പറഞ്ഞതിലും 300 ഇരട്ടി ചെലവായി, സിനിമ അങ്ങേയറ്റത്തെ ഫ്ലോപ്പ്; നിർമാതാവിന് സംവിധായകൻ കൊടുത്ത മറുപടി ഇങ്ങനെ, വെളിപ്പെടുത്തൽ

Follow Us :

ഈ അടുത്ത് റിലീസായ ചിത്രത്തിന്റെ നിർമാതാവായ തന്റെ സുഹൃത്ത് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി സംവിധായകൻ ജിസ് ജോയ്. നമ്മുടെ ക്രിയേറ്റീവായ കാര്യങ്ങൾക്കു മറ്റൊരാൾ പണം മുടക്കുമ്പോൾ അയാൾക്ക് ആ തുക തിരികെ ലഭിക്കുന്നതിന് വേണം ആദ്യം ശ്രമമമെന്നാണ് ജിസ് ജോയ് പറയുന്നത്. ഇതിന് ഉദാഹരണമായാണ് അടുത്തിടെ ഒരു നിർമ്മാതാവ് നേരിട്ട പ്രശ്നത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.

”ഈ അടുത്ത് ഒരു സിനിമ ഇറങ്ങി. അതിന്റെ പ്രൊഡ്യൂസർ എന്റെ വളരെ വേണ്ടപ്പെട്ട ഒരാളാണ്. വളരെ അറിയപ്പെടുന്ന സംവിധായകനാണ് സിനിമ സംവിധാനം ചെയ്തത്. ആദ്യം പറഞ്ഞ തുകയിൽനിന്ന് കൂടി കൂടി സിനിമ അവസാനിക്കുമ്പോഴേക്കും മൂന്നിരട്ടി തുകയാണ് നിർമാതാവ് ചെലവാക്കിയത്. ഞങ്ങൾ തന്നെ ചോദിച്ചിട്ടുണ്ട്, എന്താണ് ചേട്ടാ സിനിമയെക്കുറിച്ച് അറിയില്ലേ, എന്തിനാണ് ഇത്രയും തുക മുടക്കുന്നത് എന്ന്.”

സിനിമയ്ക്കു ബജറ്റ് ഇട്ടാൽ അതിൽ നിൽക്കണം, അല്ലെങ്കിൽ അതിലും അഞ്ച് ശതമാനം കൂടാം. അല്ലാതെ മുന്നൂറ് ശതമാനമൊന്നും നിർമാണച്ചെലവ് കൂടരുത്. എന്നാൽ ഈ സിനിമ ഇറങ്ങി രണ്ടാമത്തെ ദിവസം ഫ്ലോപ്പ് ആയി. ഫ്ലോപ്പ് എന്ന് പറഞ്ഞാൽ അങ്ങേയറ്റത്തെ ഫ്ലോപ്പ്. ഞങ്ങൾക്കെല്ലാം വല്ലാത്ത സങ്കടമായിപ്പോയി.

സിനിമയിറങ്ങി ഒരാഴ്ചയ്ക്കുശേഷം ആ നിർമാതാവിനെ കണ്ടപ്പോൾ വല്ലാതെ വിഷമിച്ചിരിക്കുകയായിരുന്നു. എന്താണ് ചേട്ടാ കാര്യമെന്ന് അന്വേഷിച്ചു. സംവിധായകനോട് സിനിമ മോശമായതിനെക്കുറിച്ച് നിർമാതാവ് പറഞ്ഞപ്പോൾ താനും സുഹൃത്തുക്കളും വളരെ ഹാപ്പിയാണെന്നായിരുന്നു ലഭിച്ച മറുപടിയെന്നും ജിസ് ജോയ് പറഞ്ഞു. അതേസമയം, ജിസ് ജോയ് സംവിധാനം ചെയ്ത പുതിയ ചിത്രം തലവൻ തീയറ്ററുകളിൽ വലിയ വിജയത്തിലേക്കാണ് നീങ്ങുന്നത്. ബിജു മേനോനും ആസിഫ് അലിയുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലൽ എത്തിയത്.