ജോണ്‍ എബ്രഹാമിന്റെ ഓര്‍മ്മദിനത്തില്‍ ‘ജോണ്‍’ തിയറ്ററുകളില്‍

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ജോണ്‍ എബ്രഹാമിന്റെ ഓര്‍മ്മദിനമായ മെയ് 31ന് പാപ്പാത്തി മൂവ്‌മെന്റ്‌സിന്റെ ബാനറില്‍ പ്രേംചന്ദ് സംവിധാനം ചെയ്ത ‘ജോണ്‍’ റിലീസ് ചെയ്യുന്നു. കോഴിക്കോട് ശ്രീ തിയറ്ററില്‍ വൈകിട്ട് ആറ് മണിക്കാണ് പ്രദര്‍ശനം.

കെ.എസ്.എഫ്.ഡി.സി. പാക്കേജില്‍ സര്‍ഗ്ഗാത്മക പങ്കാളിത്തത്തിലൂടെ പൂര്‍ത്തിയാക്കിയ ഈ ചിത്രം മധു മാസ്റ്റര്‍, രാമചന്ദ്രന്‍ മൊകേരി, എ. നന്ദകുമാര്‍ (നന്ദന്‍), ഹരിനാരായണന്‍, ഛായാഗ്രാഹകരായ കെ.രാമചന്ദ്രബാബു, എം.ജെ. രാധാകൃഷ്ണന്‍ എന്നിവരുടെ ഓര്‍മ്മച്ചിത്രം കൂടിയാണ്. ദീദി തിരക്കഥ രചിച്ച ചിത്രത്തിന്റെ നിര്‍മ്മാണവും സര്‍ഗ്ഗാത്മക സംവിധാനവും മുക്തയാണ് നിര്‍വ്വഹിച്ചത്.

കെ.രാമചന്ദ്രബാബു, എം.ജെ.രാധാകൃഷ്ണന്‍, ഫൗസിയ ഫാത്തിമ, പ്രതാപ് ജോസഫ്, രാഹുല്‍ ആകോട്ട് എന്നിവര്‍ ചേര്‍ന്ന് ഛായാഗ്രഹണസംവിധാനം നിര്‍വ്വഹിച്ച ചിത്രത്തില്‍ ജോണ്‍ എബ്രഹാമിന്റെ സഹോദരി ശാന്തേടത്തി, മധു മാസ്റ്റര്‍, ഹരിനാരായണന്‍, രാമചന്ദ്രന്‍ മൊകേരി, എ. നന്ദകുമാര്‍, ആര്‍ട്ടിസ്റ്റ് മദനന്‍, ജീജോ, ശിവപ്രസാദ്, ഷുഹൈബ്, ദീപക് നാരായണന്‍, ആര്‍ട്ടിസ്റ്റ് ജോണ്‍സ് മാത്യു, ശോഭീന്ദ്രന്‍ മാസ്റ്റര്‍, ചെലവൂര്‍ വേണു, ജീവന്‍ തോമസ്, ശരത്ത് കൃഷ്ണ, വെങ്കിട്ട് രമണന്‍, ദുന്ദു, രാജഗോപാല്‍,

വിഷ്ണു രാജ് തുവയൂര്‍, അരുണ്‍ പുനലൂര്‍, ഷാജി എം, യതീന്ദ്രന്‍ കാവില്‍, അഭിനവ് ജി കൃഷ്ണന്‍, ജീത്തു കേശവ്, വിനായക് , കരുണന്‍ , അനിത ,സിവിക്ചന്ദ്രന്‍, ടി.കെ. വാരിജാക്ഷന്‍, പ്രകാശ് ബാരെ, ഒ.പി.സുരേഷ്, ഷാനവാസ് കോനാരത്ത്, ഷൗക്കത്ത് അലി വി.പി, വിജേഷ് കെ.വി, ബേബി നിയ നിഖില്‍, ബേബി ദേവ്‌ന അഖില്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

അപ്പു ഭട്ടതിരി ചിത്രസംയോജനം കൈകാര്യം ചെയ്ത ചിത്രത്തിന് ശ്രീവത്സന്‍ ജെ. മേനോനാണ് സംഗീതം ഒരുക്കിയത്. കലാസംവിധാനം: ദുന്ദു, ശബ്ദ സമന്വയം: ആനന്ദ് രാഗ്, ഷൈജു യൂണിറ്റി, അരുണ്‍, പി.എ, അജീഷ് ഓമനക്കുട്ടന്‍, ആന്റണി, സൗണ്ട് ഡിസൈന്‍: അക്ഷയ് രാജ് കെ, പി.ആര്‍.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Gargi

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

12 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

13 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

13 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

13 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

16 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

18 hours ago