‘എലോണില്‍ ഞാന്‍ പ്രതീക്ഷിക്കുന്നത് ഇദ്ദേഹത്തിന്റെ ഉയര്‍ത്തെഴുന്നേല്‍ക്കല്‍ ആണ്’

ഷാജി കൈലാസ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന എലോണിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രം ജനുവരി 26ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ സിനിമ ഹൊറര്‍ ചിത്രമാണോ ത്രില്ലര്‍ ആണോ എന്ന് ആരാധകര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ജയരാമനാണ്. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. എലോണ്‍ ഇല്‍ ഞാന്‍ പ്രതീക്ഷിക്കുന്നത് ഇദ്ദേഹത്തിന്റെ ഉയര്‍ത്തെഴുന്നേല്‍ക്കല്‍ ആണെന്നാണ് ജില്‍ ജോയ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

വലിയ ഒച്ചപ്പാട് ഇല്ലാതെ ഈ ആഴ്ച ‘എലോണ്‍ ‘ റിലീസ് ചെയ്യുകയാണല്ലോ..
ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് റൈറ്റര്‍ ‘രാജേഷ് ജയരാമന്‍ ‘ ആണ്..
ദോശ ചുടുന്നത് പോലെ പടം എടുക്കുന്ന വി കെ പ്രകാശിന്റെ (ചുട്ട ദോശയില്‍ ഭൂരിഭാഗവും കരിഞ്ഞത് ) എനിക്ക് ഇഷ്ടപെട്ട ഒരു ചിത്രം എഴുതിയത് രാജേഷ് ജയരാമന്‍ ആണ്..
‘മൂന്നാമതൊരാള്‍ ‘??.
ഷാജി കൈലാസ് ന്റെ ടൈം, സൗണ്ട് ഓഫ് ബൂട്ട് എന്നീ തരക്കേടില്ലത്ത ചിത്രങ്ങളും, മദിരാശി, ജിഞ്ചര്‍ എന്നീ, ഇങ്ങോട്ട് പൈസ തന്നാല്‍ പോലും ചിരി സമ്മാനിക്കാത്ത ചിത്രങ്ങളും രാജേഷ് എഴുതിയിട്ടുണ്ട്..
അച്ചുവിന്റെ അമ്മ, ഭാഗ്യദേവത എന്നീ സത്യന്‍ അന്തിക്കാട് ചിത്രങ്ങളുടെ കഥ ഇദ്ദേഹത്തിന്റെത് ആണ്..
പ്രാണ, കെയര്‍ ഫുള്‍, ഇന്ദ്രജിത്, ബാങ്കോങ്ക് സമ്മര്‍, ബ്ലാക്ക് സ്റ്റാലിയന്‍,തുടങ്ങിയ ചിത്രങ്ങളും ഇദ്ദേഹത്തിന്റെ സ്‌ക്രിപ്റ്റ് ലിസ്റ്റില്‍ വരും..
എലോണ്‍ ഇല്‍ ഞാന്‍ പ്രതീക്ഷിക്കുന്നത് ഇദ്ദേഹത്തിന്റെ ഉയര്‍ത്തെഴുന്നേല്‍ക്കല്‍ ആണ് ??.
രാജേഷ് ജയരാമന്‍ കുറിച്ചുള്ള വിവരങ്ങള്‍ പങ്ക് വെയ്ക്കു.

അതേസമയം ഒടിടിയില്‍ ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ട്. എന്നാല്‍ പിന്നീട് തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ചിത്രത്തില്‍ മോഹന്‍ലാല്‍ മാത്രമാണുള്ളതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ശബ്ദമായി മറ്റ് താരങ്ങളും ഇതിലുണ്ട്. പൃഥ്വിരാജ്, മഞ്ജു വാര്യര്‍, സിദ്ദിഖ്, മല്ലിക സുകുമാരന്‍ തുടങ്ങിയവരുടെ ശബ്ദങ്ങളും ട്രെയിലറില്‍ കേള്‍ക്കാം.

മോഹന്‍ലാലും ഷാജികൈലാസും 12 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും എലോണിനുണ്ട്. ആകെ പതിനെട്ട് ദിവസങ്ങള്‍ മാത്രം എടുത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന 30ാമത് ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ജയരാമനാണ്. ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രം നരസിംഹം ആയിരുന്നു. നരസിംഹം സംവിധാനം ചെയ്തതും ഷാജി കൈലാസ് ആയിരുന്നു. ഷാജി കൈലാസും – മോഹന്‍ലാലും ചേര്‍ന്ന് അവസാനം പുറത്തിറക്കിയ ചിത്രം റെഡ് ചില്ലീസ് ആയിരുന്നു.

Gargi

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

3 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

3 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

3 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

3 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

3 hours ago