സൂര്യ ടിവിയോട് അപേക്ഷയുമായി ജിഷിൻ മോഹൻ!

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ആണ് ജിഷിൻ മോഹൻ. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ എല്ലാം ജിഷിൻ മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവ എല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ആരാധകരിൽ നിന്നും നേടുന്നതും. ഇപ്പോൾ ഇത്തരത്തിൽ ജിഷിൻ പങ്കുവെച്ച ഏറ്റവും പുതിയ കുറിപ്പാണു ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം,

പ്രിൻസ് രാജകുമാരനും ഡയാന രാജകുമാരിയും പിണങ്ങി നിൽക്കുവാണെന്ന് വിചാരിക്കണ്ട. വർണ്ണപ്പകിട്ട് സീരിയലിലെ ദയയും ഉണ്ണിമുകുന്ദനും. പതിവിന് വിപരീതമായി ഒരു മുഴുനീള കോമഡി character ആണ് എനിക്ക് വർണ്ണപ്പകിട്ടിൽ ലഭിച്ചത്. സുഹൃത്തുക്കളുടെ നല്ല അഭിപ്രായവും ലഭിച്ചു. Lockdown കഴിഞ്ഞ ഉടനെ ഷൂട്ട് തുടങ്ങുമല്ലോ എന്നോർത്ത് ആശ്വസിച്ചിരിക്കുമ്പോഴാ വർണ്ണപ്പകിട്ട് നിർത്താൻ പോകുന്നു എന്ന വാർത്ത കേട്ടത്. വെറും 53 എപ്പിസോഡ് ആയപ്പോഴേക്കും ഈ സീരിയൽ നിർത്തുന്നു എന്ന് കേട്ടപ്പോൾ ഷോക്ക് ആയിപ്പോയി. യൂട്യൂബിൽ എപ്പിസോഡിന് താഴെ ഈ സീരിയൽ ഇഷ്ടപ്പെടുന്ന ആൾക്കാരുടെ നൂറു കണക്കിന് കമന്റ്സ് കാണാറുണ്ട്. എന്നിട്ടും എന്താണ് കാരണം എന്ന് അറിയുന്നില്ല. ഒരു turkish സീരിസിന്റെ റീമേക്ക് ആയിരുന്നു Magic Frames പ്രൊഡ്യൂസ് ചെയ്ത് Binu Vellathooval ഡയറക്റ്റ് ചെയ്യുന്ന വർണ്ണപ്പകിട്ട് എന്ന സീരിയൽ. പതിവ് സീരിയൽ pattern വിട്ട് കളർഫുൾ ആയ ഒരു പ്രണയ കഥ. ഒരു സീരിയൽ ആകുമ്പോൾ കഥയിലേക്ക് കടക്കാൻ മിനിമം 50 എപ്പിസോഡ് എങ്കിലും വേണം. ആ കടമ്പ കടന്ന് കഥയിലേക്ക് കടക്കുന്ന ഈ സമയത്ത് സീരിയൽ നിർത്തരുതേ എന്നൊരു റിക്വസ്റ്റ് @suryatv യുടെ മുന്നിൽ വെക്കുകയാണ്.

നല്ലൊരു time സ്ലോട്ടിൽ (9മണി) നൂറു എപ്പിസോഡുകൾ കൂടി തുടരാൻ അനുവാദം കിട്ടിയാൽ നമ്മുടെ സീരിയൽ റേറ്റിംഗ് തിരിച്ചു പിടിക്കും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. പിന്നൊരു പ്രധാന കാര്യം, യൂട്യൂബിൽ ഈ സീരിയൽ ലക്ഷക്കണക്കിന് ആൾക്കാർ കാണുന്നുണ്ട്. പക്ഷെ അവർ അത് യൂട്യൂബിൽ കാണാതെ ടീവി യിൽ നിർദ്ധിഷ്ട സമയത്ത് കണ്ടാലേ റേറ്റിംഗിൽ അത് count ആകൂ. എന്തായാലും #bringbackvarnapakittu എന്ന hash ടാഗോടു കൂടിയ ഈ ക്യാമ്പയിനിൽ, നമ്മുടെ സീരിയലിലെ എല്ലാ സഹപ്രവർത്തകരോടുമൊപ്പം ഞാനും പങ്കാളി ആകുന്നു. ഈ സീരിയൽ ഇഷ്ടപ്പെടുന്ന നിങ്ങളും ഈ ഹാഷ്ടാഗ് use ചെയ്ത് പങ്കാളികൾ ആകണേ. Surya TV നമ്മുടെ ഈ അപേക്ഷ തള്ളിക്കളയില്ല എന്ന് പ്രത്യാശിക്കാം. Note: ഈ പോസ്റ്റിനു bad കമന്റ്‌ ഇടാൻ വരുന്നവരോട് ഒരു വാക്ക്. സീരിയൽ എന്ന് പറഞ്ഞാൽ ആർട്ടിസ്റ്റുകൾ മാത്രമല്ല. ക്യാമറയ്ക്കു പുറകിൽ നിൽക്കുന്ന ഒരു പറ്റം ആൾക്കാരുടെ കൂടെ പ്രയത്നവും അവരുടെ അന്നവുമാണ്. എല്ലാവരെയും പോലെ കഷ്ടപ്പെടുന്ന ഒരു വിഭാഗം. അത് മനസ്സിലാക്കുമല്ലോ. അല്ലേ.

Rahul

Recent Posts

വരലക്ഷ്മിക്ക് വേണ്ടി സ്വർണ്ണ ചെരുപ്പുകൾ ആണ് നിക്കോളാസ് വാങ്ങിയത്

ഇക്കഴിഞ്ഞ ദിവസമാണ് താരനിബിഢമായ ചടങ്ങിൽ വെച്ച് നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത്ത് കുമാറും കാമുകൻ നിക്കോളായ് സച്ച്ദേവും വിവാഹിതരായത്. നിക്കോളായ്…

10 mins ago

പല പ്രശ്നങ്ങളും ഉണ്ടായതോടെയാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്

ഒരിടവേളക്ക് ശേഷം അഭിനയജീവിതത്തിൽ സജീവമാവുകയാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ആക്ഷൻ ഹീറോ ആയിരുന്നു ബാബു…

17 mins ago

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന്…

26 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം മാളവിക ഇംഗ്ലണ്ടിലേക്ക് പോയിരുന്നു

വിവാഹം കഴിഞ്ഞതോടെ ഭർത്താവ് നവനീതിനൊപ്പം മാളവിക ജയാറാം ഇം​​ഗ്ലണ്ടിലേക്ക് പോയിരുന്നു. വിദേശത്ത് എത്തിയതോടെ ഒരു സഹായമഭ്യര്ഥിച്ച എത്തിയിരിക്കുകയാണ് ഇപ്പോൾ മാളവിക…

34 mins ago

മോഹൻലാലിന്റെ കരിയറിലെ തന്നെ വ്യത്യസ്ത കഥാപാത്രമായിരുന്നു ദേവദൂതനിലേത്

നടന്‍ മോഹന്‍ലാലിന്റെ കരിയറിലെ തന്നെ വേറിട്ട വേഷപ്പകർച്ച കാഴ്ച വെച്ച ചിത്രമാണ് ദേവദൂതന്‍. തിയേറ്ററുകളില്‍ ദയനീയ പരാജയമായിരുന്നു 24 വർഷങ്ങൾക്ക്…

46 mins ago

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത

ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…

12 hours ago