‘ഇത്രയും കാലം നെഗറ്റീവ് പറഞ്ഞവരെയും കൂട്ടമായി ടിക്കറ്റിന് ക്യൂ നിര്‍ത്താന്‍ കഴിവുള്ള നടന്‍’

തിയറ്ററുകളില്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ‘വോയ്സ് ഓഫ് സത്യനാഥന്റെ റിലീസ് കാലാവസ്ഥ പ്രതികൂലമായതിനാല്‍ നീട്ടിവെക്കുകയുണ്ടായി. റിലീസ് ജൂലൈ 28ലേക്ക് മാറ്റുന്നതായി നിര്‍മാതാക്കള്‍ അറിയിച്ചു. കാലാവസ്ഥ പ്രതികൂലമായതിനാലും വരും ദിവസങ്ങളില്‍ വീണ്ടും മഴ കനക്കും എന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലുമാണ് ഈ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന സിനിമ വീണ്ടും നീട്ടിയത്. ചിത്രത്തിന്റെ ഗംഭീര പ്രമോഷന്‍ പരിപാടികള്‍ കേരളത്തിനകത്തും ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളിലും നടന്നു കഴിഞ്ഞു. രണ്ടു മണിക്കൂറും പതിനേഴു മിനിറ്റും ഉള്ള വോയ്സ് ഓഫ് സത്യനാഥനു ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ഇപ്പോഴിതാ ദിലീപിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഇത്രയും കാലം നെഗറ്റീവ് പറഞ്ഞവരെയും കൂട്ടമായി ടിക്കറ്റിന് ക്യൂ നിര്‍ത്താന്‍ കഴിവുള്ള നടന്‍ എന്നാണ് ജിതിന്‍ ജോസഫ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

പടത്തിനു പോസിറ്റീവ് കിട്ടിയാല്‍ ചീത്തവിളിക്കുന്നവരെയും ഇത്രയും കാലം negative പറഞ്ഞവരെയും കൂട്ടമായി ടിക്കറ്റ് ന് que നിര്‍ത്താന്‍ കഴിവുള്ള നടന്‍.
Voice of സത്യനാഥന്‍ ഉടന്‍ എത്തുന്നു.. അണിയറയില്‍ CID മൂസ 2 അടക്കം promising projects. Yes… His redemption begins.
പിന്നെ comment ഇല്‍ കിടന്നു പീഡനവീരന്‍ എന്ന് പറയുന്നവരോട് – പീഡന വീരന്‍ എന്ന് പറയാന്‍ അയാള്‍ ആരെയെങ്കിലും പീഡിപ്പിച്ചോ… തെളിവുണ്ടെങ്കില്‍ പ്രോസീക്യൂഷന്‍ കേസ് അനന്തമായി തള്ളുന്നത് എന്തിനാ. Verdict വരാന്‍ പത്ത് കൊല്ലം എടുക്കുമെങ്കില്‍ ആ കാലമത്രയും അയാള്‍ ചത്ത് ജീവിക്കണോ. പീഡന കേസുകള്‍ വലിയ വാര്‍ത്തകളാക്കുന്ന മാധ്യമങ്ങള്‍, പല കേസുകളും ഫേക്ക് ആണെന്നു തെളിയുമ്പോള്‍ അതില്‍ ഉള്‍പ്പെട്ട ആളുടെ photo വച്ചു ഒരു തിരുത്തല്‍ വാര്‍ത്ത പോലും കൊടുക്കാറില്ല. അതുകൊണ്ട് കേസ് ആദ്യം കോടതിയില്‍ തെളിയട്ടെ. കുറ്റം തെളിയുന്ന വരെ അയാള്‍ ജീവിച്ചുപോക്കോട്ടെ..

ജോജു ജോര്‍ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദിഖ് (വിക്രം ഫൈയിം),സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാര്‍ദ്ദനന്‍, ബോബന്‍ സാമുവല്‍, ബെന്നി പി നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍, സ്മിനു സിജോ, അംബിക മോഹന്‍ അതിഥി താരമായി അനുശ്രീ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്,രാജന്‍ ചിറയില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Gargi

Recent Posts

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

11 mins ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

2 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

5 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

9 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

10 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

10 hours ago