ബിഗ്ഗ് ബോസ് സീസണ് 4 തുടങ്ങാന്‍ പോകുന്നുവെന്ന വാര്‍ത്ത വന്നതു മുതല്‍ ആരാധകര്‍ക്ക് അറിയേണ്ടത് മത്സരാര്‍ത്ഥികള്‍ ആരൊക്കെയാണെന്നാണ്. അശ്വതി നായര്‍, ജിയ ഇറാനി, പാല സജി, ശ്രീലക്ഷ്മി, തങ്കച്ചന് വിതുര, ശ്രീകല, ചൈതന്യ തുടങ്ങി നിരവധി പേരുകളാണ് പറഞ്ഞു കേള്‍ക്കുന്നത്.
ഇപ്പോഴിതാ സീരിയല്‍ താരം ജിഷിന് മോഹന്റെ പേരും പറഞ്ഞു കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഷോയില്‍ ഞാന്‍ ഇല്ല എന്ന് ജിഷിന് വ്യക്തമാക്കി. എനിക്ക് താത്പര്യം ഇല്ലാത്തത് കൊണ്ടല്ല, എന്നെ ആരും വിളിച്ചിട്ടില്ല എന്നാണ് ഇ ടൈംസ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ജിഷിന് മോഹന്‍ പറഞ്ഞത്. ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ അരങ്ങേറ്റം കുറിച്ച നടന് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
കോമഡി സ്റ്റാര്‍സ് അടക്കമുള്ള ഷോകളില്‍ ജിഷിന് സജീവമായിരുന്നു. കൈരളി ടിവിയിലെ സെലിബ്രിറ്റി കിച്ചണ്‍ മാജിക്ക് ആണ് ഇപ്പോള്‍ ജിഷിന് ചെയ്തു കൊണ്ടിരിയ്ക്കുന്ന പരിപാടി. അമ്മ മകള്‍, കന്യാദാനം പോലുള്ള സീരിയലുകളിലെ ജിഷിന്റെ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. നടി വരദയാണ് ജിഷിന്റെ ഭാര്യ. അമല എന്ന പരമ്പരയില്‍ അഭിനയിക്കുമ്പോഴുള്ള പരിചയം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുക ആയിരുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…