ഷെയ്‌നോട് പെട്ടെന്ന് പൊറുത്തു, എന്നാല്‍ ശ്രീനാഥ് ഭാസിയുടെ കാര്യം ഇപ്പോഴും കഷ്ടം!!

ഷൂട്ടിങ്ങ് ലൊക്കേഷനുകളിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ നടന്‍ ശ്രീനാഥ് ഭായ്ക്കും നടന്‍ ഷെയ്ന്‍ നിഗമിനും അടുത്തിടെ നിര്‍മ്മാതാക്കളുടെ സംഘടന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. താരങ്ങളുമായി ഇനി സഹകരിക്കില്ലെന്നായിരുന്നു സംഘടന വ്യക്തമാക്കിയത്. അതേസമയം, കഴിഞ്ഞയാഴ്ച ചേര്‍ന്ന താരസംഘടന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിഷയം ചര്‍ച്ചയായിരുന്നു.

ശ്രീനാഥ് ഭാസിയ്ക്ക് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യില്‍ തല്‍ക്കാലം അംഗത്വം നല്‍കേണ്ടതില്ലെന്നാണ് യോഗം തീരുമാനിച്ചത്. ശനിയാഴ്ച ചേര്‍ന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് അംഗത്വം നല്‍കേണ്ടെന്ന് തീരുമാനിച്ചത്.

അതേസമയം, സംഘടനയില്‍ അംഗമായ ഷെയ്ന്‍ നിഗമും നിര്‍മാതാക്കളുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ തുടര്‍ചര്‍ച്ചകളുമായി മുന്നോട്ടു പോകാനും യോഗത്തില്‍ തീരുമാനമായി. നിലവില്‍ ശ്രീനാഥ് ഭാസിക്ക് അംഗത്വം നല്‍കേണ്ടതില്ലെന്നാണ് അമ്മ എക്‌സിക്യൂട്ടീവിന്റെ തീരുമാനം. നിര്‍മാതാക്കളുമായുള്ള പ്രശ്‌നം പരിഹരിച്ച ശേഷം ശ്രീനാഥിന്റെ അംഗത്വ അപേക്ഷ പരിഗണിച്ചാല്‍ മതിയെന്നാണ് തീരുമാനം.

വിഷയത്തിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. ജിതിന്‍ ജോസഫ് പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ഷെയ്‌ന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മോഹന്‍ലാല്‍ സഹായിച്ചിട്ടുണ്ട്, എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ശ്രീനാഥ് ഭാസിക്ക് അങ്ങനെയുള്ള ഭാഗ്യമില്ല എന്നുമാണ് ജിതിന്‍ പങ്കുവച്ചത്

വിലക്കും പ്രശ്‌നങ്ങളും നേരിടുമ്പോളൊക്കെ ലാലേട്ടാ എന്ന് വിളിച്ചു shane അമ്മയിലേക്ക് ഓടി ചെല്ലാറുണ്ട്. Recent ആയതുള്‍പ്പെടെ എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും തടിയൂരാന്‍ shane നെ മോഹന്‍ലാല്‍ സഹായിച്ചിട്ടുമുണ്ട്.

എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ശ്രീനാഥ് ഭാസിക്ക് അങ്ങനെയുള്ള luxuries ഒന്നും ഉണ്ടെന്നു തോന്നുന്നില്ല. അമ്മ അംഗത്വം അംഗീകരിച്ചോ എന്ന് വരെ സംശയമാണ്. Shane വിലക്കൊക്കെ മാറി സിനിമയില്‍ പിന്നെയും സജീവമാണു ഇപ്പോള്‍ … RDX ഓണത്തിന് വന്‍ പ്രതീക്ഷയോടു കൂടി റിലീസ് ആവുന്നു. പ്രേക്ഷകര്‍ക്ക് Shane നോട് പെട്ടെന്ന് പൊറുക്കാന്‍ സാധിക്കുന്നു എന്ന് തോന്നിയിട്ടുണ്ട്.

എന്നാല്‍ ശ്രീനാഥ് ഭാസിയുടെ കാര്യം ഇപ്പോഴും കഷ്ടത്തിലാണ്. പുതിയ സിനിമകള്‍ ഉണ്ടോ എന്നറിയില്ല. അയാളുടെ pic ന്റെ അടിയിലും വാര്‍ത്തകള്‍ക്ക് താഴെയും ആളുകള്‍ ശാപ വാക്കുകളും പരിഹാസങ്ങളും വര്‍ഷിക്കുകയാണ്.

അയാള്‍ തെറ്റ് ചെയ്‌തെന്നു സമ്മതിക്കുന്നു. അവതാരകയെ അസഭ്യം പറഞ്ഞതും, സെറ്റ് ഇല്‍ ഉള്ള മോശം പെരുമാറ്റവും ഒന്നും അംഗീകരിക്കാന്‍ കഴിയാത്തത് തന്നെയാണ്. എന്നാല്‍ അയാള്‍ മാപ്പ് പറഞ്ഞിട്ടും career പോലും നശിക്കുന്ന രീതിയില്‍ അയാളെ ഉപദ്രവിക്കുന്നതിനോട് താല്പര്യമില്ല. പീഡന കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ വരെ സജീവമായി ഫീല്‍ഡ് ഇല്‍ ഉള്ള ഈ കാലത്ത് അയാള്‍ ഒരു second ചാന്‍സ് അര്‍ഹിക്കുന്നു. കഴിവുള്ള ഒരു ആര്ടിസ്റ്റ് ആണ് അദ്ദേഹം. പറവയിലും ഭീഷ്മയിലും കുമ്പളങ്ങിയിലുമൊക്കെ അയാള്‍ ചെയ്ത വേഷങ്ങള്‍ മറക്കുന്നതെങ്ങനെ. തെറ്റുകള്‍ തിരുത്തി ശക്തമായി തിരിച്ചുവരട്ടെ. ?? എന്നാണ് ജിതിന്‍ കുറിച്ചത്.

Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

6 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

7 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

9 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

11 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

15 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

17 hours ago