‘ഞാന്‍ ഇത് പറയുന്നത് ആണ്‍കുട്ടികളെ ഉദ്ദേശിച്ചാണ്, ഈ മെസേജ് കണ്ട് എന്നെ കളിയാക്കാനും പൊങ്കാല ഇടാനും ചിലരെങ്കിലും വരാതിരിക്കില്ല’- വീഡിയോയുമായി ജിഷിന്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളാണ് ജിഷിന്‍ മോഹന്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ജിഷിന്‍. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ അമ്മയെ കുറിച്ച് പങ്കുവെച്ച വീഡിയോയും കുറിപ്പുമാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്.

ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകി വയ്ക്കുന്നതിനെ കുറിച്ചാണ് ജിഷിന്‍ വീഡിയോയില്‍ പറയുന്നത്. ‘ഞാനും ഏട്ടനും ചെറുതായിരിയ്ക്കുന്ന സമയത്ത് അമ്മയ്ക്ക് വയ്യാതെയായി. അപ്പോള്‍ അച്ഛന്‍ പറഞ്ഞു, ”മക്കളേ അമ്മയ്ക്ക് വയ്യാത്തതല്ലേ നിങ്ങള്‍ കഴിച്ച പാത്രം കഴുകി വച്ചേക്ക്” എന്ന്. അന്ന് മുതല്‍ ഞാന്‍ കഴിച്ച പാത്രം ഞാന്‍ തന്നെയാണ് കഴുകി വയ്ക്കാറുള്ളത്. ഞാന്‍ കഴിച്ച പാത്രത്തിനൊപ്പം, ഞങ്ങള്‍ക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കിയ ഏതാനും ചില പാത്രങ്ങള്‍കൂടെ സിങ്കില്‍ ഉണ്ടെങ്കില്‍ അതും കഴുകി വയ്ക്കും. വര്‍ഷങ്ങളായുള്ള ശീലമാണ്.

ഞാന്‍ ഇത് പറയുന്നത് ആണ്‍കുട്ടികളെ ഉദ്ദേശിച്ചാണ്. നമ്മള്‍ രാവിലെ കുളിച്ചൊരുങ്ങി പുറത്തേക്ക് പോകും. ഫ്രണ്ട്‌സിനൊപ്പം കറങ്ങിയും സിനിമ കണ്ടും കളിച്ചും വരുമ്പോള്‍ അമ്മ എന്തെങ്കിലും ടിവിയില്‍ കണ്ടു കൊണ്ടിരിക്കുകയായിരിയ്ക്കും. നമുക്കുള്ള ഭക്ഷണവും മറ്റ് കാര്യങ്ങളും എല്ലാം ഒരുക്കി വച്ച് അപ്പോഴായിരിയ്ക്കും അമ്മ ഒന്ന് ഇരുന്നത്. നമ്മള്‍ വേഗം വന്ന് റിമോട്ട് തട്ടിപ്പറിച്ച് എന്തെങ്കിലും സ്‌പോട്‌സ് എങ്ങാനും വയ്ക്കും. ആ സമയം അമ്മയ്ക്ക് കൊടുത്തൂടെ.

നിങ്ങളാരെങ്കിലും അമ്മ കഴിച്ച, അമ്മയുടെ എച്ചില്‍ പാത്രം കഴുകിയിട്ടുണ്ടോ? ഞാന്‍ കഴുകിയിട്ടുണ്ട്. അപ്പോള്‍ മാത്രമാണ് ആ ഒരു വികാരം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. വര്‍ഷങ്ങളായി നമ്മളുടെ എച്ചില്‍ പാത്രം കഴുകുകയും നമുക്കുള്ളതെല്ലാം ഉണ്ടാക്കി തരികയും ചെയ്യുന്ന അമ്മയുടെ എച്ചില്‍ പാത്രം ഒന്ന് കഴുകി വച്ചാല്‍ എന്താണ്. ചിന്തിക്കൂ..

ഈ മെസേജ് കണ്ട് എന്നെ കളിയാക്കാനും പൊങ്കാല ഇടാനും ചിലരെങ്കിലും വരാതിരിക്കില്ല. പക്ഷെ ആരെങ്കിലും ഒരാള്‍ എങ്കിലും ഇതേ കുറിച്ച് ചിന്തിച്ചാല്‍ അത് മതി എനിക്ക്. നമ്മള്‍ നമ്മുടെ ജീവിതത്തില്‍ ബോധപൂര്‍വ്വമല്ലാതെ ചെയ്യുന്ന ചില കാര്യങ്ങളില്‍, ചിന്താഗതിയില്‍ ചെറിയ ഭേദഗതി വരുത്തിയാല്‍ ഇതുപോലുള്ള കൊച്ചു കൊച്ചു സന്തോഷങ്ങള്‍ നമ്മുടെ ഉറ്റവര്‍ക്ക് നല്‍കാന്‍ കഴിയും എന്ന് ഞാന്‍ മനസ്സിലാക്കിയത് നിങ്ങളോട് ഷെയര്‍ ചെയ്യുന്നുവെന്നും ജിഷിന്‍ വീഡിയോയില്‍ പറയുന്നു.

Gargi

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

1 hour ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

2 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

3 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

3 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago