പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലാം മീര തന്റെ ഒപ്പം തന്നെ നിന്നിരുന്നു

തുടർച്ചയായി രണ്ടു വിവാഹ ജീവിതങ്ങളും പരാജയം ആയിരുന്നു മീര വാസുദേവിന്റേത്. എന്നാൽ അതിന്റെ കാരണം പലപ്പോഴും പലരും ചോദിച്ചു എങ്കിലും തുറന്ന് പറയാൻ മീര ഒരുക്കം ആയിരുന്നില്ല. ആദ്യ വിവാഹം പരാജയമായതോടെ കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് മീര നടൻ ജോൺ കൊക്കനെ വിവാഹം കഴിച്ചത്. 2012 ൽ വിവാഹിതർ ആയ ഇരുവരും 2016 ൽ വേർപിരിയുകയായിരുന്നു. കേവലം നാല് വര്ഷം മാത്രമായിരുന്നു ഇരുവരും തമ്മിൽ ഉള്ള ദാമ്പത്യ ബന്ധത്തിന്റെ ആയുസ്. ഈ ബന്ധത്തിൽ ഇരുവർക്കും ഒരു മകൻ കൂടി ഉണ്ട്. ഇപ്പോഴിതാ മീരയെ കുറിച്ചും മീര തന്റെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ചും ആണ് ജോൺ മനസ്സ് തുറക്കുന്നത്.

എന്റെ സിനിമ ജീവിതത്തിൽ ഉണ്ടായ വളർച്ചയ്ക്ക് ഒക്കെ തീർച്ചയായും മീരയ്ക്ക് ഒരു വലിയ പങ്ക് തന്നെ ഉണ്ട്. ഒരുപാട് പ്രതിസന്ധികൾ എനിക്ക് ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം മീര കൂടെ തന്നെ നിന്ന് എനിക്ക് വേണ്ട പിന്തുണ നൽകിയിരുന്നു. തങ്ങൾ ഒരുമിച്ച് ഒരുപാട് നല്ല സിനിമകൾ കണ്ടിട്ടുണ്ട്, ഒരുപാട് സിനിമകളെ പറ്റി ചർച്ചചെയ്തിട്ടുണ്ട് . തീർച്ചയായും അതൊക്കെ എന്റെ സിനിമ വളർച്ചയ്ക്ക് കാരണമായ ഘടകങ്ങൾ തന്നെയാണ്. മീര അഭിനയിക്കുന്ന കുടുംബ വിളക്ക് സീരിയൽ ഇപ്പോൾ ഹിറ്റാണ്. അത് കാണുമ്പോൾ സന്തോഷം തോന്നുന്നുണ്ട്. കരിയറിൽ ഇനിയും കൂടുതൽ ഉയരത്തിലേക്ക് മീരയ്ക്ക് എത്താൻ കഴിയും എന്നത് എനിക്ക് ഉറപ്പാണ്. ഞങ്ങൾ തമ്മിലുള്ള വിവാഹമോചനം തീർത്തും ഞങ്ങളുടെ വ്യക്തിപരമായ കാര്യം ആണ്. അതിനെ  കുറിച്ച് കൂടുതൽ ഡിസ്കസ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

മീരയുടെ വിജയത്തിൽ ഞാൻ സന്തോഷിക്കുന്നത് പോലെ എന്റെ വിജയത്തിൽ മീരയും സന്തോഷിക്കുന്നുണ്ടാകും എന്ന് തന്നെയാണ് എന്റെ വിശ്വാസം. തങ്ങൾക്ക് അരിഹ ജോൺ എന്ന് പേരുള്ള മകനുണ്ട്. ഞങ്ങൾക്ക് എത്ര തിരക്കുകൾ ഉണ്ടായാലും ആഴ്ചയിൽ എങ്കിലും വിളിക്കാൻ ഞങ്ങൾ തീർച്ചയായും സമയം കണ്ടെത്താറുണ്ടെന്നും താരം പറഞ്ഞു. കൂടാതെ മീരയുടെ ഈ വിജയം അവളുടെ കഠിനാധ്വാനത്തിന്റെ മാത്രം ഫലം ആണെന്നും അതിൽ മറ്റാർക്കും അവകാശപ്പെടാൻ കഴിയില്ലെന്നും ജോൺ പറഞ്ഞു.പ്രേക്ഷകർക്ക് പ്രിയങ്കരിയായി കുടുംബവിളക്കിൽ കൂടി മുന്നേറിക്കൊണ്ടിരിക്കുകയാണ് മീര വാസുദേവൻ ഇപ്പോൾ.

Sreekumar

Recent Posts

രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾ നിരക്ക് വർധന നടപ്പിലാക്കിയിരിക്കുന്നു

സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് കൊണ്ട് രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾ നിരക്ക് വർധന നടപ്പിലാക്കിയിരിക്കുകയാണ്. ജിയോ, എയർടെൽ, വിഐ എന്നീ…

5 hours ago

വസ്ത്രം മാറാനുള്ള സൗകര്യങ്ങൾ കുറവായിരുന്നു അന്ന്

തമിഴകത്തെ ഏറ്റവും തിരക്കേറിയ നായിക നടിയായിരുന്നു ഒരു കാലത്ത് ഖുശ്ബു. ഇപ്പോഴിതാ അക്കാലത്ത് സെറ്റിൽ തനിക്ക് ലഭിച്ച സുരക്ഷിതത്വത്തെ പറ്റി…

5 hours ago

താര കല്യാണിന്റെ ശബ്ദം പൂർണമായും നഷ്ടപ്പെട്ടതായി മകൾ സൗഭാ​ഗ്യ വെങ്കിടേഷും വെളിപ്പെടുത്തിയിരുന്നു

കഴിഞ്ഞ കുറച്ച് നാളുകളായി നടി താര കല്യാണിന് ശബ്ദമുണ്ടായിരുന്നില്ല. മുറിഞ്ഞും ഇടറിയുമൊക്കെ ഉണ്ടാകുന്ന ശബ്ദത്തിന്റെ പ്രശ്നങ്ങൾ നേരത്തേ തന്നെ താര…

5 hours ago

തന്റെ കുഞ്ഞിനെ ബോഡി ഷെയ്‌മിങ് ചെയ്യുന്നതിനെതിരെ പ്രതികരിച്ച് പാർവതി വിജയ്

തന്റെ മകള്‍ക്ക് നേരെ വരുന്ന നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ചെത്തിയിരിക്കുകയാണ് നടി പാർവതി വിജയ്. തന്റെ യൂട്യൂബ് ചാനൽ വഴിയാണ് പാർവതി…

5 hours ago

കടിച്ച പാമ്പിനെ രണ്ട് വട്ടം തിരികെ കടിച്ച് റെയിൽവേ ജീവനക്കാരൻ; വിഷമിറങ്ങുമെന്ന് വിശ്വസിച്ചു, പാമ്പ് ചത്തു

പാറ്റ്ന: ബിഹാറിൽ കടിച്ച പാമ്പിനെ രണ്ടു തവണ തിരിച്ച് കടിച്ച് റെയിൽവേ ജീവനക്കാരൻ. ഉടൻ ചികിത്സ ലഭ്യമാക്കിയതിനാൽ യുവാവിൻറെ ജീവൻ…

7 hours ago

പാനി പുരി കഴിക്കുന്നവർ ഒന്ന് സൂക്ഷിക്കണേ; ചെറിയ പ്രശ്നമല്ല, കണ്ടെത്തൽ ഞെട്ടിക്കുന്നത്

നോർത്ത് ഇന്ത്യയിൽ നിന്ന് എത്തി ഇപ്പോൾ മലയാളികളുടെ ഇഷ്ട ഭക്ഷണമായി മാറിയിരിക്കുകയാണ് പാനിപൂരി. എന്നാൽ, ഇപ്പോൾ പാനിപൂരി പ്രേമികളെ ഞെട്ടിക്കുന്ന…

7 hours ago