Film News

ബിഗ് ബോസ് സീസൺ സിക്സിന്റെ ഒരേയൊരു രാജാവ് മല്ലയ്യയോ

മുൻ സീസണുകളിൽ ഇതേസമയം എത്തുമ്പോ ബിഗ് ബോസിലെ ശക്തന്‍ ആരാണെന്ന ചോദ്യത്തിന് ഒരുതരം ഉണ്ടായിരുന്നു . എന്നാൽ ഇത്തവണ ഇനിയും വ്യക്തമായ ഉത്തരങ്ങള്‍ ഇല്ല. കഴിഞ്ഞ എല്ലാ സീസണുകളിലും ഒരു രാജാവിനെ കണ്ടെത്താന്‍ ആരാധകര്‍ ശ്രമിക്കാറുണ്ട്. ഇത്തവണ അത് ആരാധകർ മല്ലയ്യ എന്ന് വിളിക്കുന്ന ജിന്റോ ആണ്. തുടക്കത്തില്‍ മണ്ടനാണെന്ന് പലരും മുദ്രകുത്തിയെങ്കിലും അവസാനമെത്തിയപ്പോള്‍ വിജയ സാധ്യത മുന്നില്‍ കാണുന്ന താരമായി ജിന്റോ മാറി. കഷ്ടപ്പാടുകള്‍ നിറഞ്ഞ സാഹചര്യത്തിൽ നിന്നും ഉയരങ്ങള്‍ കീഴടക്കിയ വളരെ സാധാരണക്കാരനാണ് ജിന്റോ. അദ്ദേഹം ജീവിതത്തില്‍ നേടിയ അംഗീകാരങ്ങളെക്കാള്‍ ജനപിന്തുണ ഇന്ന് ലഭിക്കുന്നുണ്ടെന്ന് പറയുകയാണ് ഒരു ആരാധിക. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ എഴുതിയ കുറുപ്പിന്റെ പൂര്‍ണരൂപം വായിക്കാം. പഴയ ജിന്റോയോട് തുറന്നു സംസാരിക്കുന്ന ജിന്റോ. ‘ജനിച്ചു വീണത് ദാരിദ്ര്യമുള്ള കുടുംബത്തില്‍ ആണ്.

ചെറുപ്പം മുതലേ അധ്വാനിച്ച് ആറാം ക്ലാസ് മുതല്‍ പണിക്ക് പോയി തുടങ്ങി. ചെറുപ്പത്തില്‍ തന്നെ കരാട്ടെ, കുങ്ഫു, ബ്ലാക്ക് ബെല്‍റ്റ് എടുത്തു കുറേ പേരെ പഠിപ്പിച്ചു മാസ്റ്റര്‍ എന്ന പേര് നേടി. ആള്‍ക്കാര്‍ മാഷേ എന്ന് വിളിക്കുമ്പോള്‍ പ്രായത്തിനു മൂത്തവര്‍ വരെ വിളിക്കുമ്പോള്‍ ഒരു കുളിരാണ്. ചെറുപ്പത്തില്‍ തന്നെ മിസ്റ്റര്‍ സൗത്ത് ഇന്ത്യ, മിസ്റ്റര്‍ കേരള, മിസ്റ്റര്‍ എറണാകുളം നേടി. ഇന്റര്‍നാഷണല്‍ പോയി, ട്രയലിനു ഇറങ്ങാന്‍ പറ്റിയില്ല. ഒന്നുടെ പരിശ്രമിച്ചു ഇന്റര്‍നാഷണലില്‍ തേര്‍ഡ് മെഡല്‍ നേടി. ബിഗ് ബോസ് ഒന്ന് തൊട്ട് ശ്രദ്ധിക്കുന്നുണ്ട്. എന്റെ അറിവില്‍ ഉള്ള ഒരുപാട് പേര് വന്നു. അവര്‍ക്ക് നേടാന്‍ പറ്റാത്ത ഒന്ന് ഉണ്ട് ഈ കപ്പ്. അത് നേടണം എന്ന ദൃഢ പ്രതിജ്ഞയില്‍ ആണ് ഇവിടെ എത്തിയത്. കൊടുത്ത വാക്ക് പാലിക്കണം. ഇനിയുള്ള ദിവസങ്ങള്‍ വളരെ ഇംപോര്‍ട്ടന്റാണ്. ആദ്യം തന്നെ 9 നോമിനേഷന്‍ കിട്ടി, സംസാരിക്കാന്‍ പോലും മര്യാദക്ക് പറ്റാത്ത സിറ്റുവേഷന്‍ ഉണ്ടായിരുന്നു. ആദ്യ വീക്ക് തന്നെ അവര്‍ ജയിലില്‍ ഇട്ടു. കള്ളന്‍ എന്ന് മുദ്ര കുത്തി.

സാബു ചേട്ടന്‍ & ശ്വേത ചേച്ചി വന്നപ്പോള്‍ ഡയമണ്ട് എടുത്തോ പറഞ്ഞു കയ്യില്‍ തന്നു, എടുത്തില്ല. കള്ളന്‍ ആയിരുന്നു എങ്കില്‍ എടുക്കാമായിരുന്നു. എടുത്തില്ല, അത് ആണ് വ്യക്തിത്വം. നുണ പറയാത്തവര്‍ ആയി ആരും ഇല്ല. സ്വന്തം നില നില്‍പ്പിനെ ബാധിക്കാതിരിക്കാന്‍ നുണ പറയും. നുണ പറയില്ലെന്ന് പറയുന്നത് ആണ് ഏറ്റവും വലിയ നുണ. ഒരു വീഴ്ച വന്നാല്‍ അത് നല്ലതിന് ആണെന്ന് ചിന്തിക്കുക, അതില്‍ നിന്ന് താഴോട്ട് പോകാതിരിക്കുക, ബാലന്‍സ് ചെയ്ത് മുകളിലേക്ക് പോരുക. ലാസ്റ്റ് നോമിനേഷനില്‍ ഒരാള്‍ പോലും ജിന്റോയുടെ പേര് എടുത്തില്ല. അതാണ് കഴിവ്. ആരെന്ത് പറ്റില്ലെന്ന് പറയുന്നോ അത് നേടി കാണിക്കുക. കഷ്ടപ്പെടുക.. കഷ്ടപ്പെട്ടാല്‍ എന്തും കിട്ടും. ബിഗ് ബോസ് സിക്‌സ് ലൈഫിലെ ഏറ്റവും വലിയ ഭാഗ്യം ആണ്. ജിന്റോ എന്ന ട്രെയിനറിനെ എല്ലാവരും അറിഞ്ഞു. ഏഷ്യാനെറ്റിനും ബിഗ് ബോസിനും നന്ദി. ഇത്രയും അച്ചീവ്‌മെന്റ്‌സ് നേടിയിട്ടും വെക്കാത്ത ഫ്‌ലെക്‌സ് ഇപ്പോള്‍ നാട്ടുകാര്‍ വെച്ചു.

അവര്‍ ജിന്റോയെ സ്‌നേഹിക്കുന്നു. പണ്ടത്തെക്കാള്‍ പത്തിരട്ടി. എല്ലാരും കൂടെ ഉണ്ട്. അടിച്ചു പൊളിച്ചു മാന്യമായി കളിക്കൂ. കപ്പ് കയ്യില്‍ ഇരിക്കും. ജിന്റോ എന്ത് മാത്രം സ്‌ട്രോങ്ങ് മത്സരാര്‍ഥി ആണെന്ന് തെളിയിക്കുന്നതാണ് ആത്മ വിശ്വാസം തുളുമ്പുന്ന ഈ വാക്കുകള്‍…’ എന്നും പറഞ്ഞാണ് ആരാധിക കുറിപ്പ് അവസാനിപ്പിക്കുന്നത്. അതേസമയം ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസൺ അതിന്റെ അവസാനഘട്ടത്തിലാണ് ഇപ്പോൾ. നിലവിൽ 9 മത്സരാർത്ഥികളാണ് ബിഗ് ബോസ് വീട്ടിലുള്ളത്. ജാസ്മിൻ, അർജുൻ, ശ്രീതു, നോറ, സായ്, സിജോ, അഭിഷേക്, ഋഷി, ജിന്റോ എന്നിവരാണ് അന്തിമഘട്ടത്തിൽ ശേഷിക്കുന്ന മത്സരാർത്ഥികൾ. ഇവരിൽ നിന്നും ഇനി ആരൊക്കെ പുറത്തുപോവും? ആരാവും ഫൈനൽ ഫൈവിലെത്തുക? ആര് കിരീടം ചൂടും? എന്നൊക്കെയാണ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

Devika Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

14 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago