ബിഗ്ഗ്‌ബോസ്സ്സിൽ വെച്ച് സർപ്രൈസ് പൊട്ടിച്ച് ജിന്റോയുടെ അമ്മ; തലയണമന്ത്രം ടാസ്കിൽ വിജയിച്ച് നെസ്റ്റും പീപ്പിൾസ് ടീമും

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സെക്സ് 67ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ബിഗ്ഗ്‌ബോസിൽ ഇപ്പോൾ നടക്കുന്നത് ഫാമിലി വീക്ക് ആയതുകൊണ്ട് തന്നെ മത്സരാർത്ഥികൾ തമ്മിലുള്ള പൊട്ടലുകളും ചീറ്റലുകളും വളരെ കുറവാണ്. ഫാമിലി വീക്കിൽ വീട്ടിലേക്ക് മൂന്നാമതായി എത്തിയത് ജിൻഡോയുടെയും നന്ദനയുടെയും ഫാമിലി ആയിരുന്നു. അൻസിയുടെയും ഋഷിയുടെയും ശ്രീതുവിന്റെയും അർജുന്റെയും ഫാമിലി ബിഗ് ബോസ് വീട്ടിലേക്ക് വന്നതിൽ നിന്നും വ്യത്യസ്തമായിരുന്നു നന്ദനയുടെയും ഫാമിലിയുടെ വരവ്. എപ്പോഴും കാറിൽ വരുന്ന ഒരേ രീതിയിലായാൽ പ്രേക്ഷകർക്ക് കാണാൻ ബോറടിക്കുമെന്നതുകൊണ്ടാകാം ഇത്തവണ ഫാമിലിയുടെ എൻട്രി ബിഗ്ഗ്‌ബോസ് ഒന്ന് മാറ്റിപ്പിടിച്ചത്. ക്യാപ്റ്റനായ നന്ദന ബെല്ലടിക്കുന്നതോടെ സ്റ്റോറുമിലെയ്ക്ക് ഓടുന്നുണ്ട്. സ്റ്റോർ റൂം ലക്ഷ്യമാക്കി ഓടിയെത്തിയ നന്ദന തന്റെ അമ്മയെയും സഹോദരിയെയും കണ്ടു ഞെട്ടുകയാണ്. അതിനു ശേഷം ബിഗ്ഗ്‌ബോസ് ഇരുവരെയും ബിഗ്ഗ്‌ബോസ് വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നുണ്ട്. വീട്ടുകാർ എത്തിയെങ്കിലും കഴിഞ്ഞ ദിവസം ചെറിയ രീതിയിലുള്ള ചില പൊട്ടിത്തെറികളും ഹൗസിൽ നടക്കുന്നുണ്ടായിരുന്നു. ജിന്റോയും ജാസ്മിനും തമ്മിലാണ് ആദ്യം വഴക്ക് തുടങ്ങിയത്. ജിന്റോയുടെ സാഹചര്യം നോക്കാതെയുള്ള തമാശകളാണ് അത്തരത്തിലുള്ള അനാവശ്യമായ വഴക്കിനു കാരണമായത്. തലേ ദിവസം നടന്ന ഒരു സംഭവത്തിന്റെ ബാക്കി ഭാഗം പോലെയാണ് ജാസ്മിൻ സംസാരിച്ചത്. തന്റെ വീട്ടുകാരെ വെച്ച് തമാശ പറയരുത് എന്ന് പറഞ്ഞാണ് ജാസ്മിൻ ജിന്റോയോട് പൊട്ടിത്തെറിച്ചത്.

രണ്ടു പേരും അതിരു കടക്കുന്നെന്ന് മനസിലായതോടെ മറ്റ് മത്സരാർത്ഥികൾ വന്ന് രണ്ടു പേരെയും സമാധാനിപ്പിച്ചതോടെ പ്രശ്നം അവിടെ ഒത്തുതീർപ്പായി. അതിനു ശേഷം നടന്നത് ജിന്റോയുടെ ഫാമിലിയുടെ എൻട്രി ആയിരുന്നു. കൺഫെഷൻ റൂം വഴിയായിരുന്നു ജിന്റോയുടെ ഫാമിലിയുടെ എൻട്രി. ലിവിങ് ഏരിയയിലുള്ള പ്ലാസ്മ ടിവിയിൽ കൺഫെഷൻ റൂമിലുള്ള ജിന്റോയുടെ അച്ഛനെയും അമ്മയെയും കാണിച്ചുകൊണ്ടാണ് ബിഗ്ഗ്‌ബോസ് മത്സരാർത്ഥികളെ ഞെട്ടിച്ചത്. ബിഗ്ഗ്‌ബോസ് കാണാറുണ്ടോ എനഗ്നെയുണ്ട് എന്ന് ചോദിച്ചുകൊണ്ടാണ് ജിന്റോയുടെ അച്ഛനെയും അമ്മയെയും ബിഗ്ഗ്‌ബോസ് സ്വാഗതം ചെയ്തത്. ഹൗസിൽ എത്തിയ ശേഷം എല്ലാവരെയും പേരെടുത്ത് പറഞ്ഞാണ് ജിന്റോയുടെ അമ്മ സ്നേഹം പങ്കിട്ടത്. പിന്നാലെ ജിന്റോയുടെ പുകവലിയെ കുറിച്ചുള്ള സംസാരവും അവിടെ നടന്നു. ലാലേട്ടൻ വരെ സി​ഗരറ്റ് വലി കുറയ്ക്കാൻ ജിന്റോയോട് പറഞ്ഞുവെന്ന് സിജോ ജിന്റോയുടെ അമ്മയോട് പറയുന്നുണ്ട്. പുറത്തിറങ്ങുമ്പോൾ നിർത്തണം എന്നായിരുന്നു അതിനു മറുപടിയായി ജിന്റോ പറഞ്ഞത്. പിന്നാലെ ജിന്റോയുടെ കല്യാണക്കാര്യവും പറയുന്നുണ്ട്. അമേരിക്കയിലുള്ള മോതിരം ഇട്ടുകൊടുത്ത പെൺകുട്ടി അന്വേഷണം പറയാൻ പറഞ്ഞിട്ടുണ്ടെന്ന് അമ്മ പറയുന്നുമുണ്ട്

അതുകേട്ടതോടെ എല്ലാവരും കൂകി വിളിച്ച് ജിന്റോയെ കളിയാക്കുന്നതും കാണാം. ഫാമിലി വീക്കായതുകൊണ്ട് തന്നെ പറയത്തക്ക കാര്യങ്ങളൊന്നും നടക്കാത്ത എപ്പിസോഡുകളാണ് ഏഴാം ആഴ്ചയിലേത്. എപ്പിസോഡിന്റെ പകുതിഭാഗവും ഫാമിലിയുടെ കാര്യങ്ങളും ടിക്കറ്റ് ടു ഫിനാലെയിലേക്കുള്ള ടാസ്കുളും മാത്രമാണ്. അതുകൊണ്ട് തന്നെ ലൈവ് കാണാൻ പോലും ഇപ്പോൾ പ്രേക്ഷകർക്ക് ഒരു താല്പര്യവും ഇല്ലെന്ന് തന്നെ പറയാം. ഫാമിലി വീക്ക് ആയതുകൊണ്ട് തന്നെ രാവിലെ മുതൽ ഓരോ മത്സരാർത്ഥികൾ തങ്ങളുടെ ഫാമിലി വരുന്നതിനെക്കുറിച്ചുള്ള ചർച്ചകളും സംസാരവവും മാത്രമാണ് നടക്കുന്നത്. തലയണമന്ത്രം എന്ന പേരിൽ കഴിഞ്ഞ ദിവസവും  ടിക്കറ്റ് ട്ടോ ഫിനാലെ ടാസ്ക് നടന്നിരുന്നു. എന്തെങ്കിലും ഒരു കണ്ടന്റ് നടന്നു എന്ന് പറയാൻ കഴിയുന്നത് ഇത്തരത്തിലുള്ള ടാസ്കുകളിൽ മാത്രമാണ്. പഞ്ഞിയും തുണിയും നൽകും. മാക്സിമിന് പഞ്ഞി കളക്ട് ചെയ്തുകൊണ്ട് തലയണ തയ്ച്ചു നിർമ്മിക്കാനായിരുന്നു ടാസ്ക്. ക്വാണ്ടിറ്റിക്ക് അപ്പുറം ക്വാളിറ്റിയിലാണ് കാര്യമെന്ന് ബിഗ്ഗ്‌ബോസ് ആദ്യം തന്നെ പറയുന്നുണ്ടായിരുന്നു. വിധികര്താക്കൾക്ക ബിഗ്ഗ്‌ബോസ് നലകിയ ഒരു നിർദ്ദേശം കൂടിയായിരുന്നു അത്. അപ്സരയും സിജോയും നിർമ്മിച്ച തലയണ പരിശോധിക്കാൻ എത്തിയത് ജിന്റോ ആയിരുന്നു. ഏറ്റവും കൂടുതൽ തലയണ നിർമ്മിച്ച അപ്സരയുടെയും സിജോയുടെയും തലയനകൾ മതിയായ ക്വാണ്ടിറ്റി ഇല്ലെന്ന് പറഞ്ഞ് എല്ലാം തന്നെ  ജിന്റോ റിജെക്റ്റ് ചെയ്യുകയായിരുന്നു. അപ്സരയും സിജോയുടെ ഉണ്ടാക്കിയത് തലയണ പോലെ തോന്നുന്നില്ല എല്ലാത്തിലും പഞ്ഞി വളരെ കുറവാണ് എന്ന് പറഞ്ഞാണ് ജിന്റോ റിജെക്റ്റ് ചെയ്തത്. അതോടെ അപ്സര വളരെയധികം ട്രിഗ്ഗർ ആകുന്നുണ്ടായിരുന്നു. അതിനു ശേഷം ചെറിയ രീതിയിലുള്ള വഴക്കും അതോടെ അവിടെ നടന്നു.  അവസാനം ടാസ്കിൽ ജയിച്ചത് ജാസ്മിന്റെ ടീമും രസ്മിന്റെ ടീമും ആയിരുന്നു. തീം ടെന്നിനും തീം തണലിനും കഴിഞ്ഞ ടാസ്കിൽ പോയിന്റുകൾ ഒന്നും നേടാൻ സാധിച്ചില്ല. അതിനു ശേഷം ഏറ്റവും നല്ല പല്ലുകൾ ആരുടെയാണെന്ന് കണ്ടെത്തിയില്ല ഒരു സ്പോൺസേർസ് ടാസ്‌കും നടന്നിരുന്നു. അതിൽ ഏറ്റവും ബെസ്റ്റ് പല്ലായി തിരഞ്ഞെടുത്തത് ജാസ്മിന്റെ തന്നെയായിരുന്നു. ഇത്തരത്തിലുള്ള ചില പോസ്റ്റിവായിട്ടുള്ള കാര്യങ്ങളൊക്കെ തന്നെയാണ് ഇപ്പോൾ എപ്പിസോഡിൽ അകെ കാണാൻ സാധിക്കുന്നത്. പല മത്സരാര്ഥികളുടെയും സ്ക്രീൻ സ്പേസ് പോലും കുറഞ്ഞു പോകുന്നതാണ് കാണുന്നത്. ഇത്തരത്തിലുള്ള ഒരു വീക്കായതുകൊണ്ടും ഫാമിലിയൊക്കെ വരുന്നതുകൊണ്ടും ഒരു കണ്ഠാന്റിനുള്ള സ്പേസ് പോലും ഹൗസിൽ ഉണ്ടാകുന്നില്ല എന്നതാണ് സത്യം. നോറ അടക്കമുള്ള പല മത്സരാര്ഥികളും ഇപ്പോൾ ഹൗസിൽ ഉണ്ടോ എന്ന് പോലും സംശയമാണ്. ഏതായാലും ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സ് അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ  വരുന്ന വീക്കെൻഡ് എപ്പിസോഡിൽ രണ്ടോ അതിലധികമോ പേര് പുറത്തു പോകാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല. അത് ആരൊക്കെയാകുമെന്നും ടിക്കറ്റ് ടു ഫിനാലെ ആര് സ്വന്തമാക്കുമെന്നുമൊക്കെ അറിയാനുള്ള എക്സംശ പ്രേക്ഷകർക്കുണ്ട്.

Suji

Entertainment News Editor

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

9 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

14 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

15 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

17 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

18 hours ago