ജോ & ജോ ട്രെയിലര്‍ പുറത്ത്…!!

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച് കൂട്ടുകെട്ടാണ് നസ്ലിനും മാത്യു തോമസും. ഇപ്പോഴിതാ നാളുകള്‍ക്ക് ശേഷം ആ കൂട്ടുകെട്ട് വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താന്‍ പോവുകയാണ്. ‘ജോ&ജോ’ എന്ന സിനിമയിലൂയാണ് ഇരുവരും വീണ്ടും മലയാളി സിനിമാ ആസ്വാദകര്‍ക്ക് മുന്നില്‍ എത്തുന്നത്. നവാഗതനായ അരുണ്‍ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജോ&ജോ. നിഖില വിമല്‍, നസ്ലിന്‍, മാത്യു തോമസ് എന്നിവരാണ് ഈ സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നത്.

ഇപ്പോഴിതാ ‘ജോ&ജോ’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ ഈ സിനിമയ്ക്ക് സാധിക്കും എന്ന് തന്നെയാണ് ട്രെയിലറിലൂടെ മനസ്സിലാകുന്നത്. സഹോദര ബന്ധത്തെ കുറിച്ചും സൗഹൃദത്തെ കുറിച്ചും എല്ലാം പറയുന്ന സിനിമ ഒരു മുഴുനീള ഫാമിലി എന്റര്‍ടെയ്‌നര്‍ ആകുമെന്നാണ് കരുതുന്നത്. നിഖില വിമല്‍, നസ്ലിന്‍, മാത്യു തോമസ് എന്നിവര്‍ക്ക് പുറമെ ജോണി ആന്റണി,

സ്മിനു സിജോയ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. അരുണ്‍ ഡി ജോസ്, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചമന്‍ ചാക്കോ എഡിററിംഗും ഗോവിന്ദ് വസന്ത സംഗീതവും ഒരുക്കിയിരിക്കുന്നു. ജോമോള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നിഖില സിനിമയില്‍ എത്തുന്നത്. മാത്യു തോമസ് ജോമോന്‍ എന്ന കഥാപാത്രത്തെയും,

നസ്ലിന്‍ മനോജ് സുന്ദരന്‍ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. മെല്‍വിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് എബി കുരുവിളയാണ് എത്തുന്നത്. മെയ് 13 നാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

 

 

Rahul

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

19 mins ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

5 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

5 hours ago