വർഷങ്ങൾ കാത്തിരിക്കാൻ നീ എന്നാടാ വേഴാമ്പലോ, കിടിലൻ കുറിപ്പുമായി വീണ്ടും ജിഷിൻ!

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് ജിഷിൻ മോഹൻ. നിരവധി പരമ്പരകളിൽ താരം ഇതിനോടകം തന്നെ താരം അഭിനയിച്ചു കഴിഞ്ഞു. മിനിസ്ക്രീൻ താരം വരദയെ ആണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. ഇരുവരും ഒന്നിച്ചു പരമ്പര ചെയ്തുകൊണ്ടിരുന്നപ്പോൾ പ്രണയത്തിൽ ആയിരുന്നു. വരദ നായികയായി അഭിനയിച്ച പരമ്പരയിൽ വില്ലൻ വേഷത്തിൽ ആണ് ജിഷിന് എത്തിയിരുന്നത്. ജിഷിൻ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന പോസ്റ്റുകൾക്കെല്ലാം ആരാധകർ ഏറെയാണ്. ജിഷിൻ നൽകുന്ന തലക്കെട്ടുകൾ തന്നെയാണ് അതിന്റെ പ്രധാന കാരണവും. രസകരമായ തലകെട്ടുകളോട് കൂടിയാണ് ജിഷിൻ ഓരോ പോസ്റ്റുകളും പങ്കുവെക്കുന്നത്. ഇപ്പോൾ രസകരമായ മറ്റൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് താരം. സഹതാരം രഞ്ജിത്തിനെ ട്രോള്ളികൊണ്ടുള്ള ഒരു പോസ്റ്റ് ആണ് ജിഷിന് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് വായിക്കാം,

വന്ന് വന്ന് ഇവന്റെ ഐ ഡി വരെ ഇവന് പണി കൊടുത്തു തുടങ്ങി. 1523 വർഷങ്ങൾ കാത്തിരിക്കാൻ നീ എന്നാടാ വേഴാമ്പലോ ?. പണികൾ ഏറ്റു വാങ്ങാൻ രഞ്ജിത്തിന്റെ ജീവിതം ഇനിയും ബാക്കി. എന്തായാലും ഫ്‌ളവേഴ്‌സ് ചാനലിൽ എല്ലാ ദിവസവും ഉച്ചക്ക് 2 മണിക്ക് ടെലികാസ്റ്റ് ചെയ്യുന്ന എന്റെ രണ്ടു ചങ്കുകളുടെയും പുതിയ സീരിയൽ “എന്റെ ഭാര്യ” ക്ക് എന്റെ എല്ലാ വിധ ആശംസകളും. കൂടാതെ ‘എന്റെ ഭാര്യ’ അഭിനയിക്കുന്ന, ഫ്‌ളവേഴ്‌സ് ചാനലിൽ എല്ലാ ദിവസവും ഉച്ചക്ക് 1 മണിക്ക് ടെലികാസ്റ്റ് ചെയ്യുന്ന “മൂടൽമഞ്ഞ്” എന്ന സീരിയലിനും എന്റെ ആശംസകൾ . ആകെ മൊത്തം കൺഫ്യൂഷൻ ആയല്ലോ ദൈവമേ.. ഒന്ന് കൂടി വായിച്ച് നോക്ക്. അപ്പൊ മനസ്സിലാവും. ചുരുക്കം പറഞ്ഞാൽ രണ്ടു സീരിയലിനും ആശംസകൾ . Note: രഞ്ജിത്തേ.. ഒരുദിവസം ഞാൻ ലൊക്കേഷനിലേക്ക് വരുന്നുണ്ട് കേട്ടോ.

Jishin FB Post

ജിഷിന്റെ പോസ്റ്റ് ഇതൊനൊടകം തന്നെ പ്രേക്ഷക ശ്രദ്ധ അനേടിക്കഴിഞ്ഞു. പതിവ് പോലെ തന്നെ ജിഷിന്റെ പോസ്റ്റിനു താഴെ പ്രതികരണവുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. പുതിയ പരമ്പര പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന സമയത്ത് നടൻ രഞ്ജിത്ത് ഉണ്ടായ ഒരു അമളി ചൂടി കാണിച്ചുകൊണ്ടാണ് ജിഷിൻ പോസ്റ്റ് ഇട്ടിരിക്കുന്നത്.

Sreekumar

Recent Posts

കരുവാളിച്ചു പോയോ.. പേടിക്കണ്ട.. പരീക്ഷിക്കാം ചില വീട്ടു വൈദ്യങ്ങൾ

പുറത്ത് പോയി വന്നിട്ട് കരുവാളിച്ച് പോയെന്ന് പറയാനെ എല്ലാവർക്കും നേരമുള്ളു. എന്നാൽ ഇതിനായി എന്തു ചെയ്യണമെന്ന് മിക്കവർക്കും അറിയില്ല. ഇത്…

3 mins ago

ഓരോ ദിവസവും പുത്തൻ അപ്ഡേറ്റുകളുമായി വാട്സ് ആപ്പ് മിനുങ്ങുന്നു; സ്റ്റാറ്റസ് പ്രേമികൾക്ക് ഇതാ സന്തോഷ വാർത്ത

സമീപകാലത്ത് നിരവധി അപ്‌ഡേറ്റുകളാണ് അവതരിപ്പിച്ചത്. വാട്‌സ്‌ആപ്പിൽ പുതിയ നിരവധി ഫീച്ചറുകൾ ഇതോടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിൻറെ തുടർച്ചയായി മറ്റൊരു അപ്‌ഡേറ്റ് കൂടി…

2 hours ago

ബിഗ് ബോസ് മലയാളം സീസൺ 6 ഫിനാലെക്ക് ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ഉള്ളത്

ബിഗ് ബോസ് മലയാളം സീസൺ 6 ഫിനാലെക്ക് ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ഉള്ളത്. വിന്നർ ആരാകുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ…

2 hours ago

പങ്കാളിക്ക് സെക്സിനോടുള്ള താത്പര്യം കുറവാണോ…; ഇക്കാര്യം അറിഞ്ഞിരിക്കാം

ദാമ്പത്യ ജീവിതത്തിൽ സെക്സിന് വളരെയധികം പ്രാധാന്യം ഉണ്ട്. സന്തോഷകരമായ ലൈംഗിക ജീവിതം പങ്കാളികൾ തമ്മിലുള്ള ബന്ധത്തിൽ വളരെ നിർണായകമാണ്. ലൈംഗികബന്ധത്തിൽ…

2 hours ago

ഇത് വെറും ഒരു ഷോ മാത്രമാണെന്ന് ആദ്യം നിങ്ങൾ മനസ്സിലാക്കണം, ആര്യ

ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലെ മത്സരാര്‍ത്ഥിയായിരുന്നു ആര്യ ബഡായ്. അവതാരകയായും അഭിനേത്രിയായുമെല്ലാം സാന്നിധ്യം അറിയിച്ച ശേഷമാണ് ആര്യ…

3 hours ago

ഇസ്രായേലിന് താക്കീതുമായി ഹമാസ്

ഇസ്രായേലിന് നേരെ റഫയിൽ ഹമാസിന്റെ അപ്രതീക്ഷിതമായ ആക്രമണം. അപ്രതീക്ഷിത ആക്രമണത്തിൽ ഭയന്ന് ഇസ്രയേലും. ഹമാസ് ഇസ്രായേലിന് നേർക്ക് നടത്തിയ ഒറ്റ…

3 hours ago