Categories: Film News

ഒരുപാടു ചവറു സിനിമകൾക്കിടയിൽ നിന്നും കിട്ടിയ ഒരു നല്ല ചിത്രം

അർജുൻ അശോകനും അനശ്വര രാജനും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘പ്രണയ വിലാസം’.ചിത്രം സംവിധാനം ചെയ്തത് നിഖിൽ മുരളിയാണ്. കഴിഞ്ഞ ദിവസം മുതൽ പ്രണയ വിലാസം ഒടിടിയിൽ എത്തിയിരിക്കുകയാണ് .ജ്യോതിഷ് എം, സുനു എന്നിവർ തിരക്കഥ തയ്യാറാക്കിയ പ്രണയ വിലാസം ഫെബ്രുവരി 24ന് പ്രദർശനത്തിന് എത്തിയ ചിത്രമാണിത്.

ഇപ്പോഴിതാ മൂവിഗ്രൂപ്പിൽ പ്രണയ വിലാസം എന്ന സിനിമിയെ കുറിച്ചെത്തിയ മനോഹരമായ കുറിപ്പാണ് വൈറലാവുന്നത്. ഒരുപാടു ചവറു സിനിമകൾക്കിടയിൽ നിന്നും കിട്ടിയ ഒരു നല്ല ചിത്രമാണ് പ്രണയ വിലാസം എന്ന് പറയുകയാണ് ജിഷ റിജോ.എല്ലാരും വളരെ മനോഹരമായി അഭിനയിച്ച സിനിമ എന്നാണ് പ്രണയ വിലാസത്തെ കുറിച്ച് ജിഷ പറയുന്നത്.


പ്രണയവിലാസം
Ott.. Zee 5
നല്ല സിനിമ
ഒരുപാടു ചവറു സിനിമകൾക്കിടയിൽ നിന്നും കിട്ടിയ ഒരു നല്ല ചിത്രം.. ഓരോ കഥാപാത്രങ്ങളെ കുറിച്ചും പറയാൻ ഉണ്ട്…
എനിക്ക് അതിലെ അമ്മയെ ആണ് ഓർമ്മ വന്നത് ??
SPOILER ALERT
ജീവിച്ചിരുന്നപ്പോൾ വല്യ പരിഗണന ഒന്നും കിട്ടിയിരുന്നില്ല.. അവരുടെ ഇഷ്ടങ്ങൾ ആരും ചോദിച്ചില്ല.. ശ്രദ്ധിച്ചിരുന്നില്ല ??വൈകിട്ട് സിനിമക്ക് പോയാലോ എന്ന് ഭർത്താവിനോട് ചോദിക്കുമ്പോൾ അയാൾ മൈൻഡ് പോലും ചെയ്യുന്നില്ല ശേഷം പഴയ കാമുകിക്കൊപ്പം സന്തോഷത്തോടെ ഇരുന്നു സിനിമ കാണുന്നു ?? അവക്ക് തുണി അലക്കും.. തൂത്തു വാരലും മറ്റു പണികളും.. ബാക്കി ഉള്ളോർക്കു ഇഷ്ടം ഉള്ളപോലെ പോകാം ചെയ്യാം മരണം ഒരു തരത്തിൽ അവർക്കൊരു ഉപകാരമായി തോന്നിപ്പോയി… പക്ഷേ അവർ ഇല്ലാതായപ്പോൾ ആ വീടിന്റെ വിളക്ക് കെട്ട പോലെ…
ഭർത്താവ് പറയുന്നുണ്ട്.. അവളെ എനിക്ക് മാത്രം അറിയില്ല.. നാട്ടിൽ ഉള്ളോർക്കു എല്ലാം അവളെയും അവളുടെ ഇഷ്ടങ്ങളും അറിയാമാരുന്നു എന്ന്. ആ പൂച്ച കുഞ്ഞു പോലും അവരെ തിരയുന്ന കണ്ടപ്പോൾ സങ്കടം വന്നു
നമ്മുടെ വീട്ടിലും ഉണ്ടാവും ഇതുപോലത്തെ അമ്മമാർ.. അല്ലെങ്കിൽ നമ്മളിൽ പലരും ഇത് പോലെ ആവാം… ആരൊക്കെ ശ്രദ്ധിച്ചാലും അടിപൊളി ആണെന്ന് പറഞ്ഞാലും പറയണ്ട ആൾ ( ഭർത്താവ് ) പറയാതേം ശ്രദ്ധിക്കാതെയും ഇരുന്നാൽ അതൊരു സങ്കടം തന്നെയാണ്
എല്ലാരും വളരെ മനോഹരമായി അഭിനയിച്ച സിനിമ
കണ്ടു നോക്കു


പല കാലങ്ങളിലെ പല പ്രണയങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നത്.ചിത്രത്തിൽമിയ ജോർജ്, ഹക്കിം ഷാ, കെ.യു. മനോജ്, ശ്രീധന്യ, ശരത് സഭ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. ഷിനോസ് ആണ് പ്രണയ വിലാസത്തിന്റെ ഛായാഗ്രാഹണം ബിനു നെപ്പോളിയൻ എഡിറ്റിംഗും നിർവഹിക്കുന്നു

 

Aiswarya Aishu