എൻ്റെയുള്ളിലുമുണ്ട്ചെറിയ ചില ജയങ്ങൾ ആഗ്രഹിക്കുന്നൊരു മനസ്സ്, അതിനെയെനിക്ക് തൃപ്തിപ്പെടുത്തിയേ പറ്റൂ

ജിൻസി ബിനു എന്ന യുവതിയുടെ ഹൃദയ സ്പർശിയായ കുറിപ്പ് വായിച്ച് കണ്ണ് ഈറൻ അണിയാത്തവർ ചുരുക്കം ആണ്. ജീവിതത്തിന്റെ യാത്രയ്ക്ക് ഇടയ്ക്ക് വില്ലനായി വന്ന അസുഖത്തെ ചിരിയോട് കൂടി നേരിടുന്ന ജിൻസി പലർക്കും ഒരു പ്രചോദനം കൂടിയാണ്. തന്റെ പിറന്നാളിന് ജിൻസി കുറിച്ച വരികൾ ആണ് ശ്രദ്ധ നേടിയിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ,  നീയൊന്നു പോയേേ…ന്നും പറഞ്ഞ് ക്യാൻസറിനെ അങ്ങട്ട് മാറ്റിനിർത്തീട്ട് ഞാനിങ്ങനെ…..ആടിപ്പാടി നടക്കുന്നതെന്തിനാന്നോ….. എൻ്റെയുള്ളിലുമുണ്ട്ചെറിയ ചില ജയങ്ങൾ ആഗ്രഹിക്കുന്നൊരു മനസ്അതിനെയെനിക്ക് തൃപ്തിപ്പെടുത്തിയേ പറ്റൂ…. (കടപ്പാട്: ദേവാസുരം) ഓർക്കാനിഷ്ടപ്പെടാത്ത…ഈ ദിവസം….ഞാൻ….എന്നോടു പറയും…. നിന്റെ ആയുസ്സ് ഒരു വർഷം കൂടി കുറഞ്ഞിരിക്കുന്നൂൂൂ…ന്ന് എന്നിട്ട്…കണ്ണാടിയിൽ എൻ്റെ മുഖത്തുനോക്കി കുറേേ ചിരിക്കണം. ഇതിനൊക്കെ… ഞാനല്ലാതെ…പിന്നെ… വേറെയാരിരിക്കുന്നു. 2017 മുതലുള്ള എന്റെ പിറന്നാളുകൾ. ബോണസല്ല…. അധികബോണസ്. ആളും…ബഹളങ്ങളുമുള്ള…മധുരമുള്ള പിറന്നാളുകളിലൂടെ വെറുക്കപ്പെട്ട പിറന്നാളുകളിലേക്ക് കാലം കൊണ്ടുവന്നെത്തിച്ചതാ. ഇങ്ങനൊരു ദിവസം എന്തിനാ വേണ്ടായിരുന്നു. പക്ഷേ….അനുഭവിച്ച… ഇന്നും….അനുഭവിക്കുന്ന വേദനകളുടെ തീച്ചൂളയിൽ….പാകപ്പെട്ടൊരു കനലിന്… ഇനിയെന്ത് പേടിക്കാനാ. കീറി മുറിക്കപ്പട്ട ശരീരത്തോട് പരാതിയില്ല.

പക്ഷേ…. വീണ്ടും… വീണ്ടും…. മുറിഞ്ഞു… മുറിഞ്ഞ്…. കൂട്ടിചേർത്തു മുറുകെ അമർത്തി വച്ചപ്പോഴൊക്കെ ചോര വാർന്നൊഴുകുന്നൊരു ഹൃദയത്തോട് പരാതിയുണ്ട്. “നിനക്കിനിയും മതിയായില്ലേ…ഇനി മുറിയാനിടമില്ലാത്തവണ്ണം പിച്ചി ചീന്തപ്പെട്ടില്ലേ…..ഇനിയെങ്കിലും…. ഇത്തിരി വിശ്രമിച്ചൂടെ. എത്ര ഇഴുകിചേർന്നാലും…ഒരിക്കൽ അറുത്ത് മാറ്റപ്പെടുമെന്ന് ആദ്യം പഠിപ്പിച്ച പൊക്കിൾ കൊടിയ്ക്കും…. വിയർപ്പൊഴുക്കിയ പിതൃത്വത്തിനും… പങ്കു തന്ന കൂടപ്പിറപ്പിനും….. രണ്ടു ജീവനുകളെ ഉദരത്തിൽ സമ്മാനിച്ച പതിക്കും….. ഈ പാഴായിപോയവളുടെ നന്ദി. അതിലേറെ….ഒറ്റപ്പെടുത്തിയവരോട്….. അവഗണിച്ചവരോട്….. തള്ളികളഞ്ഞവരോട് ആശംസകളല്ല. പ്രിയമേറും പ്രാർത്ഥനകൾ മതി….. കാരണം….ഇനിയൊരു കീറിമുറിക്കലിനും…. തീഷ്ണവേദനകൾക്കും ഇടമില്ല. പുനർ ജന്മത്തിലെ നാലാം പിറന്നാൾ. എൻ്റെ പൊന്നു മക്കൾ ചിറകുവിരിച്ചു പറക്കും വരെ….ഇങ്ങട്ട് വരാത്ത…കുഞ്ഞു സന്തോഷങ്ങളെ തേടിപിടിക്കണം… പിന്നെ കൂടെയുണ്ടാവുമെന്നു കരുതുന്നവർ കണ്ണടച്ചാൽ എത്ര തെളിഞ്ഞു കത്തിയാലും  ചില വിളക്കുകൾ കരിന്തിരി കത്തിയണയാറുണ്ട്.

Sreekumar

Recent Posts

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

11 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

11 hours ago

അത്രയേറെ തയാറെടുത്ത് അവതരിപ്പിച്ചൊരു വേഷപ്പകര്‍ച്ചയായിരുന്നു ഭ്രമയുഗത്തിലേത്, ടിനി ടോം

വനിത ഫിലിം അവാര്‍ഡ്‌സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു…

11 hours ago

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ഏറെ ആഗ്രഹത്തോടെയാണ് ശാരദ ഇരുന്നത്

മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താപര്യമുണ്ടെന്നും, മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും, ഷൂട്ടിങ് സെറ്റിൽതാരത്തെ കണ്ടപ്പോൾ നടി ശാരദ ഓടിപ്പോയി കെട്ടിപ്പിടിച്ച് എന്ന്…

11 hours ago

ഒരു കുഞ്ഞിനെ നഷ്ടപ്പെടുകയും മറ്റൊരു കുഞ്ഞിനെ കാണാൻ പോലും കഴിയാത്ത നാളുകൾ ഉണ്ടായിരുന്നു, ഡിമ്പിൾ

വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…

11 hours ago

സാമൂഹിക പ്രവർത്തനങ്ങളുടെ പേരിൽ നിരന്തരം വിമർശിക്കപ്പെടുന്ന താരമാണ് ജയസൂര്യ

മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…

12 hours ago