ആറാം തമ്പുരാനായി ജിന്റോ!!!

Follow Us :

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍ ഷോയുടെ ആറാം തമ്പുരാനെ കണ്ടെത്തിയിരിക്കുകയാണ്. തുടക്കം മുതലുള്ള പ്രതീക്ഷ നിലനിര്‍ത്തിയാണ് കൂടുതല്‍ വോട്ട് നേടി ജിന്റോ കപ്പുയര്‍ത്തിയത്. രണ്ടാം സ്ഥാന് അര്‍ജ്ജുനാണ് നേടിയത്. ടോപ്പിലുണ്ടായിരുന്ന ജാസ്മിന് മൂന്നാം സ്ഥാനമാണ് നേടിയത്.

നാളിത് വരെ നടന്ന സീസണുകളില്‍ ആരാധകര്‍ക്ക് കുളിര്‍മയേകിയ വിജയമാണ് ജിന്റോയുടേത്. ഇല്ലായ്മയില്‍ നിന്ന് ഉയര്‍ന്ന് വന്ന് സംസാരിച്ച് നേടാന്‍ വരെ അറിയാതെ പലതരത്തിലുള്ള അവഗണനകള്‍ നേരിട്ട് സ്വപ്രയത്‌നത്താല്‍ ബിഗ്‌ബോസ് എന്ന വലിയ റിയാലിറ്റി ഷോയുടെ ടൈറ്റില്‍ വിന്നറായിരിക്കുകയാണ് ജിന്റോ എന്ന സാധാരണക്കാരന്‍.

തൊലി നിറത്തില്‍ അല്ല, സ്വന്തം കഴിവില്‍ ഉള്ള ആത്മ വിശ്വാസം ആണ് മനുഷ്യന് വേണ്ടത് എന്ന് തെളിയിച്ചു കാണിച്ചു തന്ന വ്യക്തി. കൂട്ടം കൂടി ആക്രമിച്ചപ്പോഴും തെറ്റുകള്‍ മാത്രം ഹൈലൈറ്റ് ചെയ്യപ്പെട്ടപ്പോഴും ചായാന്‍ ഒരു തോള്‍ പോലും ഇല്ലാതെ സ്വന്തം ആത്മാവിനോട് ചേര്‍ന്ന് നിന്ന് സ്വയം മുറിവ് ഉണക്കിയവന്‍.. ജയവും തോല്‍വിയും അപേക്ഷികമാണ്… എങ്കിലും ഈ സീസണ്‍ ജിന്റോയുടേത് ആയിരുന്നു…. മുന്‍പ് നേടാന്‍ പറ്റാത്ത പലതും അദ്ദേഹം ഇതിനോടകം നേടി. ഭൂരിപക്ഷം ബിബി പ്രേക്ഷ്‌കര്‍ ജിന്റോയെ നിസ്വാര്‍ത്ഥമായി ഇഷ്ടപ്പെട്ടു. ജിന്റോയുടെ നല്ലതും മോശവും സ്വീകരിച്ചു.