ജിസ് ജോയ് ട്രാക്ക് മാറ്റി..!! ഇനിയൊരു ത്രില്ലര്‍ ചിത്രമാവാം…

ഫീല്‍ ഗുഡ് മൂവികള്‍ മാത്രം എടുത്ത് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് ജിസ് ജോയ്. എന്നാല്‍ ഇത്തവണ അദ്ദേഹം ട്രാക്ക് ഒന്ന് മാറ്റിപ്പിടിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആ തീരുമാനത്തെ ആരാധകരും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. സീരിയസ് സിനിമയുമായാണ് ഇത്തവണ സംവിധായകന്റെ വരവ്. ഒപ്പം പ്രിയപ്പെട്ട താരങ്ങളും സിനിമയില്‍ അണിനരക്കുന്നതോടെ ആരാധകരും ആവേശത്തിലാണ്.

ഇന്നലെ വരെ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് നായകവേഷത്തിലെത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ആസിഫ് അലിയ്ക്ക് പുറമെ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ ആന്റണി വര്‍ഗീസ്, നിമിഷ സജയന്‍ എന്നിവരും ഇന്നലെ വരെ എന്ന ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് ഇന്നലെ വരെയുടെ തിരക്കഥ. ഒരു ത്രില്ലര്‍ മൂഡില്‍ ജിസ് ജോയ് എത്തിയതോടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ശ്രദ്ധ നേടുകയാണ്. മാത്യു ജോര്‍ജ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.

രാഹുല്‍ രമേഷ് ക്യാമറ ചലിപ്പിക്കും. രതീഷ് രാജ് എഡിറ്റ്ങ് ചെയ്യുന്നത്. ബോബി-സഞ്ജയ് എന്നിവര്‍ തന്നെ തിരക്കഥയൊരുക്കിയ മോഹന്‍കുമാര്‍ ഫാന്‍സ് ആണ് ജിസ് ജോയ് അവസാനം സംവിധാനം ചെയ്ത ചിത്രം. പതിവില്‍ നിന്ന് വ്യത്യസ്തമായി ജിസ് ജോസ് സിനിമ ഒരുക്കുമ്പോള്‍ ചിത്രത്തിനായി പ്രേക്ഷകരും കാത്തിരിക്കുകയാണ്.

 

 

Rahul

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

7 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

8 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

8 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

12 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

14 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

15 hours ago