ജിന്റോ എന്ത് കൊണ്ട് ബിഗ് ബോസ്സിൽ വിജയിയായി?

Follow Us :

ബിഗ് ബോസിലെ ഫൈനൽ ഫൈവിൽ നിന്നും വിന്നറാകാനുള്ള സാധ്യത കൂടുതലും ജിന്റോക്കാണെന്നാണ് പറയുന്നത് . ജിന്റോയെ പിന്തുണച്ച് കൊണ്ട് നിരവധി ആരാധകരാണ് എത്തുന്നത്. ഇതുവരെയുള്ള ദിവസങ്ങളില്‍ ബിഗ് ബോസിനകത്ത് ജിന്റോ എന്തൊക്കെ ചെയ്തു എന്നതിനെ കുറിച്ചും അദ്ദേഹം വിജയിക്കാന്‍ യോഗ്യനാണെന്ന് പറയുന്നതിന്റെ കാരണവും വ്യക്തമാക്കിയിരിക്കുകയാണ് അരുൺ കണ്ണൂർ എന്ന ആരാധകന്‍. ഈ സീസണിലെ മികച്ച പ്ലെയര്‍ ആരാണെന്ന് ചോദിച്ചാല്‍ രണ്ടാമത് ഒന്നു ആലോചിക്കാതെ നിസംശയം അത് ജിന്റോ ആണെന്ന് പറയാമെന്നു ഇയാൾ പറയുന്നത് . സിംഹവും, പുലിയും കടുവയും വാഴുന്ന ബിഗ് ബോസില്‍ തന്റെ നിഷ്‌കളങ്കത കൊണ്ട് ജനങ്ങളെ കൈയില്‍ എടുത്ത വ്യക്തി. ബിഗ് ബോസിലെ ജിന്റോയുടെ ഗ്രാഫ് നോക്കുന്നവര്‍ക്ക് അത് മനസിലാവും. സീറോയില്‍ നിന്നും ഹീറോ ആയ കഥ. വന്ന ആദ്യ അഴ്ച്ച തന്നെ മണ്ടന്‍ എന്ന് പേരു നല്‍കി മറ്റുള്ളവര്‍ ഒറ്റപ്പെടുത്തി.

അവിടെ നിന്ന് സ്വന്തം സാമ്രാജ്യം കെട്ടിപടുത്ത ജിന്റോയുടെ കഥയാണ് ബിഗ് ബോസ് മലയാളം സീസണ്‍ സിക്‌സ്. ഗെയിലൂടെ തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്ന് മനസിലായപ്പോള്‍ അയാളുടെ നിറവും രൂപവുമായി പ്രശ്‌നം. മണ്ടന്‍, മോയന്ത്, കരിഞ്ഞ മത്സ്യകന്യകന്‍, തുടങ്ങി എന്തൊക്കെ വംശീയ അധിക്ഷേപങ്ങളാണ് അയാള്‍ നേരിട്ടത്. കൂട്ടം ചേര്‍ന്ന് ഒറ്റപ്പെടുത്തിയപ്പോഴും അതിക്ഷേപ വര്‍ഷം ചൊരിഞ്ഞപ്പോഴും ഒരു തവണ പോലും എതിരാളികള്‍ക്ക് നേരെ കൈ ഉയര്‍ത്തയിട്ടില്ല. പകരം ഒരു ചെറുപുഞ്ചിരിയോടെ എല്ലാം അയാള്‍ നേരിട്ടു. അയാള്‍ക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു ബിഗ് ബോസ് സീസണ്‍ 6 വിന്നര്‍ എന്ന ടൈറ്റല്‍. ജിന്റോയുടെ ടീമില്‍ കയറാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞവരെ കൊണ്ട് തന്നെ ജിന്റോ ഞങ്ങളുടെ ടീമില്‍ വേണമെന്ന് മാറ്റി പറയിപ്പിച്ചച്ചിട്ടുണ്ട് അയാള്‍. മണ്ടന്‍ എന്ന വിളിപ്പേര്‍ കിട്ടി തൊട്ടു അടുത്ത ആഴ്ച തന്നെ തന്റെ ശക്തി കൊണ്ട് പവര്‍റൂം വെട്ടി പിടിക്കുന്നു.

മണ്ടന്‍ പട്ടം ചാര്‍ത്തി കൊടുക്കാന്‍ മുന്‍ പന്തിയില്‍ ഉണ്ടായിരുന്ന റെസ്മിനെ കൊണ്ട് തന്നെ തനിക് കൈ അടിപ്പിച്ചു കൊണ്ട് ജിന്റോയുടെ മാസ് പവര്‍ റൂം എന്‍ട്രി. അതുവരെ മണ്ടനെന്ന് വിളിച്ചവര്‍ ജിന്റോയുടെ പവര്‍ കമാന്‍ഡിങ്ങില്‍ മുട്ട് വിറച്ചിരുന്നു. അവിടുന്നങ്ങോട്ട് ടാസ്‌കുകളില്‍ അയാളുടെ പടയോട്ടം. നാലോളം പവര്‍ റൂം ടാസ്‌കുകളില്‍ വിജയം. തന്നെ മണ്ടന്‍ ആക്കാന്‍ മുന്നില്‍ നിന്നവരെ കൊണ്ട് തന്നെ വോട്ടിങ്ങ് വഴി ഏറ്റവും മെജോററ്റിയില്‍ ജയിക്കുന്ന ക്യാപ്‌റ്റെന്‍ എന്ന ബഹുമതി സ്വന്തമാക്കി. വായ മുടി കെട്ടി താന്‍ ഒരു ജെന്റില്‍മാന്‍ ആണെന്ന് തോന്നിപ്പിച്ച അര്‍ജുന്റയും, കോമണര്‍ എന്ന ടാഗ് അണിഞ്ഞ് പാവത്താനായി നടന്ന റെസ്മിന്റയും യഥാര്‍ഥ മുഖം നാലാമത്തെ ആഴ്ച തന്നെ ഗെയിമിലൂടെ തുറന്നു കാട്ടി. ജാന്‍മണിയ്ക്ക് ചായ കൊടുത്തതിന് പവര്‍റൂം മെമ്പറായ ജിന്റോയ്ക്ക് ക്ലീനിങ് ശിക്ഷ, പവര്‍ ബെല്‍ മുഴക്കിയ ഹൗസ് മെമ്പര്‍ മാത്രമായ ഗബ്രിയ്ക്ക് എന്റര്‍ടെയിന്‍മെന്റ് ശിക്ഷയും.