‘അനൂപ് മേനോന്‍ സൈക്കിളില്‍ മീന്‍ വില്‍ക്കാന്‍ വരുന്നവരുടെ കൈയില്‍ നിന്ന് മീന്‍ വാങ്ങിച്ചിട്ടുണ്ടോ?’

അനൂപ് മേനോന്‍ സംവിധാനം ചെയ്ത ചിത്രം പദ്മ തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടിയിരുന്നു. അനൂപ് മേനോനെ കൂടാതെ സുരഭി ലക്ഷ്മിയും കേന്ദ്ര കഥാപാത്രമായി ചിത്രത്തില്‍ എത്തിയിരുന്നു. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി ആണ് സുരഭി ലക്ഷ്മി എത്തുന്നത്. ദേശീയ അവാര്‍ഡ് ലഭിച്ചതിന് ശേഷം സുരഭി ലക്ഷ്മി ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് പദ്മ. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ചിത്രത്തില്‍ മീന്‍ വാങ്ങുന്ന രംഗമുണ്ട്. ആ രംഗത്തെ കുറിച്ചാണ് ജില്‍ ജോയ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ശരിക്കും അനൂപ് മേനോന്‍ സൈക്കിളില്‍ മീന്‍ വില്‍ക്കാന്‍ വരുന്നവരുടെ കൈയില്‍ നിന്ന് മീന്‍ വാങ്ങിച്ചിട്ടുണ്ടോ?
ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്..
അല്ലെങ്കില്‍ പത്മ എന്ന ചിത്രത്തില്‍ നാട്ടിന്‍പുറത്ത് കാരിയായ നായികയെ കൊണ്ട്,
‘ എന്താ മീന്‍, ഐകൂറ യാണോ ‘ എന്ന് ചോദിപ്പിക്കില്ലായിരിന്നു..
ഐകൂറ (അയക്കൂറ ) ഇങ്ങനെ സൈക്കിളില്‍ കൊട്ട വെച്ച് മീന്‍ വില്‍ക്കുന്നവര്‍ വില്‍ക്കുന്ന ടൈപ്പ് മീന്‍ അല്ല എന്നാണ് എന്റെ അറിവ്..
അവര്‍ക്ക് കച്ചോടം നടക്കുന്ന ടൈപ് മീനുകള്‍ ആണ് അവര്‍ കൊണ്ട് വരിക.
നാട്ടിന്‍പുറത്തുള്ള കാര്യമാണ് പറഞ്ഞത്..
ചിത്രത്തില്‍ കാണിക്കുന്ന സ്ഥലം പേരാമ്പ്രയിലെ ഉള്ളോട്ട് ഉള്ള സ്ഥലമാണ്.
ഇങ്ങനെ മാക്‌സിയും ഇട്ട്, കൊട്ടക്കാരനോട് ‘അയകൂറ’യാണോ മീന്‍ എന്ന് ചോദിച്ച ആരെങ്കിലും ഉണ്ടെങ്കില്‍ ഒന്ന് പറയുമോയെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ചിത്രത്തില്‍ അനൂപ് മേനോന്‍, സുരഭി ലക്ഷ്മി എന്നിവരെ കൂടാതെ ശങ്കര്‍ രാമകൃഷ്ണന്‍, ശ്രുതി രജനീകാന്ത് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നതും അനൂപ് മേനോന്‍ തന്നെയാണ്. അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോന്‍ തന്നെ നിര്‍മിക്കുന്നു. ആദ്യമായാണ് അനൂപ് മേനോന്‍ ഒരു ചിത്രം നിര്‍മിക്കുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍.

Gargi

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

24 mins ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

2 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

2 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

2 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

2 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

2 hours ago