പോസ്റ്റ് ഇട്ടില്ലെങ്കിൽ ഞങ്ങൾ തമ്മിൽ എന്തെങ്കിലും പിണക്കം ആണോ എന്ന് ആളുകൾ വിചാരിക്കില്ലേ!

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരായ താര ദമ്പതികൾ ആണ് ജിഷിനും വരദയും. ഇരുവരുടെയും കുടുംബവിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും താൽപ്പര്യം ആണ്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം ജിഷിൻ വളരെ രസകരമായ രീതിയിൽ ആണ് പ്രേക്ഷകരുമായി പങ്കുവെക്കാറുള്ളത്. ജിഷിന്റെ ആ അവതരണം ആരാധകർക്ക് ഏറെ ഇഷ്ടവുമാണ്.   പലപ്പോഴും ജിഷിന് പങ്കുവെക്കുന്ന ചിത്രങ്ങളേക്കാൾ ഏറെ ശ്രദ്ധ നേടുക ജിഷിന് നൽകുന്ന തലക്കെട്ടുകൾ ആയിരിക്കും. എല്ലാ തലകെട്ടുകളിലും നർമ്മം ചാലിച്ചാണ് ജിഷിൻ തന്റെ പോസ്റ്റുകൾ ആരാധകരുമായി പങ്കുവെക്കാറുള്ളത്. അത് പോലെ തന്നെ വരദയും സോഷ്യൽ മീഡിയയിൽ വളരെ സജീവമായാണ്. തന്റെ വിശേഷങ്ങൾ എല്ലാം വരദ മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. മികച്ച സ്വീകാര്യതയാണ് ഇവരുടെ പോസ്റ്റുകൾക്ക് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ആണ് ഇരുവരും തങ്ങളുടെ വിവാഹ വാർഷികം ആഘോഷിച്ചത്. വളരെ രസകരമായ രീതിയിൽ ആണ് ജിഷിൻ വരദയ്ക്ക് വിവാഹവാര്ഷിക ആശംസകൾ നേർന്നത്. ജിഷിന്റെ കുറിപ്പ് വായിക്കാം,

jishin fb post

May25. ഞങ്ങളുടെ Wedding Anniversary. സാധാരണ എല്ലാവരും രാവിലെ പോസ്റ്റിടും. എന്തോ.. ഈയിടെയായി ഉറങ്ങി എണീക്കാൻ ലേറ്റ് ആകുന്നത് കൊണ്ട് പോസ്റ്റ്‌ ചെയ്യാൻ പറ്റിയില്ല. പിന്നെ വിചാരിച്ചു, എല്ലാവരുടെ വിഷസും വന്ന ശേഷം നാളെ നന്ദി പറഞ്ഞൊരു പോസ്റ്റിടാമെന്നു. അപ്പൊ അതിലൊരു കുഴപ്പം കിടപ്പുണ്ടല്ലോ. ഇന്നല്ലേ പോസ്റ്റ്‌ ഇടേണ്ടത്. അല്ലെങ്കിൽ ഇനി ഞങ്ങൾ തമ്മിൽ എന്തെങ്കിലും പിണക്കത്തിലായത് കൊണ്ടാ പോസ്റ്റിടാത്തത് എന്ന് വിചാരിക്കില്ലേ.. അതുകൊണ്ട് May 25 തീരാൻ മിനുട്ടുകൾ ബാക്കിയുള്ളപ്പോൾ ഞാൻ ഈ പോസ്റ്റിടുന്നു. എന്റെ വാമഭാഗമായ, (അർത്ഥം എന്താണോ എന്തോ. ഇനിയിപ്പം വല്ല തെറിയും ആണേൽ ക്ഷമിക്കണേ) വരദയ്ക്ക്, എന്നെ സഹിച്ചു കൊണ്ടിരിക്കുന്ന ഏഴാം വിവാഹ വാർഷികാശംസകൾ.

Devika Rahul