Bigg boss

വോട്ടിങ്ങിൽ ജിന്റോ 6 ആഴ്ചയിൽ ഒന്നാമത് ; ജാസ്മിൻ എങ്ങുമില്ല

രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ജനപ്രീയമായ പരിപാടികളിൽ ഒന്നാണ്  ബിഗ് ബോസ് . ഏറ്റവും ചർച്ച ചെയ്യപ്പെടാറുള്ളതും ഇതേ ഷോ തന്നെയാണ്. അതേസമയം ഏറ്റവുമധികം വിമര്‍ശനങ്ങളും വിവാദങ്ങളും ഉണ്ടായത് ഇത്തവണത്തെ മലയാളം സീസസിൽ ആയിരുന്നു. പ്രേക്ഷകരും സോഷ്യല്‍ മീഡിയയിലെ വിമര്‍ശകരും ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്ന് ഷോയുടെ വോട്ടിങ്ങിന് പറ്റിയാണ്. പ്രേക്ഷകരുടെ വോട്ടിന് അനുസരിച്ച് തിരഞ്ഞെടുക്കുന്ന മത്സരാര്‍ത്ഥിയാണ് ഷോ യില്‍ വിജയിക്കുന്നത്. അതുപോലെ ഓരോ ആഴ്ചയിലും ലഭിക്കുന്ന വോട്ടിന് അനുസരിച്ചാണ് മത്സരാര്‍ത്ഥികള്‍ എവിക്ട് ആകുന്നതും. കഴിഞ്ഞ ചില സീസണുകളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഓരോ ആഴ്ചയിലേയും ഫൈനലിലേയും വോട്ടുകള്‍ കൃത്യമായി കാണിച്ചുകൊണ്ടാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചത്. ആകെ വോട്ടിങ്ങ് നിലയില്‍ കഴിഞ്ഞ സീസണെ അപേക്ഷിച്ച് അറുപത് ശതമാനത്തോളം വർധനവ് ഇത്തവണ ഉണ്ടായെന്ന്  വിന്നർ  ജിന്റോ തന്നെ വ്യക്തമാക്കുകയും ചെയ്തു. പ്രേക്ഷകരുടെ വോട്ടിങ് നില  പ്രതീക്ഷിച്ചതിന് അപ്പുറമായിരുന്നുവെന്നാണ് ഈ കണക്കുകള്‍ പരിശോധിക്കുമ്പോള്‍  വ്യക്തമാകുക. നോമിനേഷനില്‍ വന്നപ്പോഴെല്ലാം അർജുന്‍ കൃത്യമായ മേല്‍ക്കൈ ഉണ്ടാകുന്നതും അർജുന്‍-ശ്രീതു കോംമ്പോ ഇരുവർക്കും ഗുണം ചെയ്യുന്നതും കാണാന്‍ സാധിക്കും. അതേസമയം നേരെ മറിച്ച് ജാസ്മിന്‍ – ഗബ്രി കോംമ്പോ അവിടെ തിരിച്ചടിക്കുകയാണ് ചെയ്തത്. ഒരു വീക്കില്‍ പോലും ജാസ്മിന് ഒന്നാമത് എത്താന്‍ കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.

ഷോ തുടങ്ങി ആദ്യ ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് സിജോയ്ക്കായിരുന്നു. മികച്ച മത്സരം പുറത്തെടുത്ത സിജോക്ക്  32 ശതമാനം പേരുടെ പിന്തുണയായിരുന്നു ലഭിച്ചത്. 6.9 ശതമാനം വോട്ട് മാത്രം ലഭിച്ച രതീഷ് ആ ആഴ്ച പുറത്താകുകയും ചെയ്തു. രണ്ടാമത്തെ വീക്കിലേക്ക് വരുമ്പോള്‍ 37.06 ശതമാനം വോട്ടുമായി ഋഷിയുടെ മികച്ച മുന്നേറ്റം കാണാം. ഋഷി ആദ്യമായി നോമിനേഷനില്‍ എത്തിയ ആഴ്ച കൂടിയായിരുന്നു ഇത്. 22 ശതമാനം വോട്ടുമായി സിജോ രണ്ടാമത് എത്തിയപ്പോള്‍ ഏറ്റവും കുറവ് വോട്ട് ലഭിച്ച നിഷാനയും സുരേഷും പുറത്തേക്ക് പോയി. പിന്നീട് മൂന്നാമത്തെ ആഴ്ച ഞെട്ടിച്ചുകൊണ്ട്  62.99 ശതമാനം വോട്ടുമായി അർജുന്‍ ഏകപക്ഷീയമായ കുതിപ്പ് നടത്തി. ഈ സീസണില്‍ ഒരു വീക്കില്‍ മത്സരാർത്ഥിക്ക് ലഭിച്ച ഏറ്റവും ഉയർന്ന ശതമാനം വോട്ടായിരുന്നു ഇത്. നാലാമത്തെ വീക്കില്‍ 28.75 ശതമാനം വോട്ടുമായി ശ്രീതുവും 27.5 ശതമാനം വോട്ടുമായി ഋഷിയും വന്നു . അതെ ആഴ്ച  അർജുന്‍  നോമിനേഷനില്‍ ഇല്ലാതിരുന്നു എന്നതാണ് ശ്രദ്ധേയം. 3.13 ശതമാനം വോട്ടുമായി യമുന പുറത്തേക്ക്.  അഞ്ചും ആറും ആഴ്ച അഞ്ചാം ആഴ്ചയും ആറാം ആഴ്ചയം 26.25 ശതമാനം, 24. 91 ശതമാനം വോട്ടുമായി ശ്രീതു മുന്നില്‍. ഈ രണ്ട് ആഴ്ചയും അർജുന്‍ നോമിനേഷനില്‍ ഇല്ലായിരുന്നു. 1.46 ശതമാനം വോട്ട് ലഭിച്ച ജാന്മണിയാണ് ആറാം ആഴ്ച പുറത്തേക്ക് പോകുന്നത്. ഏഴാം ആഴ്ച 29.74 ശതമാനം വോട്ടായിരുന്നു ഒന്നാമതുള്ള അർജുന് ലഭിച്ചത്. ഈ ആഴ്ച ശ്രീതുവും നോമിനേഷനില്ലായിരുന്നു. അഭിഷേക് ജയദീപ് ഈ ആഴ്ച പുറത്തായി. എട്ടാമത്തെ ആഴ്ചയാണ് ജിന്റോ ആദ്യമായി വോട്ടിങ്ങില്‍ മുന്നില്‍ എത്തുന്നത്. 23.94 ശതമാനം പേരുടെ പിന്തുണ. 3.6 ശതമാനം മാത്രം വോട്ട് ലഭിച്ച ഗബ്രി ഈ ആഴ്ച പുറത്തായി. ഒമ്പതാമത്തെ വീക്കില്‍ 40.03 ശതമാനം വോട്ടുമായി ജിന്റോ വീണ്ടും മുന്നില്ലെത്തി . ഈ ആഴ്ച 29.3 ശതമാനം വോട്ടുമായി ശ്രീതു രണ്ടാമത് എത്തി. ഈ ആഴ്ച പുറത്തായത് ശ്രീരേഖയും ശരണ്യയുമായിരുന്നു.പത്താം ആഴ്ച, വീണ്ടും ജിന്റോ തന്നെ മുന്നില്‍. അർജുന്‍, ജാസ്മിന്‍ എന്നിവരായിരുന്നു രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

ശ്രീതുവും അർജുനും ഒരുമിച്ച് നോമിനേഷനില്‍ വന്ന ആദ്യ വിക്കായിരുന്നു ഇത്. 8.73 ശതമാനം വോട്ടായിരുന്നു ശ്രീതുവിന് ലഭിച്ചത്. കുവ് വോട്ട് ലഭിച്ച റസ്മിന്‍ പുറത്തായി. പതിനൊന്നാം ആഴ്ചയും ജിന്റോ മേധാവിത്വം തുടർന്നു. അപ്സരയും അന്‍സിബയും പുറത്താകുകയും ചെയ്തു. ബിഗ് ബോസ് ഫൈനല്‍ പന്ത്രണ്ടാം ആഴ്ച അഭിഷേക് ശ്രീകുമാർ ആയിരുന്നു ഒന്നാമത്. 27.94 ശതമാനം പേരുടെ പിന്തുണ ലഭിച്ചു. 24.56 ശതമാനം പേരുടെ പിന്തുണയുമായി ജാസ്മിന്‍ രണ്ടാമത് എത്തിയ ഈ ആഴ്ച നന്ദന പുറത്തായി. പതിമൂന്നാം ആഴ്ച വീണ്ടും ജിന്റോ നോമിനേഷനില്‍, വീണ്ടും ഒന്നാമത്. നോറയും സിജോയും പുറത്താകുന്നു. ഒടുവില്‍ ഗ്രാന്‍ഡ് ഫിനാലെ, 39.3 ശതമാനം പേരുടെ പിന്തുണയുമായി ജിന്റോ വിജയ കിരീടം ചൂടിയപ്പോള്‍ 29.2 ശതമാനം പേരുടെ പിന്തുണയുമായി അർജുന്‍ രണ്ടാമതുമെത്തി. എന്തായാലും പക്ഷെ മുൻ സീസണുകളിലെ  പോലെ ഒരു ഏകപക്ഷീയമായ സീസണ്‍ അല്ലായിരുന്നു ഇത്തവണ. ഒരുപാട് പേര്‍ പല സമയത്ത് കേറി വന്ന ഒരു സീസണ്‍ ആയിരുന്നു ഇത്. സീസണിന്റെ ബാക്ക് സ്റ്റേജ് ഡ്രാമ ഒക്കെ മാറ്റിയാല്‍ ഏറ്റവും മികച്ച സീസണില്‍ ഒന്ന് തന്നെ ആവും ഇതന്നു തന്നെയാണ് പ്രേക്ഷകരും പറയുന്നത്

Suji

Entertainment News Editor

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

14 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

15 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

17 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

18 hours ago