ഈ സിനിമയിലൂടെ അത് തന്നെയാണ് പ്രതീക്ഷിക്കുന്നത്..! ജോണ്‍ ലൂഥര്‍..!

ജയസൂര്യ ഒരിക്കല്‍ കൂടി പോലീസ് വേഷത്തില്‍ ആരാധകര്‍ക്ക് മുന്നില്‍ എത്താന്‍ പോകുന്ന സിനിമയാണ് ജോണ്‍ ലൂഥര്‍. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളോട് അങ്ങേയറ്റം കൂറ് പുലര്‍ത്തി, കഥാപാത്രങ്ങളെ അതിന്റെ പൂര്‍ണതയില്‍ എത്തിക്കാന്‍ ശ്രമിക്കുന്ന നടന്‍ കൂടിയാണ് ഇദ്ദേഹം. പോലീസ് വേഷത്തില്‍ ജോണ്‍ ലൂഥര്‍ എന്ന സിനിമയിലൂടെ ജയസൂര്യ എത്തുമ്പോള്‍ .പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷകളാണ് ഉള്ളത്. ജോണ്‍ ലൂഥര്‍ സിനിമ നാളെ റിലീസാകാനിരിക്കെ സിനിമാ ഗ്രൂപ്പുകളില്‍ ഈ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു.

ജയസൂര്യ മറ്റൊരു സിനിമയുമായി ആരാധകര്‍ക്ക് മുന്നില്‍ എത്തുമ്പോള്‍ അവര്‍ എത്രത്തോളം ആവേശത്തിലും പ്രതീക്ഷയിലുമാണെന്ന് ഇത്തരം ചര്‍ച്ചകളും കുറിപ്പുകളും കാട്ടിത്തരുന്നു. ഇപ്പോള്‍ സിനിമാ ഗ്രൂപ്പില്‍ ജോണ്‍ ലൂഥര്‍ സിനിമയിലും ജയസൂര്യ എന്ന നടനിലും വിശ്വാസം അര്‍പ്പിച്ച് എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വികാരതലങ്ങളെയെല്ലാം തൊട്ടുകൊണ്ട് നൂറു ശതമാനവും സിനിമക്ക് വേണ്ടി സമര്‍പ്പിച്ച് പെര്‍ഫോം ചെയ്യുന്ന നടനാണ് ജയസൂരൃ.. എന്ന് പറഞ്ഞ് തുടങ്ങുന്ന ഈ കുറിപ്പില്‍ ജസൂര്യയ്ക്ക് അഭിനയത്തിലുള്ള പ്രത്യേക കഴിവിനെ കുറിച്ചും എന്തുകൊണ്ടാണ് ജയസൂര്യ നായകനായി എത്തുന്ന സിനിമകള്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നത് എന്നും പറഞ്ഞുവെയ്ക്കുന്നു.

പരിധിയും പരിമിതിയുമുള്ള കഥാപാത്രങ്ങളെ പകര്‍ന്നാടാന്‍ അദ്ദേഹത്തിന് ഒരു പ്രത്യേക കഴിവാണെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നു. ഈ അടുത്ത് അദ്ദേഹത്തിന്റെതായി ഇറങ്ങിയ ചിത്രങ്ങളിലെല്ലാം അത് നമ്മള്‍ കണ്ടതുമാണ്. താരത്തിന്റെ പുതിയ സിനിമ ജോണ്‍ ലൂഥറിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഘടകവും അത് തന്നെയാണ്. ചിത്രത്തില്‍ കേള്‍വി ശക്തി നഷ്ട്ടപ്പെടുന്ന സബ് ഇന്‍സ്‌പെക്ടാറായാണ് താരം എത്തുന്നതെന്ന് കുറിപ്പില്‍ പറയുന്നുണ്ട്

ഇന്‍വെസ്റ്റ്‌ഗെറ്റീവ് ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന സിനിമ മെമ്മറീസ്, അഞ്ചാംപാതിര എന്നീ സിനിമകള്‍ക്ക് ശേഷം വരുന്ന മലയാളത്തിലെ ലക്ഷണമൊത്തൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയിരിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. നവാഗതനായ അഭിജിത്ത് ജോസഫാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

4 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

4 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

4 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

5 hours ago