈശ്വരനും തമ്മില് ഉള്ള ചീത്തവിളിയും അടിയും കണ്ടുകണ്ടു് നികേഷ് മാമ്മനു് സമനില തെറ്റുമോ എന്നാണു് എന്റെ പേടി.
ആകയാല് അമ്മാമ്മ വേഗം ഈ പണി അവസാനിപ്പിച്ചു് , ആ റിപ്പര് ചാനലില് ചേര്ന്നു്, ആ പഴയ പണി അങ്ങു് തുടങ്ങുക.
വിജയ് അണ്ണന് കഴിഞ്ഞ തവണ അമേരിക്കയില് പോയപ്പോള് അമേരിക്കയില് പേമാരിയും ,വെള്ളപൊക്കവും ,ഭൂകമ്പവും ഉണ്ടായതിനാല്, അണ്ണന് അങ്ങോട്ടു് ചെല്ലുന്നു് എന്നറിഞ്ഞപ്പോള് മുതല് ,പാവം അമേരിക്കകാര് പേടിച്ചുവിറച്ചു് ഉറക്കം കൂടി നഷ്ടപ്പെട്ടിരിക്കുകയാണു്. പുഠിന് ചേട്ടന്റെ ചീത്തവിളി കേട്ടു് പാതിചത്തു് ജീവിക്കുന്ന ബൈഡന് അമ്മാവനും കൂട്ടരും ഇനി വിജയ് അണ്ണന്റെ രണ്ടാം വരവിനെ ഓര്ത്തു് ഉള്ള ഭയവും ആകുലതയും നിമിത്തം പ്രാണനും കൊണ്ടു് പരക്കം പാഞ്ഞാല്, അവരെ കുറ്റം പറയരുതു്. ഇടി വെട്ടിയവന്റെ തലയില് പാമ്പു് കൂടി കൊത്തിയാല് ഉള്ള അവസ്ഥ എന്തു് ഭയാനകം ആയിരിക്കും അമ്മാമ്മേ…..
പിന്നെ ഏറ്റവും ഒടുവില് ആയി,ഞാന് അമ്മാമ്മടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്നു് പറഞ്ഞു് കേസെടുത്തു്,എന്നെ ക്രൈം നന്ദേട്ടനെ ഇട്ട ആ ഭീകര സെല്ലില് കൊണ്ടു് ഇടരുതേ എന്നു് ഒരു് എളിയ അപേക്ഷ കൂടിയുണ്ടു്.
Gargi

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

3 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

4 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

6 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

8 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

13 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

14 hours ago